സ്കൂൾ അവധി:കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി; വിശദവിവരം
കോട്ടയം: കോട്ടയം ജില്ലയിലെ ചില സ്കൂളുകൾക്ക് ജില്ലാ കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്ക ബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു.പി.എസ്. തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകൾക്കുമാണ് അവധി. ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ല.

കോട്ടയം ജില്ലാ കളക്ടറുടെ അറിയിപ്പ്:
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു.പി.എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകൾക്കും വ്യാഴാഴ്ച(2023 ഒക്‌ടോബർ 5) അവധി പ്രഖ്യാപിച്ച് ഉത്തരവായി. ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ല.
സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. ഒക്ടോബർ 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. '
ഇന്ന് ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത നിർദ്ദേശം പാലിക്കണം എന്ന് അറിയിപ്പുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ദാഗ്രക പാലിക്കണം.












Click it and Unblock the Notifications