കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസഫിന്റെ രാഷ്ട്രീയ വഞ്ചനയെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയില്ല, ചതി ഞങ്ങളുടെ സംസ്‌കാരമല്ലെന്ന് ജോസ്!!

Google Oneindia Malayalam News

കോട്ടയം: കേരളാ കോണ്‍ഗ്രസ് ഒരിക്കലും കോണ്‍ഗ്രസിനെ ചതിച്ചിട്ടില്ലെന്ന് ജോസ് കെ മാണി. എല്ലാ ധാരണയും പാലിച്ചിട്ടും കേരളാ കോണ്‍ഗ്രസിനെ പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത് പോലെ ഞങ്ങള്‍ പുറത്ത് പോയതല്ല. ചതി കേരളാ കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. ഇതൊന്നും അറിയാതെ പിജെ ജോസഫിനൊപ്പമാണ് കോണ്‍ഗ്രസ് നിന്നത്. ജോസഫിന്റെ രാഷ്ട്രീയ വഞ്ചനയെ കുറിച്ച് കോണ്‍ഗ്രസ് ഒരക്ഷരം മിണ്ടിയില്ല. കെഎം മാണിയുടെ ആത്മാവിനെ കോണ്‍ഗ്രസ് വഞ്ചിച്ചെന്നും ജോസ് കെ മാണി പറഞ്ഞു.

1

കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകളില്‍ ജോസ് വിഭാഗത്തിന് നേരത്തെ സീറ്റില്ലെന്ന സൂചനയും കോണ്‍ഗ്രസ് നല്‍കിയിരുന്നു. ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കാനാണ് തീരുമാനം. കുട്ടനാട്ടില്‍ പിജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടെയെന്നാണ് യുഡിഎഫിലെ ധാരണ. അതേസമയം ജോസ് പക്ഷം ഇടതുപക്ഷത്തേക്ക് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇടതുമുന്നണി ഏതൊക്കെ സീറ്റ് ജോസിന് നല്‍കുമെന്ന കാര്യവും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് തന്നെ കൂടുതല്‍ സീറ്റുകള്‍ നല്‍കുന്ന കാര്യമാണ് പരിഗണനയിലുള്ളത്.

യുഡിഎഫിന്റെ തീരുമാനത്തിന് ശേഷമാണ് ജോസ് കെ മാണി കോണ്‍ഗ്രസിനെതിരെ തിരിഞ്ഞത്. ജോസ് വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യുഡിഎഫ് യോഗം തീരുമാനം. റഅതേസമയം കെഎം മാണിയുടെ രോഗവിവരം പുറത്തുവന്നതിന് പിന്നാലെ ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ആരംഭിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ പൈതൃകം ചാര്‍ത്തി കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസുകാരുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. കേരള കോണ്‍ഗ്രസ് ഒരിക്കലും യുഡിഎഫിനെ ചതിച്ചിട്ടില്ല. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കിയിരിക്കുകയാണെന്നും ജോസ് പറഞ്ഞു.

യുഡിഎഫിലെ എല്ലാ ധാരണകളും ഇന്ന് വരെ കേരളാ കോണ്‍ഗ്രസ് പാലിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിലെ നിലപാട് യുഡിഎഫ് എന്താണെന്ന് പോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. മാണിയുടെ പൈതൃകം ആര്‍ക്കെന്ന കാര്യത്തില്‍ ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് യുഡിഎഫ് തീരുമാനം ചോദ്യം ചെയ്യുന്നത്. അതേസമയം എംപിമാരും എംഎല്‍എമാരും രാജിവെക്കണമെന്ന ആവശ്യവും ജോസ് കെ മാണി തള്ളി. നേരത്തെ ജോസ് കെ മാണി യുഡിഎഫിനെ വഞ്ചിച്ചെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

English summary
kerala congress m never betrayed congress says jose k mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X