കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കോണ്‍ഗ്രസ് (എം) വീണ്ടും 'ഒന്നായി'; നേതാക്കള്‍ ഒരുമിച്ചത് കോടതിയില്‍, കൈകൊടുത്ത് കുശലം പറഞ്ഞ്...

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എം വീണ്ടും രണ്ടായത് അടുത്തിടെയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം എല്‍ഡിഎഫിലേക്ക് പോയി. പിജെ ജോസഫും കൂട്ടരും യുഡിഎഫിലും നില്‍ക്കുന്നു. ഇരു വിഭാഗം നേതാക്കളും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുന്നത് തുടരുകയാണ്. പിജെ ജോസഫ് കേരള കോണ്‍ഗ്രസ് എമ്മിനെ വഞ്ചിച്ചു എന്നാണ് ജോസ് കെ മാണി വിവാദം കത്തി നിന്ന വേളയില്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവഭാഗം നേതാക്കളും വീണ്ടും ഒരുമിച്ചു. കോടതിയില്‍ വച്ച്. ജോസ് കെ മാണി ഉണ്ടായിരുന്നില്ല. ആ സംഭവം ഇങ്ങനെ...

ഒറ്റക്കെട്ടായി നിന്ന കാലം

ഒറ്റക്കെട്ടായി നിന്ന കാലം

കേരള കോണ്‍ഗ്രസ് എം ഒന്നായി നിന്ന വേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കോട്ടയത്ത് സമരം നടത്തിയുരുന്നു. 2017 ജൂണ്‍ 23നായിരുന്നു സമരം. അന്ന് രാവിലെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ ശബരി എക്‌സ്പ്രസ് തടഞ്ഞു. റബ്ബര്‍ കര്‍ഷകരുടെ സംരക്ഷണം ആവശ്യപ്പെട്ടായിരുന്നു സമരം.

 കെഎം മാണി ഉള്‍പ്പെടെ പ്രതികള്‍

കെഎം മാണി ഉള്‍പ്പെടെ പ്രതികള്‍

തീവണ്ടി തടഞ്ഞ സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്തു. 14 പേരായിരുന്നു പ്രതികള്‍. കെഎം മാണിയും കേസില്‍ പ്രതിയായി. മാണി മരിച്ചതോടെ അദ്ദേഹത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ നിന്ന് നീക്കി. ബാക്കി പാര്‍ട്ടിയുടെ പ്രമുഖരെല്ലാം കേസില്‍ പ്രതിയായിരുന്നു.

ഒരുമിച്ച് കോടതിയില്‍

ഒരുമിച്ച് കോടതിയില്‍

പിജെ ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, തോമസ് ഉണ്ണിയാടന്‍, ടിയു കുരുവിള, ജോബ് മൈക്കിള്‍, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തുടങ്ങി പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം കേസില്‍ പ്രതിയായിരുന്നു. ഇവരെല്ലാം ഒരുമിച്ച ഇന്നലെ കോട്ടയം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി. നിലവിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുവിഭാഗം നേതാക്കളുടെ ഒത്തുചേരല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

 1750 രൂപ വീതം പിഴ

1750 രൂപ വീതം പിഴ

ട്രെയിന്‍ തടയല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയായിരുന്നു നേതാക്കള്‍ എല്ലാവരും ഒരുമിച്ചെത്തിയത്. കുറ്റം ചെയ്തുവെന്ന് പ്രതികള്‍ സമ്മതിച്ചു. ഓരോരുത്തര്‍ക്കും 1750 രൂപ പിഴ വിധിച്ചു. എല്ലാവരും പണം അടച്ച് കേസ് ഒഴിവാക്കി. ഈ വേളയില്‍ ഇരുവിഭാഗം നേതാക്കളും കുശലം പറയുകയും കൈ പിടിച്ച് സംസാരിക്കുകയും ചെയ്തു.

ജോസ് കെ മാണി എത്തിയില്ല

ജോസ് കെ മാണി എത്തിയില്ല

ജോസ് കെ മാണി കേസില്‍ പ്രതിയായിരുന്നില്ല. അദ്ദേഹം സമരത്തിന്റെ ഭാഗമായിരുന്നില്ല. അതുകൊണ്ടുതന്നെ ജോസ് കോടതിയില്‍ എത്തിയതുമില്ല. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ പിജെ ജോസഫ്, റോഷി അഗസ്റ്റിനോട് കുശലം പറഞ്ഞു. മോന്‍സ് ജോസഫും കൂടെയുണ്ടായിരുന്നു. നേതാക്കളെല്ലാം പരസ്പരം സംസാരിച്ച ശേഷമാണ് പിരിഞ്ഞത്.

പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്പെണ്‍കുട്ടികളുടെ പുതിയ വിവാഹ പ്രായം; നവംബര്‍ 4 മുതല്‍ പ്രാബല്യത്തിലെന്ന് പ്രചാരണം, യാഥാര്‍ഥ്യം ഇതാണ്

ബംഗാള്‍ ഇളക്കിമറിക്കാന്‍ നരേന്ദ്ര മോദി; ബിജെപി പരിപാടിയില്‍ ഗാംഗുലിയുടെ ഭാര്യ, 78000 ബൂത്തുകളില്‍ബംഗാള്‍ ഇളക്കിമറിക്കാന്‍ നരേന്ദ്ര മോദി; ബിജെപി പരിപാടിയില്‍ ഗാംഗുലിയുടെ ഭാര്യ, 78000 ബൂത്തുകളില്‍

Recommended Video

cmsvideo
Kummanam Rajasekharan in Financial Fraud case: Kerala BJP leadership in defence | Oneindia Malayalam

English summary
Kerala Congress M Leaders reunion at Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X