കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫിലേക്ക് പോയ നേതാവിന് കിടിലന്‍ പണി കൊടുത്ത് ജോസ് കെ മാണി പക്ഷം; രാജിവെച്ചത് 7 പേര്‍

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുടെ ഇടത് പ്രവേശനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും കെഎം മാണിയുടെ വിശ്വിസ്തനുമായിരുന്ന ഇജെ അഗസ്തി കഴിഞ്ഞ ദിവസം പിജെ ജോസഫ് പക്ഷത്തേക്ക് കൂടുമാറിയിരുന്നു. ദീര്‍ഘകാലം പാര്‍ട്ടി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു ഇജെ അഗസ്തി. മാണിയുടെ നിര്യാണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ തന്നെ ജോസഫ് പക്ഷത്ത് പക്ഷത്തായിരുന്നു ഇജെ അഗസ്തി നിലയുറപ്പിച്ചിരുന്നത്. മുമ്പ് പലപ്പോഴും ജോസ് കെ മാണിക്കെതിരെ പരസ്യവിമര്‍ശനവുമായി ഇദ്ദേഹം രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി വിട്ട് ജോസഫ് പക്ഷത്തേക്ക് കൂടുമാറിയതിന് പിന്നാലെ ഇജെ അഗസ്തിക്ക് കിടിലന്‍ പണി നല്‍കിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം.

പിജെ ജോസഫ് പക്ഷത്തേക്ക്

പിജെ ജോസഫ് പക്ഷത്തേക്ക്

മീനച്ചില്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ് പദവിയില്‍ ഇരുന്നുകൊണ്ടാണ് ഇജെ അഗസ്തി പിജെ ജോസഫ് പക്ഷത്തേക്ക് കൂടുമാറിയിരുന്നത്. ബാങ്കിലെ കേരള കോണ്‍ഗ്രസിന്‍റെ ചില അംഗങ്ങളെങ്കിലും തനിക്ക് പിന്തുണ പ്രഖ്യാപിച്ച് ജോസഫ് പക്ഷത്തേക്ക് വരുമെന്ന് ഇജെ അഗസ്തി കരുതിയിരുന്നു. അതുണ്ടായില്ലെങ്കിലും പ്രസിഡന്‍റ് സ്ഥാനത്ത് അദ്ദേഹം തന്നെ തുടരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

മുഴുവന്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളും

മുഴുവന്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളും

എന്നാല്‍ ഈ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ബാങ്ക് ഭരണസമിതിയിലെ മുഴുവന്‍ കേരള കോണ്‍ഗ്രസ് അംഗങ്ങളും രാജിവെച്ചിരിക്കുകയാണ്. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന ജനറൽ സെക്രട്ടറി ബേബി ഉഴുത്തുവാൽ, ജോയി കല്ലുപുര, കെ.പി ജോസഫ്, ബെറ്റി ഷാജു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജസ്റ്റിൻ ജേക്കബ് എന്നിവരാണ് രാജിവെച്ചത്.

ഭൂരിപക്ഷം നഷ്ടമായി

ഭൂരിപക്ഷം നഷ്ടമായി

അംഗങ്ങള്‍ ജോയിന്റ് റജിസ്ട്രാർക്കും മീനച്ചിൽ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർക്കും രാജി നൽകിയത്. 13 അംഗ ഭരണസമിതിയാണ് ഇവിടെയുള്ളത്. 7 അംഗങ്ങളുടെ രാജിയോടെ ഭരണ സമിതിക്ക് ഭൂരിപക്ഷം നഷ്ടമായി. ഇതോടെ ഇജെ അഗസ്തി പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ നിര്‍ബന്ധിതനായി. അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ഇവിടെ ഇനി നടക്കുക.

28 വർഷം

28 വർഷം

28 വർഷമായി ആഗസ്തിയാണു ബാങ്ക് പ്രസിഡന്റ്. കേരള കോൺഗ്രസ് (എം) അംഗങ്ങളായിരുന്ന ബാങ്ക് വൈസ് പ്രസിഡന്റ് വി.ജെ.ജോർജ് വലിയപറമ്പിൽ, ഷൈലജ രവീന്ദ്രൻ എന്നീവര്‍ നേരത്തെ ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ചില അംഗങ്ങളെ കൂടി അടര്‍ത്തി ബാങ്ക് ഭരണം നിലനിര്‍ത്താനുള്ളു ശ്രമം യുഡിഎഫ് നടത്തിയെങ്കിലും അത് വിജിക്കാതെ വരികയായിരുന്നു.

ജോസഫ് പക്ഷത്ത്

ജോസഫ് പക്ഷത്ത്

ഇ.ജെ.ആഗസ്തി കൂടി എത്തിയതോടെ ജോസഫ് പക്ഷത്ത് 3 അംഗങ്ങളായി. കോണ്‍ഗ്രസിന് 3 അംഗങ്ങളും ഉണ്ട്. ആർ. പ്രേംജി, എം.ജെ. ഹെസക്കിയേൽ, ഫിലോമിന ഫിലിപ്പ് എന്നിവരാണ് 2019 ല്‍ നിലവില്‍ വന്ന മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്കിലെ കോണ്‍ഗ്രസ് അംഗങ്ങള്‍. 2024 വരെയായിരുന്നു കാലാവധി. 25 വർഷമായി ബാങ്കിൽ മത്സരമില്ലായിരുന്നു.

ഇടതുപക്ഷത്ത് എത്തിയതോടെ

ഇടതുപക്ഷത്ത് എത്തിയതോടെ

കഴിഞ്ഞ വർഷം നിക്ഷേപക വിഭാഗത്തിൽ മാത്രം ഒരാൾ മത്സര രംഗത്തെത്തിയത്. ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്ത് എത്തിയതോടെ അടുത്ത ഭരണസമിതിയിലേക്ക് ശക്തമായ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇടത്പിന്തുണ കൂടി ലഭിക്കുന്നതോടെ വിജയം ഉറപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.‍ 1965ൽ സ്ഥാപിതമായ ബാങ്കിൽ പതിനായിരത്തോളം അംഗങ്ങളാണ് ഉള്ളത്.

കോട്ടയം ജില്ലാ ചെയര്‍മാന്‍

കോട്ടയം ജില്ലാ ചെയര്‍മാന്‍

അതേസമയം, ഇജെ അഗസ്തിയെ യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ ആക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ജോസഫ് പക്ഷത്തിനൊപ്പം ചേർന്ന അദ്ദേഹം കഴിഞ്ഞ ദിവസം യുഡിഎഫ് യോഗത്തിനെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് എം യുഡിഎഫില്‍ ആയിരുന്നപ്പോള്‍ 25 വര്‍ഷത്തോളം ജില്ലയിലെ യുഡിഎഫ് ചെയര്‍മാനായിരുന്നു.

മോന്‍സ് ജോസഫ്

മോന്‍സ് ജോസഫ്

യുഡിഎഫ് സീറ്റ് ചർച്ചകൾക്കു ശേഷം ചെയർമാൻ സ്ഥാനം ഏറ്റെടുക്കാമെന്ന നിലപാടാണ് ആഗസ്തി നേതാക്കളെ അറിയിച്ചത്. ജോസ് പോയതിന് ശേഷം നടത്തിയ പുനഃസംഘടനയില്‍ മോന്‍സ് ജോസഫിനായിരുന്നു മുന്നണിയുടെ ജില്ലാ കണ്‍വീനര്‍ സ്ഥാനം ലഭിച്ചത്. മോന്‍സിനെ ചെയര്‍മാനാക്കിയതില്‍ പാര്‍ട്ടിക്ക് അകത്ത് നിന്ന് തന്നെ ശക്തമായ എതിരഭിപ്രായം ഉയര്‍ന്നിരുന്നു.

 സജി മഞ്ഞക്കടമ്പില്‍

സജി മഞ്ഞക്കടമ്പില്‍

കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലായിരുന്നു മോന്‍സിന്‍റെ നിയമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയത്. സാധാരണഗതിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റാണ് മുന്നണിയുടെ ചെയര്‍മാന്‍ ആവാറുള്ളത്. ഈ കീഴ്വഴക്കം തെറ്റിച്ച് മോന്‍സിനെ ചെയര്‍മാനായി തിരഞ്ഞെടുത്തതിലായിരുന്നു സജി മഞ്ഞക്കടമ്പിലിന്‍റെ അതൃപ്തി.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
സമവായം

സമവായം

ഇതോടെ തിരഞ്ഞെടുപ്പിനു ശേഷം സജിയെ യുഡിഎഫ് ജില്ലാ ചെയർമാനാക്കാമെന്നാണ് അന്ന് ഒത്തുതീർപ്പു വ്യവസ്ഥയുണ്ടാക്കിയിരുന്നത്. തര്‍ക്കം രൂപപ്പെട്ട സാഹചര്യത്തില്‍ ഇജെ അഗസ്തിയെ ചെയര്‍മാന്‍ സ്ഥാനത്ത് കൊണ്ടുവരുമ്പോള്‍ ഇരുപക്ഷത്തിനും പ്രശ്നമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇജെ അഗസ്തിയെ ചെയര്‍മാനാക്കുന്ന കാര്യം ജോസഫ് പക്ഷം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല

English summary
Kerala Congress (M) members resign from Meenachil Agricultural Development Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X