കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോസിനെ ഞെട്ടിക്കാൻ രണ്ടും കൽപ്പിച്ച് സഹോദരി ഭർത്താവ്; പാലാ കിട്ടിയില്ലെങ്കിലും മത്സരിക്കും, 2 സീറ്റ്

Google Oneindia Malayalam News

കോട്ടയം: യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ജോസ് കെ മാണി വിഭാഗം ഇടത് പാളയത്തില്‍ എത്തിയതിന് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പേരാണ് എംപി ജോസഫ്. ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവായ ജോസഫ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ പാലായില്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ നേതൃത്വം പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആവശ്യമായ കരുക്കള്‍ നീക്കുകയാണ് എംപി ജോസഫ്. പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റ് സീറ്റുകളിലും കണ്ണുവച്ചാണ് ജോസകഫിന്റെ പുതിയ നീക്കം. വിശദാംശങ്ങളിലേക്ക്...

എല്‍ഡിഎഫില്‍ ഭാവിയില്ല

എല്‍ഡിഎഫില്‍ ഭാവിയില്ല

ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിനെതിരെ നേരത്തെ തന്നെ രംഗത്ത് എത്തിയ വ്യക്തിയാണ് സഹേദരി ഭര്‍ത്താവ് എംപി ജോസഫ്. ജോസ് കെ മാണിക്ക് എല്‍ഡിഎഫില്‍ ഭാവിയില്ലെന്നും അധികം വൈകാതെ തന്നെ മുന്നണി വിടേണ്ടി വരും. സിപിഎമ്മുമായി സഹകരിക്കുന്നത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നുമായിരുന്നു എംപി ജോസഫ് നേരത്തെ അറിയിച്ചത്.

പാലാ സീറ്റ്

പാലാ സീറ്റ്

ഇതിന് പിന്നാലെയാണ് യു ഡി എഫ് ആവശ്യപെട്ടാല്‍ പാലായില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി എംപി ജോസഫ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കെ.എം. മാണി ഉണ്ടായിരുന്നെങ്കില്‍ എല്‍ ഡി എഫിലേക്ക് പോകാന്‍ അനുവദിക്കില്ലായിരുന്നു. പാലാ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പിജെ ജോസഫ് നിര്‍ദ്ദേശിച്ചിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജോസഫ് വിഭാഗം

ജോസഫ് വിഭാഗം

എന്നാല്‍ പാലാ സീറ്റ് ലഭിക്കുന്നതിന് പിജെ ജോസഫ് ശ്രമിച്ചേക്കും അതുകൊണ്ട് തന്നെ എംപി ജോസഫിന്റെ കാര്യത്തില്‍ ഇതുവരെ നിലപാടൊന്നും സ്വീകരിച്ചിട്ടില്ല. കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന നിലപാടാണ് പിജെ ജോസഫിനുള്ളത്. അതുകൊണ്ട് തന്നെ എംപി ജോസഫിന്റെ കാര്യത്തില്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് പറയാനാവില്ല.

 കരുക്കള്‍ നീക്കി എംപി ജോസഫ്

കരുക്കള്‍ നീക്കി എംപി ജോസഫ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ച് തന്നെയാണ് എംപി ജോസഫ്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി എംപി ജോസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസഫ് വാഴയ്ക്കന്‍ എന്നിവരെ സന്ദര്‍ശിച്ചത് മത്സരിക്കാനുള്ള കരുക്കള്‍ നീക്കുന്നതിനാണെന്ന വിലയിരുത്തലുകളുണ്ട്.

ലക്ഷ്യം മൂന്ന് സീറ്റുകളില്‍ ഒന്ന്

ലക്ഷ്യം മൂന്ന് സീറ്റുകളില്‍ ഒന്ന്

പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ ചാലക്കുടിയും പീരുമേട് എന്നീ സീറ്റുകളാണ് ജോസഫിന്റെ ലക്ഷ്യം. എന്നാല് പാലായില്‍ മാണിയുടെ കുടുംബത്തില്‍ നിന്ന് ഒരാളെ മത്സരിപ്പിക്കാനുള്ള തീരുമാനം യുഡിഎഫ് കൈക്കൊണ്ടാല്‍ ആ നറുക്ക് എംപി ജോസഫിന് തന്നെയായിരിക്കും വീഴുക. ഇതിനിടെ, എംപി ജോസഫ് കത്തോലിക്ക സഭയുടെ പിന്തുണ ഉറപ്പിക്കുന്നതിനായി ചങ്ങനാശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ജോസ്ഫ പൗവ്വത്തിനിലെയും സന്ദര്‍ശിച്ചു.

ജോസഫിനെ അടുപ്പിക്കില്ല

ജോസഫിനെ അടുപ്പിക്കില്ല

അതേസമയം, പാല ലഭിച്ചില്ലെങ്കില്‍ ചാലക്കുടി, പീരുമേട് സീറ്റുകളാണ് എംപി ജോസഫ് നോട്ടമിടുന്നത്. എന്നാല്‍ ഈ സീറ്റുകള്‍ കിട്ടാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് പറയാനാവില്ല. വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന ഇടുക്കിയിലെയും തൃശൂരിലെയും കോണ്‍ഗ്രസ് നേതാക്കള്‍ എംപി ജോസഫിനെ അടുപ്പിക്കാന്‍ ഒരു സാധ്യതയുമില്ല.

ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്ബിഹാറിൽ ആദ്യ ഘട്ട പരസ്യപ്രചരണം അവസാനിച്ചു; ആര് നേടും? കണക്കുകൾ പറയുന്നത്

 പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും തയ്യാറായിട്ടില്ല: നഡ്ഡ പ്രധാനമന്ത്രിയുടെ ഓഫീസിനെ ബഹുമാനിക്കാന്‍ ഗാന്ധി - നെഹ്രു കുടുംബം ഒരിക്കലും തയ്യാറായിട്ടില്ല: നഡ്ഡ

 2014 ല്‍ മോദി സൃഷ്ടിച്ചതിന് സമാനമായ തരംഗമാണ് ബിഹാറില്‍ തേജസ്വി സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് 2014 ല്‍ മോദി സൃഷ്ടിച്ചതിന് സമാനമായ തരംഗമാണ് ബിഹാറില്‍ തേജസ്വി സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ്

ബിജെപിക്ക് ഉള്ളിമാല സമര്‍പ്പിച്ച് തേജസ്വി; വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി ആര്‍ജെഡിബിജെപിക്ക് ഉള്ളിമാല സമര്‍പ്പിച്ച് തേജസ്വി; വിലക്കയറ്റം തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കി ആര്‍ജെഡി

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala

English summary
Kerala Politics: KM Mani's nephew MP Joseph decides to contest assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X