കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന്റെ കണ്ണ് തുറപ്പിച്ച് ജോര്‍ജ്ജിന്റെ മകന്‍... ചരിത്രം കുറിച്ച ജയം, ഇനി വാതില്‍ അടയില്ല

Google Oneindia Malayalam News

കോട്ടയം: ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിജയിക്കുക എന്നത് എളുപ്പമല്ല. എന്‍ഡിഎ മുന്നണി പോലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വിജയിക്കാന്‍ പെടാപ്പാട് പെടുകയായിരുന്നു.

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

'അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം''അടികിട്ടിയിട്ട് പഠിച്ചില്ലെങ്കിൽ മുടിയട്ടേ; പൂഞ്ഞാർ മാത്രമല്ല, പാലയിലും കാഞ്ഞിരപ്പള്ളിയിലും മത്സരം'

അതിനിടയിലാണ് , ഞെട്ടിപ്പിക്കുന്ന ഒരു വിജയ വാര്‍ത്ത കോട്ടയത്ത് നിന്ന് വന്നത്. അത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നായിരുന്നു. പിസി ജോര്‍ജ്ജിന്റെ മകന്‍, അഡ്വ ഷോണ്‍ ജോര്‍ജ്ജിന്റെ വിജയം. തദ്ദേശ തിരഞ്ഞടുപ്പില്‍ വാതില്‍ കൊട്ടിയടച്ച യുഡിഎഫ് ഇപ്പോള്‍ അതില്‍ പരിതപിക്കുന്നുണ്ടാവും. ഷോണ്‍ ജോര്‍ജ്ജിന്റെ വിജയം കോട്ടയത്ത് ഏത് തരത്തിലുള്ള രാഷ്ട്രീയ വ്യതിയാനങ്ങള്‍ക്ക് കാരണമാകും എന്ന് പരിശോധിക്കാം...

പൂഞ്ഞാര്‍ ഡിവിഷന്‍

പൂഞ്ഞാര്‍ ഡിവിഷന്‍

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ ഡിവിഷന്‍ പിസി ജോര്‍ജ്ജിനൊപ്പമായിരുന്നു. അന്ന് ജോര്‍ജ്ജും എല്‍ഡിഎഫും തമ്മില്‍ സഹകരണമുണ്ടായിരുന്നു. എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും പിസി ജോര്‍ജ്ജ് ഒരു മുന്നണിയിലും ഇല്ലാത്ത സ്ഥിതിയിലായി.

ചരിത്ര നേട്ടം

ചരിത്ര നേട്ടം

ഒരു മുന്നണിയിലും ഇല്ലാതെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിജയിക്കുക എന്നത് എളുപ്പമല്ല. എന്നാല്‍ അത്തരത്തില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ഇത്തവണ ഷോണ്‍ ജോര്‍ജ്ജ് ചെയ്തിരിക്കുന്നത്. യുഡിഎഫിലെ അഡ്വ വിജെ ജോസ് വലിയ വീട്ടിലിനെ ആണ് ഷോണ്‍ തോല്‍പിച്ചത്. 1965 വോട്ടുകള്‍ക്കാണ് ഷോണിന്റെ ജയം.

അച്ഛനെ പോലെ തന്നെ

അച്ഛനെ പോലെ തന്നെ

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ മൂന്ന് മുന്നണികളോടും മത്സരിച്ച് ഒറ്റയ്ക്ക് വിജയം നേടിയ ആളാണ് പിസി ജോര്‍ജ്ജ്. സമാനമായ വിജയം തന്നെയാണ് ഷോണ്‍ ജോര്‍ജ്ജും നേടിയിരിക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളേയും പരാജയപ്പെടുത്തിയാണ് ഷോണിന്റെ വിജയം.

ആട്ടിപ്പുറത്താക്കിയ യുഡിഎഫ്

ആട്ടിപ്പുറത്താക്കിയ യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് പരസ്യമായി പറഞ്ഞ ആളായിരുന്നു പിസി ജോര്‍ജ്ജ്. എന്നാല്‍ ഒരു സഹകരണവും വേണ്ടെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞത്. വേണമെങ്കില്‍ ജോസഫ് ഗ്രൂപ്പില്‍ ലയിച്ചോളാന്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം.

ജോസഫ് തകര്‍ന്നപ്പോള്‍

ജോസഫ് തകര്‍ന്നപ്പോള്‍

ജോസ് കെ മാണിയുടെ വിടവ് നികത്താന്‍ ജോസഫ് ഗ്രൂപ്പിന് തനിയെ സാധിക്കുമെന്നായിരുന്നു യുഡിഎഫിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് പിസി ജോര്‍ജ്ജിനെ കൂടെ കൂട്ടാന്‍ താത്പര്യപ്പെടാതിരുന്നതും. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ ജോസ് സൃഷ്ടിച്ച വിടവിന്റെ വ്യാപ്തി യുഡിഎഫിന് ബോധ്യപ്പെട്ടിരിക്കുകയാണ്.

കേരള ജനപക്ഷം

കേരള ജനപക്ഷം

ഇത്തവണ കോട്ടയം ഇടുക്കി ജില്ലകളില്‍ പല പഞ്ചായത്തുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇതില്‍ എത്രപേര്‍ വിജയിച്ചു എന്നതിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല. എന്നിരുന്നാലും പൂഞ്ഞാര്‍ ഡിവിഷനിലെ ഷോണ്‍ ജോര്‍ജ്ജിന്റെ വിജയം ജനപക്ഷത്തിന് വലിയ നേട്ടം തന്നെയാണ്.

ഇങ്ങോട്ട് ക്ഷണിക്കും

ഇങ്ങോട്ട് ക്ഷണിക്കും

ഇനി ഒരിക്കലും മുന്നണി പ്രവേശനത്തിനായി യുഡിഎഫിന് അടുത്തേക്ക് ചെല്ലില്ല എന്നാണ് ഷോണ്‍ ജോര്‍ജ്ജ് തന്നെ വണ്‍ഇന്ത്യയോട് പറഞ്ഞിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫ് , ജനപക്ഷത്തെ ക്ഷണിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. അല്ലാത്ത പക്ഷം, നിയമസഭ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇതിലും വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

കോട്ടകള്‍ തകര്‍ന്നു

കോട്ടകള്‍ തകര്‍ന്നു

കേരള കോണ്‍ഗ്രസ് പിളരുന്നതിന് മുമ്പ് യുഡിഎഫ് കോട്ടയായിരുന്ന സ്ഥലങ്ങള്‍ പിളര്‍ന്നു എന്നത് മാത്രമല്ല യുഡിഎഫിനെ ഞെട്ടിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തും, പുതുപ്പള്ളി മണ്ഡലത്തിലെ മറ്റ് പല പഞ്ചായത്തുകളും ഇത്തവണ എല്‍ഡിഎപ് പിടിച്ചെടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുന്നണി ശക്തിപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ കൂടി ആവശ്യമാണ്.

തിരിച്ചുകയറാന്‍

തിരിച്ചുകയറാന്‍

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് എന്നും വലിയ ശക്തിയാകാറുള്ളത് മധ്യകേരളത്തില്‍ നിന്നുള്ള സീറ്റുകള്‍ ആണ്. കടുത്ത പരാജയം സംസ്ഥാന തലത്തില്‍ നേരിട്ടപ്പോള്‍ പോലും മധ്യകേരളം യുഡിഎഫിനൊപ്പം നിന്നിട്ടുണ്ട്. ഇതാണ് സാഹചര്യമെങ്കില്‍, അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരുപാട് വിയര്‍ക്കേണ്ടി വരും.

രാഷ്ട്രീയ വോട്ടുകള്‍

രാഷ്ട്രീയ വോട്ടുകള്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ വോട്ടുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ജില്ലാ പഞ്ചായത്തിലേക്കുള്ള വോട്ടുകളാണ്. ഉമ്മന്‍ ചാണ്ടിയും ഇത്തവണ അങ്ങനെ തന്നെയാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ യുഡിഎഫിന് ഇത്തവണ അവഗണിക്കാന്‍ പറ്റാത്ത ഒരു പാര്‍ട്ടിയായി കോട്ടയത്ത് ജനപക്ഷം മാറിയിരിക്കുകയാണ് എന്നും പറയാം.

ജോർജ്ജിനെ കൂട്ടിയിരുന്നെങ്കിൽ

ജോർജ്ജിനെ കൂട്ടിയിരുന്നെങ്കിൽ

പിസി ജോർജ്ജിനെ മുന്നണിയുമായി സഹകരിപ്പിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട വിജയം കോട്ടയത്ത് നേടാമായിരുന്നു എന്നൊരു വികാരം ഇപ്പോൾ തന്നെ യുഡിഎഫിൽ ഉയർന്നിട്ടുണ്ട്. ഷോൺ ജോർജ്ജ് മത്സരിച്ച പൂഞ്ഞാർ ഡിവിഷനിൽ ഒട്ടുമിക്ക എല്ലാ പഞ്ചായത്തുകളിലും നേടിയ ലീഡും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. പിസി തോമസിനേക്കാൾ കൂടുതൽ പരിഗണന ഇനി പിസി ജോർജ്ജിന് തന്നെ ആയിരിക്കും യുഡിഎഫ് നൽകുക എന്നാണ് വിലയിരുത്തലുകൾ.

Recommended Video

cmsvideo
എന്നെ ജയിപ്പിക്കാത്തവര്‍ ഇനി വഴി നടക്കില്ല | Oneindia Malayalam

English summary
Kerala Local Body Election Results: Shone George's victory may open doors for Kerala Janapaksham to UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X