ക്യാപ്റ്റന്‍ പാലായുടെ മഹാസമ്മേളനത്തെ ആവേശക്കടലാക്കി; വിജയം സുനിശ്ചിതമെന്ന് ജോസ് കെ മാണി
കോട്ടയം: പാലായില്‍ ഇടതുപക്ഷത്തിന്റെ വിജയം സുനിശ്ചിതമാണെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും പാലാ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ജോസ് കെ മാണി് പറഞ്ഞു. ാലായുടെ മണ്ണില്‍ സഖാവ് പിണറായി വിജയന്‍ ഇന്ന് എത്തിയപ്പോള്‍ ആവേശോജ്വലമായ സ്വീകരണമാണ് പാലായിലെ ജനം നല്‍കിയത്. പാലാക്കാരെ സംബന്ധിച്ച ടത്തോളം ഒരിക്കലും മറക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെതെന്നുും ജോസ് കെ മാണി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

സ്‌നേഹിതരേ
പാലായുടെ മഹാസമ്മേളനത്തെ ആവേശക്കടലാക്കി എല്‍ഡിഎഫിന്റെ ക്യാപ്റ്റന്‍ സഖാവ് പിണറായി വിജയന്‍. പാലായുടെ മണ്ണില്‍ സഖാവ് പിണറായി വിജയന്‍ ഇന്ന് എത്തിയപ്പോള്‍ ആവേശോജ്വലമായ സ്വീകരണമാണ് പാലായിലെ ജനം നല്‍കിയത്. പാലാക്കാരെ സംബന്ധിച്ച ടത്തോളം ഒരിക്കലും മറക്കാനാവാത്ത സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റെത്.
ഉയര്‍ന്ന ശിരസുമായി ഉറച്ച ശബ്ദത്തില്‍ അദ്ദേഹം നിറഞ്ഞ സദസിനെ അഭിസംബോധന ചെയ്തു. സദസ് അനിതര സാധാരണമായ നിശബ്ദതയില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മണ്ഡലത്തിലെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന ചടങ്ങില്‍ അദ്ദേഹം സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, സ്വപ്ന പദ്ധതികള്‍ അക്കമിട്ട് പറഞ്ഞു.
ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം ജനങ്ങള്‍ക്ക് വീട് നല്‍കിയതും അതിന്റെ അടുത്ത ഘട്ടമായി അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്കായുള്ള പദ്ധതിയും, 40 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള എല്‍ ഡി എഫിന്റെ ഉറപ്പും, റബ്ബറിന്റെ താങ്ങുവില 250ലേക്ക് ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള കര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ ആവേശത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
ഓരോ വ്യക്തിയുടേയും വികസനം, ഓരോ കുടുംബത്തിന്റെയും വികസനം ലക്ഷ്യമിട്ടുള്ള, ഒരു നവകേരളത്തിനായുള്ള എല്‍ ഡി എഫിന്റെ ഉറപ്പുകള്‍ അദ്ദേഹം പാലാക്കാരോട് വിവരിച്ചു. പ്രതിപക്ഷ കക്ഷികള്‍ ഈ നാടിന്റെ വികസനത്തെ തകര്‍ക്കാന്‍ നടത്തുന്ന എല്ലാ ഗൂഢാലോചനകളും നാം ഒറ്റക്കെട്ടായി ചെറുക്കും. വന്‍ജനപങ്കാളിത്തം ഉണ്ടായ ചടങ്ങില്‍ എല്‍ ഡി എഫിന്റെ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്തു.
മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിക്കാലം, ചിത്രങ്ങൾ കാണാം
യുഡി എഫിന്റെ വാഗ്ദാനങ്ങളില്‍ മയങ്ങി, എല്‍ഡിഎഫിനെ വഞ്ചിച്ചവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ പാലായിലെ ജനം മറുപടി നല്‍കും എന്ന് കേരളത്തിന്റെ ക്യാപ്റ്റന്‍ ഉറക്കെ പ്രഖ്യാപിച്ചു. നാം ഒറ്റക്കെട്ടായി മുന്നോട്ട്, പാലായില്‍ ഇടതുപക്ഷത്തിന്റെ വിജയം സുനിശ്ചിതമാണ്. ഉറപ്പാണ് പാലാ, ഉറപ്പാണ് എല്‍ ഡി എഫ്
നടി അനു ഇമ്മാനുവലിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications