കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് കെ മാണിക്ക് അപ്രതീക്ഷിത തിരിച്ചടി; കൂട്ടരാജി, ഇനി പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പം

Google Oneindia Malayalam News

കോട്ടയം: എല്‍ഡിഎഫിനൊപ്പം പോയ ജോസ് കെ മാണിക്ക് ഒന്നിന് പിറകെ ഒന്നായി തിരിച്ചടികള്‍. ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാനാകില്ലെന്ന് പറയുന്ന ഒട്ടേറെ കേരള കോണ്‍ഗ്രസുകാരുണ്ട്. ഇവരാണ് കളംമാറുന്നത്. ചിലരുടെ മാറ്റം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും രാജി തുടരുന്നു.

നേരത്തെ രാജിവച്ച ചിലര്‍ പിജെ ജോസഫിനൊപ്പവും കോണ്‍ഗ്രസിനൊപ്പവുമാണ് ചേര്‍ന്നത് എങ്കില്‍ ഇത്തവണ പിസി ജോര്‍ജിന്റെ ജനപക്ഷത്തിനൊപ്പമാണ് ചേര്‍ന്നിരിക്കുന്നത്. എല്‍ഡിഎഫില്‍ ജോസ് പക്ഷത്തിന്റെ ശക്തി ക്ഷയിക്കാന്‍ ഇടയാക്കുന്ന നീക്കങ്ങളാണ് പല കോണുകളിലും സംഭവിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

തിരിച്ചടികള്‍ ഒന്നൊന്നായി

തിരിച്ചടികള്‍ ഒന്നൊന്നായി

ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോകാന്‍ നീക്കം തുടങ്ങിയ വേളയില്‍ തന്നെ ആദ്യ തിരിച്ചടി ലഭിച്ചത് മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയിലൂടെയാണ്. അദ്ദേഹം ജോസഫ് പക്ഷത്തേക്ക് മാറി. തൊട്ടുപിന്നാലെ പിജെ ജോസഫ് കൂടുതല്‍ നേതാക്കളെ തന്റെ പക്ഷത്തെത്തിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായിട്ടാണ് ഇജെ അഗസ്തി ജോസിനെ കൈവിട്ടത്.

കോട്ടയത്ത് മാത്രമല്ല

കോട്ടയത്ത് മാത്രമല്ല

കോട്ടയത്ത് മാത്രമല്ല, ഇടുക്കിയിലും പത്തനംതിട്ടയിലും കണ്ണൂരും ഒട്ടേറെ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കളം മാറുന്നുണ്ട്. ചിലര്‍ കേരള കോണ്‍ഗ്രസ് വിട്ട് കോണ്‍ഗ്രസിലേക്കും എന്‍സിപിയിലേക്കും കളം മാറി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് വിലയിരുത്തുന്നു. ഇതിനിടെയാണ് പത്തനംത്തിട്ടയിലും ജോസ് പക്ഷത്തിന് തിരിച്ചടി നല്‍കി നിരവധി നേതാക്കള്‍ ജോസഫിനൊപ്പം ചേര്‍ന്നത്.

ജില്ലാ പഞ്ചായത്തംഗവും കൂട്ടരും

ജില്ലാ പഞ്ചായത്തംഗവും കൂട്ടരും

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കര്‍ഷക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സാം ഈപ്പന്‍ കഴിഞ്ഞാഴ്ചയാണ് ജോസ് കെ മാണി പക്ഷം വിട്ട് പിജെ ജോസഫിനൊപ്പം ചേര്‍ന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനി എബ്രഹാം, പെരിങ്ങര മണ്ഡലം പ്രസിഡന്റ് ജോണ്‍ എബ്രഹാം എന്നിവരും സാം ഈപ്പനൊപ്പം പിജെ ജോസഫ് പക്ഷത്തക്ക് മാറി.

പിസി ജോര്‍ജിനൊപ്പം

പിസി ജോര്‍ജിനൊപ്പം

പാലായില്‍ കേരള കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം ജെസി ജോസ് പെരുവേലി ജോസഫ് പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. ജോസ് കെ മാണി പക്ഷത്തെ പ്രമുഖനായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ജോസ് പക്ഷത്തെ ചിലര്‍ പിസി ജോര്‍ജിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ജനപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് അവര്‍ അറിയിച്ചു.

ഷോണ്‍ ജോര്‍ജ് സ്വീകരിച്ചു

ഷോണ്‍ ജോര്‍ജ് സ്വീകരിച്ചു

തലനാട് പഞ്ചായത്തംഗം കെ മോഹന്‍ കുമാറും സഹപ്രവര്‍ത്തകരുമാണ് കേരള കോണ്‍ഗ്രസ് വിട്ട് പിസി ജോര്‍ജിന്റെ ജനപക്ഷത്തില്‍ ചേര്‍ന്നു. ഷോണ്‍ ജോര്‍ജ് ഇവരെ സ്വീകരിച്ചു. ഇത്തവണ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നുണ്ട് ഷോണ്‍ ജോര്‍ജ്.

പാര്‍ട്ടി വിടാന്‍ കാരണം

പാര്‍ട്ടി വിടാന്‍ കാരണം

കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്ത് നിന്ന് പലരും രാജിവയ്ക്കാന്‍ കാരണം എല്‍ഡിഎഫ് ബന്ധമാണ്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ താല്‍പ്പര്യമില്ലാത്തവരാണ് മറ്റു പാര്‍ട്ടികളിലേക്ക് മാറുന്നത്. ഇതാകട്ടെ പിജെ ജോസഫിനെ കൂടുതല്‍ കരുത്തനാക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യുഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കാന്‍ പിജെ ജോസഫിന് ഇതുവഴിയൊരുക്കിയിട്ടുണ്ട്.

ജനപക്ഷം നാല് സീറ്റില്‍

ജനപക്ഷം നാല് സീറ്റില്‍

കോട്ടയം ജില്ലാ പഞ്ചായത്തില്‍ നല് ഡിവിഷനുകളില്‍ മല്‍സരിക്കാന്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് 18 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളില്ല. ഇവിടെ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ മഹത്വം നോക്കി പിന്തുണ നല്‍കും. ഏതെങ്കിലും കക്ഷിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല.

ഇതാണ് സ്ഥാനാര്‍ഥികള്‍

ഇതാണ് സ്ഥാനാര്‍ഥികള്‍

പൂഞ്ഞാര്‍ ഡിവിഷനില്‍ ഷോണ്‍ ജോര്‍ജ് തന്നെയാണ് ജനപക്ഷം സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. ഭരണങ്ങാനം ഡിവിഷനില്‍ സജി എസ് തെക്കേല്‍, മുണ്ടക്കയത്ത് രാജമ്മ, എരുമേലിയില്‍ അനീഷ് വാഴയില്‍ എന്നിവരാണ് ജനപക്ഷം സ്ഥാനാര്‍ഥികളാകുക. എല്‍ഡിഎഫുമായോ യുഡിഎഫുമായോ സഖ്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

രണ്ടിടത്ത് ജയം ഉറപ്പിച്ചു

രണ്ടിടത്ത് ജയം ഉറപ്പിച്ചു

നാലിടത്ത് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ടെങ്കിലും രണ്ടിടത്താണ് ജനപക്ഷത്തിന് വിജയ പ്രതീക്ഷയുള്ളത്. പൂഞ്ഞാറിലും എരുമേലിയിലും. യുഡിഎഫില്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ട ഡിവിഷനാണ് എരുമേലി. അവര്‍ക്ക് ഈ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കുകായിരുന്നു.

ജോര്‍ജിനെ അകറ്റി മുന്നണികള്‍

ജോര്‍ജിനെ അകറ്റി മുന്നണികള്‍

യുഡിഎഫില്‍ ചേരണമെന്ന് അടുത്തിടെ പിസി ജോര്‍ജ് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യുഡിഎഫിലെ പ്രധാന കക്ഷികള്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. പിസി ജോര്‍ജിനെ മുന്നണിയിലെടുക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞത് പിസി ജോര്‍ജിന്റെ കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു.

അന്തിമ ചര്‍ച്ചയില്‍ മുന്നണികള്‍

അന്തിമ ചര്‍ച്ചയില്‍ മുന്നണികള്‍

കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് സീറ്റ് വിഭജന കാര്യത്തില്‍ സിപിഐയും ജോസ് പക്ഷവും തര്‍ക്കത്തിലാണ്. യുഡിഎഫില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസുമായി ഉടക്കിയിരുന്നു. യുഡിഎഫിലെ വിവാദം അവസാനിച്ചു. എല്‍ഡിഎഫ് ഇന്ന് അന്തിമ തീരുമാനം എടുക്കുമെന്നാണ് നേതാക്കളുടെ പ്രതികരണം. അതിനിടെയാണ് പിസി ജോര്‍ജ് നാലിടത്തേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

കോട്ടയത്ത് സിപിഐക്ക് തനിവഴി; പിന്നോട്ടില്ലെന്ന് ജോസ് പക്ഷം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്

ബിഹാറില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എമാര്‍ രാജിവച്ചേക്കും, എന്‍ഡിഎ യോഗം ഇന്ന്

English summary
Kerala Congress M Leaders Join PC George Janapaksham in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X