കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴുതിവച്ചോളൂ...കോട്ടയത്തെ 3 മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും; സൂചന നല്‍കി പിസി ജോര്‍ജ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ തിരക്കിലാണ്. ഇത്തവണ ഭരണത്തുടര്‍ച്ച മാത്രമാണ് എല്‍ഡിഎഫ് ലക്ഷ്യം. എന്നാല്‍ പിണറായി സര്‍ക്കാരിനെ താഴെയിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

ഇതിനിടെ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം യുഡിഎഫിലേക്ക് ചേക്കേറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജോസ് കെ മാണി യുഡിഎഫ് വിട്ട് പോയതോടെ കോട്ടയത്തെ ഏഴ് സീറ്റുകള്‍ പിടിക്കാന്‍ പിസിയുടെ ജനപക്ഷം കൂടെയുണ്ടായാല്‍ സാധിക്കുമെന്ന വിലയിരുത്തല്‍ യുഡിഎഫിനുണ്ട്. എന്നാല്‍ മുന്നണി പ്രവേശനത്തെ കുറിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പിസി ജോര്‍ജ്...

ജനപക്ഷം ആര്‍ക്കൊപ്പം

ജനപക്ഷം ആര്‍ക്കൊപ്പം

കേരള ജനപക്ഷം സെക്യുലറിന്റെ രക്ഷാധികാരിയാണ് ഞാന്‍. ഞാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കേരള ജനപക്ഷം സെക്യുലര്‍ എന്ന പാര്‍ട്ടിയില്‍ നിന്നാണ്. ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ചിഹ്നം തൊപ്പിയാണ്. ആ ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്. ദൈവത്തെ സാക്ഷിയായി പറയുന്നു മുന്നണിയില്‍ എടുക്കാന്‍ ഒരുത്തന്റെയും പിറകെ നടക്കുന്നില്ലെന്നും പിസി ജോര്‍ജ് കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

16 സ്ഥാനാര്‍ത്ഥികള്‍

16 സ്ഥാനാര്‍ത്ഥികള്‍

ഞാന്‍ ജയിച്ചത് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ ഉള്‍പ്പടെ മുഴുവന്‍ കക്ഷികളുടെ.ും 16 സ്ഥാനാര്‍ത്ഥികളോട് മത്സരിച്ചാണ് പൂഞ്ഞാറില്‍ ഞാന്‍ ജയിച്ചത്. 28000 വോട്ടിനാണ് ഞാന്‍ ജയിച്ചത്. ആ ഞാന്‍ എന്തിന് പിന്നെ മറ്റുള്ളവരുടെ പുറകെ നടക്കണം. കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചേര്‍ന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ നമുക്ക് പൂഞ്ഞാറില്‍ ജയിക്കാമെന്ന് വിലയിരുത്തി. എന്നാല്‍..

വിപുലീകരണം

വിപുലീകരണം

മറ്റുള്ള സ്ഥലങ്ങളില്‍ മത്സരിക്കണമെങ്കില്‍ ഒരു വിപുലീകരണം ആവശ്യമാണെന്ന അഭിപ്രായം ഉയര്‍ന്നു. ആലോചിക്കാമെന്ന് മറുപടി പറഞ്ഞു. അത് ഏത് മുന്നണി വേണമെന്നും എങ്ങനേെവണമെന്നും തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് ചെയര്‍മാനുണ്ട്. വര്‍ക്കിംഗ് ചെയര്‍മാനുണ്ട് യുവജനപക്ഷ നേതാക്കളുണ്ട്. ഈ കമ്മിറ്റി പറയുന്നത് കേള്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ചര്‍ച്ച നടത്തിയിട്ടില്ല

ചര്‍ച്ച നടത്തിയിട്ടില്ല

മുന്നണി പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റി ഇതുവരെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല പറഞ്ഞത് ഞാന്‍ മുന്നണിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയിട്ടില്ല എന്നാണ്. സത്യമാണത്. എനിക്ക് മുന്നണിയുടെ ഒരു ആവശ്യവും ഇല്ല. മുന്നണി കാര്യമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഒരാളുടെയും പിറകെ പോയിട്ടില്ല- പിസി ജോര്‍ജ് പറഞ്ഞു.

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

എഴുതിവച്ചോളൂ, മൂന്ന് മണ്ഡലങ്ങള്‍, പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി എന്നീ മൂന്ന് മണ്ഡലങ്ങളില്‍ ആര് ജയിക്കണമെന്ന് കേരള ജനപക്ഷം തീരുമാനിക്കും. അതില്‍ സംശയമില്ല. പൂഞ്ഞാറില്‍ മത്സരിക്കുമോ പാലായില്‍ മത്സരിക്കുമോ എന്നുള്ള കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എനിക്ക് ഇപ്പോള്‍ പറയാനാകില്ല. 1980ലാണ് പൂഞ്ഞാറില്‍ എത്തിയതെന്നും പിസി ജോര്‍ജ് പറയുന്നു

ഷോണിനെ നിര്‍ത്തണം

ഷോണിനെ നിര്‍ത്തണം

പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം നടക്കുന്നുണ്ട് അവിടെ. പക്ഷേ, അവന്‍ പറയുന്നു ഞാന്‍ നിന്നാല്‍ മതിയെന്ന്. അതൊക്കെ ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും പിസി ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി.

നേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകംനേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകം

എനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിഎനിക്ക് പാര്‍ട്ടി അര്‍ഹിക്കുന്നതിലേറെ തന്നു; രമേശ് ചെന്നിത്തല ഉറപ്പായും മല്‍സരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

എന്റെ മനസാക്ഷി ശുദ്ധം; അറസ്റ്റ് പ്രതീക്ഷിച്ചില്ല, പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും- ആദ്യ പ്രതികരണംഎന്റെ മനസാക്ഷി ശുദ്ധം; അറസ്റ്റ് പ്രതീക്ഷിച്ചില്ല, പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കും- ആദ്യ പ്രതികരണം

ഉമ്മന്‍ ചാണ്ടി വരുന്നതില്‍ എല്‍ഡിഎഫിന് ഭയമില്ല, രണ്ട് തവണ തോല്‍പ്പിച്ചത് ഓര്‍മയില്ലേയെന്ന് കാനം!!ഉമ്മന്‍ ചാണ്ടി വരുന്നതില്‍ എല്‍ഡിഎഫിന് ഭയമില്ല, രണ്ട് തവണ തോല്‍പ്പിച്ചത് ഓര്‍മയില്ലേയെന്ന് കാനം!!

Recommended Video

cmsvideo
ചെറുപ്പം മുതല്‍ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകനെന്ന് ഫിറോസ്

പിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെപിണറായിയെ അട്ടിമറിക്കാന്‍ ഷമ മുഹമ്മദ്? ധർമ്മടത്ത് യുഡിഎഫ് പരിഗണിക്കുന്നത് ടീം രാഹുലിലെ പ്രധാനിയെ

English summary
Kerala Assembly elections; Janapaksham will decide who will win in the 3 constituencies in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X