കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസിന് ആഹ്ലാദം; ജോസ് കെ മാണി പാനലിന് മികച്ച വിജയം, ചുട്ട മറുപടി

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതും എല്‍ഡിഎഫില്‍ ചേര്‍ന്നതും ആര്‍ക്കാണ് നേട്ടമാകുക എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ അധികം കാത്തിരിക്കേണ്ടതില്ല. ജോസ് കെ മാണിയുടെ വരവ് ഇടതുപക്ഷത്തിന് നേട്ടമാകും എന്നാണ് എംവി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ജോസ് പോയതുകൊണ്ട് യുഡിഎഫിന് യാതൊരു കോട്ടവുമില്ലെന്ന് കണ്‍വീനര്‍ എംഎം ഹസനും മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു.

എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ നിരീക്ഷിച്ചാല്‍ യുഡിഎഫിന് മെച്ചമില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി. മീനച്ചില്‍ കാര്‍ഷിക ബാങ്കിലെ കൂട്ടരാജിക്ക് പിന്നാലെ കടുത്തുരുത്തി സഹകരണ ആശുപത്രിയുടെ ഭരണം ജോസ് വിഭാഗം പിടിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

കുഴപ്പങ്ങള്‍ തുടങ്ങി

കുഴപ്പങ്ങള്‍ തുടങ്ങി

ജോസ് കെ മാണി പക്ഷം എല്‍ഡിഎഫിലെത്തിയാല്‍ അവിടെ കുഴപ്പങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം. ഇത് ശരിവച്ചുകൊണ്ട് ദിവസങ്ങളായി സീറ്റ് വിഭജന ചര്‍ച്ച എവിടെയുമെത്താതെ നില്‍ക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസ് പക്ഷവും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെയാണ് പ്രശ്‌ന പരിഹാരമായത്.

ഒമ്പതില്‍ ഒതുങ്ങി

ഒമ്പതില്‍ ഒതുങ്ങി

കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം ഇങ്ങനെയാണ്. സിപിഎമ്മും കേരള കോണ്‍ഗ്രസും ഒമ്പത് വീതം സീറ്റില്‍ മല്‍സരിക്കും. ബാക്കിയുള്ള നാല് സീറ്റുകളില്‍ സിപിഐ മല്‍സരിക്കും. 2015ലെ അപേക്ഷിച്ച് കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് കുറഞ്ഞു. സിപിഎമ്മിന് നാല് സീറ്റും കുറഞ്ഞു.

സിപിഐ പൊരുതി നേടി

സിപിഐ പൊരുതി നേടി

സിപിഐയും കേരള കോണ്‍ഗ്രസുമാണ് കോട്ടയം ജില്ലയിലെ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ പ്രധാന തര്‍ക്കം. ജില്ലാ പഞ്ചായത്തിലേക്ക് സീറ്റ് വിഭജനം നടത്തിയപ്പോള്‍ ഇടതുപക്ഷത്തെ ചെറുകക്ഷികളെല്ലാം പുറത്തായി. സിപിഐ പൊരുതി നേടിയതാണ് നാല് സീറ്റുകള്‍. കേരള കോണ്‍ഗ്രസ് ഉള്ളിടത്തെല്ലാം തര്‍ക്കമുണ്ട് എന്ന ആക്ഷേപവു ഉയര്‍ന്നിരിക്കുകയാണിപ്പോള്‍.

കോട്ടയം നഗരസഭയില്‍ വിവാദം

കോട്ടയം നഗരസഭയില്‍ വിവാദം

അതേസമയം, കോട്ടയം നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഈ വാര്‍ഡ് കഴിഞ്ഞതവണ യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് എം ജയിച്ചതാണ്. ഇവിടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് സിപിഐയുടെ പ്രഖ്യാപനം. ഇവിടെയും തര്‍ക്കം നിലനില്‍ക്കുന്നു.

പാലായിലെ അവസ്ഥ

പാലായിലെ അവസ്ഥ

പാലാ നഗരസഭയിലും സിപിഐ ഇടഞ്ഞുനില്‍ക്കുകയാണ്. 26ല്‍ കേരള കോണ്‍ഗ്രസ് 17 സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചിരുന്നു. സിപിഎം 6, സിപിഐ 2, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മല്‍സരിക്കാന്‍ തീരുമാനിച്ചത്. നാല് സീറ്റ് സിപിഐ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്ന് 10 സീറ്റുകളില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിപിഐ.

കരുത്ത് തെളിയിച്ച് ജോസ് പക്ഷം

കരുത്ത് തെളിയിച്ച് ജോസ് പക്ഷം

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മറ്റൊരു തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷം കരുത്ത് തെളിയിച്ചിരിക്കുകയാണിപ്പോള്‍. കടുത്തുരുത്തി സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന്റെ പാനല്‍ ജയിച്ചു. യുഡിഎഫ് നേതൃത്വത്തിലാണ് ഇതുവരെ ആശുപത്രി പ്രവര്‍ത്തിച്ചിരുന്നത്.

അവസാനം പിന്‍മാറി

അവസാനം പിന്‍മാറി

കടുത്തുരുത്തി സഹകരണ ആശുപത്രിയിലേക്ക് ജോസ് പക്ഷം തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസും ജോസഫ് പക്ഷവും യുഡിഎഫില്‍ നിന്നും മല്‍സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. കോണ്‍ഗ്രസും ജോസഫ് പക്ഷവും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇതോടെ ജോസ് പക്ഷ പാനലിന് വിജയം എളുപ്പമായി.

അഗസ്തിക്ക് കൊടുത്ത പണി

അഗസ്തിക്ക് കൊടുത്ത പണി

അതേസമയം, നിരവധി നേതാക്കളും പ്രവര്‍ത്തകരും ജോസ് പക്ഷത്തിന് നിന്ന് രാജിവയ്ക്കുന്നത് തുടരുകയാണ്. അടുത്തിടെ കളം മാറിയവരില്‍ പ്രമുഖനാണ് ഇജെ അഗസ്തി. ഇദ്ദേഹം കേരള കോണ്‍ഗ്രസ് (എം) നെ വഞ്ചിച്ചു എന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പ്രതികരിച്ചത്. അഗസ്തിക്ക് ജോസ് പക്ഷം മറുപടി കൊടുക്കുകയും ചെയ്തു.

ബാങ്കിലെ കൂട്ടരാജി

ബാങ്കിലെ കൂട്ടരാജി

മീനച്ചില്‍ കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം അംഗങ്ങളെല്ലാം രാജിവച്ചുകൊണ്ടാണ് ജോസ് തിരിച്ചടിച്ചത്. ഇജെ അഗസ്തി ആയിരുന്നു ബാങ്ക് പ്രസിഡന്റ്. സണ്ണി തെക്കേടത്തിന് പുറമെ, സംസ്ഥാന ജനറല്‍ സെക്രട്ടറി ബേബി ഉഴുത്തുവാല്‍, ജോയി കല്ലുപുര, കെപി ജോസഫ്, ബെറ്റി ഷാജു, ജസ്റ്റില്‍ ജേക്കബ്, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ എന്നിവരാണ് ബാങ്ക് ഭരണസമിതിയില്‍ നിന്ന് രാജിവച്ചത്.

ആദ്യ തിരിച്ചടി

ആദ്യ തിരിച്ചടി

13 അംഗ ബാങ്ക് ഭരണ സമിതിയില്‍ നിന്ന് ഏഴ് പേര്‍ രാജിവച്ചതോടെ സമിതിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇജെ അഗസ്തിക്കുള്ള ആദ്യ തിരിച്ചടിയാണിതെന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 28 വര്‍ഷമായി അഗസ്തിയായിരുന്നു ബാങ്കിന്റെ പ്രസിഡന്റ്. 1956ല്‍ സ്ഥാപിതമായതാണ് മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക്. ഈരാറ്റുപേട്ട, കുറുവിലങ്ങാട് എന്നിവിടങ്ങളില്‍ ശാഖകളുള്ള ബാങ്കില്‍ പതിനായിരത്തിലധികം അംഗങ്ങളുണ്ട്.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
കൂടുമാറല്‍ തകൃതി

കൂടുമാറല്‍ തകൃതി

25 വര്‍ഷമായി മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് സമിതിയിലേക്ക് മല്‍സരമില്ലായിരുന്നു. നിലവിലെ ഭരണസമിതിയുടെ കാലാവധി 2024 വരെയാണ്. ഇതിനിടെയാണ് രാഷ്ട്രീയ മാറ്റവും കൂട്ടരാജിയും. ജോസ് പക്ഷത്തുള്ളവര്‍ ജോസഫ് പക്ഷത്തേക്കും തിരിച്ചും ചുവടുമാറ്റം തകൃതിയാണ്. ചിലര്‍ കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും ജനപക്ഷത്തേക്കും വരെ മാറി. ഇതിനിടെയാണ് തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുന്നത്.

മമ്മൂട്ടിയും മോഹന്‍ ലാലും സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്ന് തോന്നിയിട്ടില്ല; തുറന്നടിച്ച് ഷമ്മി തിലകന്‍

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

English summary
Kerala Congress Jose K Mani Faction win in Kaduthuruthy Co-Operative Hospital Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X