കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫും

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലെത്താന്‍ മുന്‍കൈയ്യെടുത്തത് സിപിഎം ആണ്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സിപിഎം ജോസിനെ യുഡിഎഫില്‍ നിന്ന് ചാടിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിക്ക് നേട്ടമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തദ്ദേശ വാര്‍ഡുകളുടെ പങ്കുവയ്ക്കല്‍ വലിയ തലവേദനയാകുന്നത് സിപിഎമ്മിന് തന്നെ.

ജോസ് പക്ഷത്തെ പരിഗണിക്കുമ്പോള്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് സിപിഎമ്മാണ്. ജോസ് പക്ഷത്തിന് എത്ര സീറ്റ് കൊടുത്താലും പ്രശ്‌നമില്ലെന്ന് പറയുന്ന സിപിഐ തങ്ങളുടെ സീറ്റില്‍ കൈവെക്കരുത് എന്നും ആവശ്യപ്പെടുന്നു. പക്ഷേ, ജോസ് പക്ഷം പരമാവധി സീറ്റുകള്‍ കൈവശപ്പെടുത്തി എന്നാണ് വിവരം...

സിപിഎം വിട്ടുവീഴ്ച

സിപിഎം വിട്ടുവീഴ്ച

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളാണുള്ളത്. കഴിഞ്ഞ തവണ 13 സീറ്റില്‍ മല്‍സരിച്ചിരുന്നു സിപിഎം. ഇത്തവണ പത്ത് സീറ്റിലേ മല്‍സരിക്കൂ എന്നാണ് വിവരം. കേരള കോണ്‍ഗ്രസ് എമ്മിന് ചില സീറ്റുകള്‍ വിട്ടുകൊടുക്കുകയാണ് സിപിഎം ചെയ്തത്.

12 സീറ്റ് വേണം

12 സീറ്റ് വേണം

12 സീറ്റ് വേണം എന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം. പറ്റില്ലെന്ന് സിപിഎം വ്യക്തമാക്കി. യുഡിഎഫ് ജോസഫ് പക്ഷത്തെ പരിഗണിക്കുന്ന പോലെ തങ്ങളെ എല്‍ഡിഎഫ് പരിഗണിക്കുന്നില്ല എന്ന ആക്ഷേപവും ജോസ് പക്ഷത്തിനുണ്ട്. 9 സീറ്റ് നല്‍കാമെന്ന് സിപിഎം അറിയിച്ചു. ഒടുവില്‍ 10 സീറ്റ് ജോസ് പക്ഷത്തിന് വിട്ടുകൊടുക്കുമെന്നാണ് ധാരണയത്രെ.

ഘടകകക്ഷികളുടെ സീറ്റുകള്‍ വിട്ടുകൊടുക്കും

ഘടകകക്ഷികളുടെ സീറ്റുകള്‍ വിട്ടുകൊടുക്കും

എന്‍സിപി, ജെഡിഎസ് എന്നിവരുടെ സീറ്റുകള്‍ ഇത്തവണ ജോസ് പക്ഷത്തിന് നല്‍കും. ഇതില്‍ എന്‍സിപിക്ക് മുറുമുറുപ്പുണ്ട്. ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്താല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ നിലപാട് ശക്തമാക്കാമെന്ന് എന്‍സിപി കരുതുന്നു. പിസി ജോര്‍ജിന്റെ പാര്‍ട്ടി കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് കൈമാറും.

സിപിഐ നല്‍കേണ്ടത്

സിപിഐ നല്‍കേണ്ടത്

സിപിഐ അഞ്ച് സീറ്റിലാണ് 2015ല്‍ മല്‍സരിച്ചത്. രണ്ടു സീറ്റ് ജോസ് പക്ഷത്തിന് ഇത്തവണ കൈമാറണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോട് സിപിഐ യോജിച്ചിട്ടില്ല. തങ്ങള്‍ മൂന്ന് സീറ്റ് കൈമാറുന്നില്ലേ എന്നാണ് സിപിഎം വാദം. എന്നാല്‍ വേണ്ടി വന്നാല്‍ ഒരു സീറ്റ് നല്‍കാമെന്ന് സിപിഐ അറിയിച്ചിട്ടുണ്ട്.

വലിയ കക്ഷി ജോസ് പക്ഷമോ

വലിയ കക്ഷി ജോസ് പക്ഷമോ

എല്‍ഡിഎഫിലെ സീറ്റ് വിഭജനത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ജോസിന്റെ ആവശ്യം നടക്കണമെങ്കില്‍ സിപിഎം തന്നെ കൂടുതല്‍ സീറ്റ് വിട്ടുകൊടുക്കേണ്ടി വരും. അങ്ങനെയാകുമ്പോള്‍ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുന്ന പാര്‍ട്ടി കേരള കോണ്‍ഗ്രസ് എം ആകും. എങ്ങനെ വിഷയം പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം.

യുഡിഎഫിലെ പ്രശ്‌നം

യുഡിഎഫിലെ പ്രശ്‌നം

കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിന് യുഡിഎഫ് 9 സീറ്റ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ കൈമാറി എന്നാണ് വിവരം. ഈ കാര്യമാണ് ജോസ് പക്ഷം എടുത്തുപറയുന്നത്. എന്നാല്‍ യുഡിഎഫിലും സീറ്റ് വിഭജനം വലിയ വിവാദത്തിലെത്തി. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു.

ബിജെപി 18 സീറ്റില്‍

ബിജെപി 18 സീറ്റില്‍

സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയാക്കിയത് എന്‍ഡിഎ ആണ്. 18 സീറ്റില്‍ ബിജെപി മല്‍സരിക്കും. ബാക്കി ബിഡിജെഎസും. ഏഴ് സീറ്റില്‍ വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. സീറ്റ് വിഭജനം വൈകിയാലും വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് യുഡിഎഫും എല്‍ഡിഎഫും അവകാശപ്പെടുന്നു.

ലീഗുമായി ഉടക്കി

ലീഗുമായി ഉടക്കി

സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത് യുഡിഎഫിന് ക്ഷീണം ചെയ്യും. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നാണ് വിവരം. ലീഗിനെ പിന്തിരിപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാണ്.

മുസ്ലിം ലീഗ് ആവശ്യപ്പെട്ട സീറ്റുകള്‍

മുസ്ലിം ലീഗ് ആവശ്യപ്പെട്ട സീറ്റുകള്‍

എരുമേലി ഡിവിഷന്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. തരില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഡിവിഷനുകളും മറ്റു രണ്ടു ഡിവിഷനുകളും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍ എരുമേലിയില്‍ മല്‍സരിക്കുമെന്നാണ് വിവരം. സെക്രട്ടറി റഫീഖ് മണിമല പൂഞ്ഞാറിലും മല്‍സരിച്ചേക്കും.

അനുനയ നീക്കം സജീവം

അനുനയ നീക്കം സജീവം

ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോസി സെബാസ്റ്റിയന്‍, അസീസ് ബഡായില്‍, റഫീഖ് മണിമല എന്നിവരാണ് യുഡിഎഫിന്റെ ചര്‍ച്ചകളില്‍ പങ്കെടുത്തത്. അതേസമയം, മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുമെന്നാണ് വിവരം.

 നിയമസഭാ സീറ്റിലും കണ്ണ്

നിയമസഭാ സീറ്റിലും കണ്ണ്

നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മല്‍സരിച്ച് 18 ഇടത്ത് ജയിച്ചിരുന്നു. ഇത്തവണ 30 സീറ്റ് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് തീരുമാനം. കോട്ടയം ജില്ലയിലെ ചില സീറ്റുകളും മുസ്ലിം ലീഗ് നോട്ടമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെബിജെപിയെ ഞെട്ടിച്ച് ആര്‍ജെഡി നീക്കം; സര്‍ക്കാരുണ്ടാക്കാന്‍ തേജസ്വി യാദവ്, ഒവൈസിയും കൂടെ

മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...മലയാള സിനിമയിലെ ക്രോണിക് ബാച്ചിലര്‍; ഇടവേള ബാബു പറയുന്നു, വിവാഹം എപ്പോള്‍...

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran

English summary
Kerala Congress Jose faction demanded 12 seats in Kottayam District Panchayat; Rift in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X