കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്രൈസ്തവരെ ലക്ഷ്യമിട്ട് കേരള ബിജെപി; അടുത്ത മാസം കോട്ടയത്ത് ന്യൂനപക്ഷ മഹാസമ്മേളനം

Google Oneindia Malayalam News

കോട്ടയം: കേരളത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയിട്ട് ബി ജെ പി. കോട്ടയത്ത് അടുത്ത മാസം ആദ്യം ന്യൂനപക്ഷ മഹാസമ്മേളനം നടത്താനാണ് ബി ജെ പിയുടെ നീക്കം എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പോഷക സംഘടനകളില്‍ അടക്കം ബി ജെ പിയില്‍ ആകെ 6,236 ന്യൂനപക്ഷ നേതാക്കളുണ്ട്. ഇവരില്‍ 6100-ലേറെപ്പേര്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. ബൂത്ത് പ്രസിഡന്റുമാര്‍ മുതല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുള്ള സ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗത്തില്‍ പെട്ടവരുണ്ട്.

കഴിഞ്ഞ പാര്‍ട്ടി പുനസംഘടനയ്ക്ക് ശേഷമാണ് ക്രൈസ്തവ വിഭാഗക്കാര്‍ നേതൃസ്ഥാനത്തെത്തിയത്. താഴേ തട്ട് മുതലുള്ള ന്യൂനപക്ഷ വിഭാഗക്കാരെ മുഴുവന്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് ന്യൂനപക്ഷ മഹാസമ്മേളനം കൊണ്ട് ബി ജെ പി ലക്ഷ്യം വെക്കുന്നത്. ഇതിനൊപ്പം ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകരുടെ കുടുംബസംഗമവും ബി ജെ പി ഉദ്ദേശിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

BJP

ന്യൂനപക്ഷ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ദേശീയ നേതാക്കളെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം. വിവിധ രാഷ്ട്രീയകക്ഷികളിലെ ക്രൈസ്തവ വിശ്വാസികളെയും അല്‍മായ സംഘടനാ പ്രതിനിധികളെയും ബി ജെ പി നേതാക്കള്‍ പരിപാടിയിലേക്കായി സമീപിക്കുന്നുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്നടക്കം ബി ജെ പിയിലേക്ക് പുതുതായി എത്തുന്ന ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ദേശീയ നേതാക്കളെ കൊണ്ട് തന്നെ അംഗത്വം നല്‍കി ആകര്‍ഷിക്കുന്നതിനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ പറഞ്ഞ് പോകാന്‍ എങ്ങനെ സാധിക്കുന്നു; രാഹുല്‍ ഈശ്വറിനോട് നികേഷ് കുമാര്‍ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ പറഞ്ഞ് പോകാന്‍ എങ്ങനെ സാധിക്കുന്നു; രാഹുല്‍ ഈശ്വറിനോട് നികേഷ് കുമാര്‍

കോണ്‍ഗ്രസിലെ അസംതൃപ്തരായ ചില മുതിര്‍ന്ന നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് പ്രമുഖ ബി ജെ പി നേതാവിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. താഴേത്തട്ടിലെ നേതാക്കളുമായും ബി ജെ പി നേതാക്കള്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കേരള കോണ്‍ഗ്രസ് രൂപവത്കരണസമ്മേളനം നടന്ന തിരുനക്കര മൈതാനത്ത് ന്യൂനപക്ഷ മഹാസമ്മേളനം നടത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.

Recommended Video

cmsvideo
'കാര്‍ഷിക നിയമം വീണ്ടും വന്നില്ലേല്‍ മോദിയെ കര്‍ഷകര്‍ പറഞ്ഞയക്കും' | Oneindia Malayalam

സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തുന്ന ബി ജെ പി കേന്ദ്രനേതാക്കളും ക്രൈസ്തവ സഭാ നേതൃത്വങ്ങളും തമ്മില്‍ കൂടിക്കാഴ്ചയും ആസൂത്രണം ചെയ്യുന്നുണ്ട്. നേരത്തെ പി എസ് ശ്രീധരന്‍പിള്ള ബി ജെ പി അധ്യക്ഷനായിരുന്നപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി അടുക്കാന്‍ ബി ജെ പി ശ്രമിച്ചിരുന്നു. ക്രിസ്ത്യന്‍ പുരോഹിതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മുസ്ലീം വിരുദ്ധ പ്രതികരണങ്ങളെ ബി ജെ പി നേതാക്കള്‍ പ്രോത്സാഹിപ്പിക്കാറും പിന്തുണ വാഗ്ദാനം ചെയ്യാറുമുണ്ട്. പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പ്രസ്താവനയെ പിന്തുണച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

English summary
Kerala bjp will conduct Minority General Conference in Kottayam next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X