കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസ് തനിച്ചാവുമോ, നേതാക്കള്‍ക്ക് താല്‍പര്യം യുഡിഎഫ്; ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി ഒരു വിഭാഗം

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്താക്കാപ്പെട്ട കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ തുടക്കത്തിലെ വേഗതയില്ല. സംസ്ഥാനത്തെ കൊവിഡ‍് വ്യാപനം രൂക്ഷമാവുകയും പുതിയ രാഷ്ട്രീയ വിഷയങ്ങള്‍ ഉയര്‍ന്ന് വരികയം ചെയ്തതോടെ ജോസ് കെ മാണി വിഭാഗം നേതാക്കള്‍ തന്നെ ചര്‍ച്ചകളില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു. മറ്റ് മുന്നണികളുമായി ചര്‍ച്ചകള്‍ ഇല്ലെങ്കിലും നേതാക്കള്‍ തമ്മില്‍ ഇക്കാര്യത്തില്‍ നിരന്തരം ആശയവിനിമയങ്ങള്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മുന്നണി പ്രവേശനം

മുന്നണി പ്രവേശനം


കേരള കോണ്‍ഗ്രസിന്‍റെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ ഏത് നിമഷവും വീണ്ടും സജീവതിയിലേക്ക് വരുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. തദ്ദേശ സ്വയംഭണ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മുന്നണി പ്രവേശന വിഷയത്തില്‍ അടുത്ത് തന്നെ ഒരു തീരുമാനം ഉണ്ടാവുമെന്ന് ജോസ് കെ മാണി വിഭാഗം സൂചിപ്പിക്കുന്നു.

ഇടത് പ്രവേശനം

ഇടത് പ്രവേശനം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് യുഡിഎഫില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുമായി കൈകോര്‍ക്കുമെന്ന സൂചനകള്‍ ശക്തമായിരുന്നു. ജോസിന്‍റെ ഇടത് പ്രവേശനത്തില്‍ സിപിഐ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും അനുകൂല നിലപാടുമായി സിപിഎം മുന്നോട്ട് പോവുകയായിരുന്നു.

 കോണ്‍ഗ്രസിന് താല്‍പര്യം

കോണ്‍ഗ്രസിന് താല്‍പര്യം

എന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലേക്ക് തിരിച്ചു കൊണ്ടുവരാനായിരുന്നു കോണ്‍ഗ്രസിന് താല്‍പര്യം. കേന്ദ്രത്തില്‍ യുപിഎ ഘടകക്ഷിയായ ജോസ് കെ മാണി വിഭാഗത്ത് രണ്ട് എംപിമാരാണ് ഉള്ളത്. ജോസിനെ മടക്കി കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന റിപ്പോര്‍ട്ടുളും ഉണ്ടായി.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ്

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ്

കോണ്‍ഗ്രസ് നിര്‍ദേശ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള അവകാശ വാദത്തില്‍ നിന്ന് പിജെ ജോസഫും താല്‍ക്കാലികമായി പിന്നോട്ട് പോയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണി പ്രവേശന കാര്യത്തില്‍ തീരുമാനം ഉണ്ടാവുമെന്നാണ് ജോസ് കെ മാണി വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഏത് മുന്നണിയിലേക്ക്

ഏത് മുന്നണിയിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കരുത്ത് തെളിയിക്കാം എന്ന നിലപാട് തുടക്കത്തില്‍ ഒരുവിഭാഗം നേതാക്കള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് നിക്കേണ്ട കാര്യമില്ലെന്നും ഏതെങ്കിലും ഒരു മുന്നണിയിലേക്ക് ചേക്കേറുക എന്നതാണ് സുരക്ഷിതമെന്നുമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍. അത് ഏത് മുന്നണിയിലേക്കാണ് എന്ന കാര്യത്തില്‍ മാത്രം ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.

ഒരുക്കം തുടങ്ങി

ഒരുക്കം തുടങ്ങി

മുന്നണി പ്രവേശന തീരുമാനത്തിന് കാത്ത് നില്‍ക്കാതെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങാനാണ് ജോസ് കെ മാണിയുടെ നിര്‍ദേശം. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകള്‍, മത്സരിച്ച് തോറ്റുപോയ സീറ്റുകള്‍, മുമ്പ് മത്സരിച്ച ശേഷം കോണ്‍ഗ്രസിലേക്ക് പോയ സീറ്റുകള്‍ എന്നിവിടങ്ങളില്‍ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ശക്തമാക്കാനാണ് നിര്‍ദ്ദേശം.

ദേശീയ നേതൃത്വം

ദേശീയ നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് തന്നെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന വിഭാഗവും ജോസ് കെ മാണി വിഭാഗത്തിലുണ്ട്. ചില ഉപാധികള്‍ അപ്പോള്‍ ജോസ് കെ മാണി മുന്നോട്ട് വെച്ചേക്കും. ജോസഫുമായി ചേരാതെ സ്വതന്ത്ര പാര്‍ട്ടിയായി നില്‍ക്കാനാവും തീരുമാനം.

ഉമ്മന്‍ചാണ്ടിയുമായി

ഉമ്മന്‍ചാണ്ടിയുമായി

യുഡിഎഫില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ നീരസം ഉണ്ടെങ്കിലും ഭൂരിപക്ഷം നേതാക്കള്‍ക്കും യുഡിഎഫില്‍ തന്നെ തുടരാനാണ് താല്‍പര്യം. ചില നേതാക്കള്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇടതുമുന്നണിയിലേക്ക് പോകുമ്പോള്‍ പരമ്പരാഗതമായി കിട്ടുന്ന വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയും ജോസ് കെ മാണി വിഭാഗത്തിനുണ്ട്.

എതിര്‍പ്പില്ല, എന്നാല്‍

എതിര്‍പ്പില്ല, എന്നാല്‍

ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് മടങ്ങി വരുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന കാര്യം ജോസഫ് വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ധാരണം പാലിക്കണം. അത് എപ്പോഴെങ്കിലും പാലിച്ചാല്‍ പോര ഉടന്‍ പാലിക്കുക തന്നെ വേണമെന്നും ജോസഫ് വിഭാഗം നേതാക്കള്‍വ്യക്തമാക്കുന്നു.

അവിശ്വാസ പ്രമേയം

അവിശ്വാസ പ്രമേയം

അതേസമയം, സര്‍ക്കാറിനെതിരെ യുഡിഎഫ് നല്‍കിയ അവിശ്വാസ പ്രമേയം ഫലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കു ജോസ് കെ മാണി വിഭാഗത്തിനാണ്. അവിശ്വാസത്തെ എതിര്‍ത്താലും പിന്തുണച്ചാലൂം പാര്‍ട്ടിയെ സംബന്ധിച്ച് പ്രതിസന്ധിയാണ്. ഇപ്പോഴത്തെ നിക്ഷ്പക്ഷ നിലപാട് പാലിച്ച് അവിശ്വാസത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ സാധിക്കില്ല.

സാധ്യതകള്‍

സാധ്യതകള്‍

എ​​ൽഡിഎ​​ഫ്​ പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കി എംഎ​​ൽഎ സ്ഥാ​​നം ന​​ഷ്​​​ട​​മാ​​യാ​​ലും അ​വിശ്വാസത്തെ എതിര്‍ക്കാന്‍ തയ്യാറാവണം. അതല്ലെങ്കില്‍ എംഎല്‍എ സ്ഥാനം സംരക്ഷിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കാം. എന്നാല്‍ ഇത് ഇടതുമുന്നണിയുമായുള്ള തുടര്‍ ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കും.

 'രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു';വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത് 'രാജസ്ഥാന്‍ സര്‍ക്കാറിനെ മറിച്ചിടാന്‍ ബിജെപി 500 കോടി പിരിച്ചു';വെളിപ്പെടുത്തലുമായി സച്ചിന്‍ സാവന്ത്

English summary
Kerala Congress (M); Some jose wing leaders held discussions with Oommen chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X