'എല്ലാം കൃത്യമായി അടക്കുന്നുണ്ട് നഷ്ടപരിഹാരം പോലും ലഭിച്ചിട്ടില്ല'; കോട്ടയത്തെ വ്യാപാരികള്‍ പറയുന്നു
കോട്ടയം: കഴിഞ്ഞ രണ്ട് മാസം മുമ്പ് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ താണ്ഡവമാടി കാലവര്‍ഷം പോയപ്പോള്‍ ഒരുപാട് പേര്‍ക്കാണ് തങ്ങള്‍ സ്വരുകൂട്ടി വെച്ചതുമൊക്കെ നഷ്ടമായത്. പലയാളുകളുടേയുും ജീവന് പോലും അന്ന് നഷ്ടമായിരുന്നു. നിരവധി പേരുടെ വീടും ഉപജീവനമാര്‍ഗവും ആര്‍ത്തലച്ചെത്തിയ കാലവര്‍ഷം കൊണ്ടുപോയിരുന്നു.
എന്ത്ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കേണ്ട അവസ്ഥയായിരുന്നു ഇവര്‍ക്ക്. കോട്ടയം ജില്ലയുടെ മലയോര ഗ്രാമമായ കൂട്ടിക്കല്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് മഴയും,ഉരുള്‍പൊട്ടലും രൂക്ഷമായി ബാധിച്ചത്. ഇന്നും അതിന്റെ ദുരിതം പേറി ജീവിക്കുന്നവര്‍ നിരവധിയാണ്. ഈ കാലവര്‍ഷത്തില്‍ കോട്ടയത്ത് വ്യാപാര മേഖലയില്‍ 76 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്.

കടംവാങ്ങിയും ലോണെടുത്തും സ്റ്റോക്ക് ഇറക്കിയിരുന്നത് എന്നാല്‍ എല്ലാം വെള്ളം കൊണ്ട് പോകുകയായിരുന്നു. മേശ വലിപ്പില്‍ ഉണ്ടായിരുന്ന കാശ്പോലും എടുക്കാന്‍ സാധിച്ചില്ലെന്നും വ്യാപാരികള്‍ പറയുന്നു. വ്പാരികള്ക്ക് ആശ്വാസമായി വ്യാപാരി വ്യവസായി ഏകോപന സമിതി 10,000 രൂപ ധനസഹായം നല്‍കിയിരുന്നു അത് മാത്രമാണ് ലഭിച്ചതെന്നും മറ്റ് നഷ്ടപരിഹാരങ്ങളൊന്നും ലഭിച്ചില്ലെന്നും വ്യാപാരികള്‍ പറയുന്നു.

26 പേരുടെ വീടും കടയും പൂര്‍ണമായി തകരുകയും. 1,318 വ്യാപാരികള്‍ക്ക് ലക്ഷങ്ങള്‍ നഷ്ടമായതായുമാണ് വിലയിരുത്തുന്നത്. കൂട്ടിക്കല്‍, ഏന്തയാര്‍, ഇളംകാട്, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാര്‍, എരുമേലി, തെക്കേത്തുകവല, വാളക്കയം, പാറത്തോട്, മണിമല, കുറുവാമൂഴി, ആനക്കല്ല്, മൂന്നിലവ്, പ്ലാശനാല്‍, കങ്ങഴ, ചേനപ്പാടി, മൂക്കംപെട്ടി, തീക്കോയി, മുക്കൂട്ടുതറ, തെക്കേത്തുകവല, പുഞ്ചവയല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്.

സര്‍ക്കാര്‍ സഹായം ഇവര്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. കാരണം കേന്ദ്ര ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയില്‍ വ്യാപാരികളെ ഉള്‍പ്പെടുത്താത്തത് കാരണം ഇവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ സാധ്യതയില്ല. പരിധിയില്‍ വരുന്നത് വീട്, ഭൂമി, കൃഷി, കന്നുകാലികള്‍ എന്നിവ നശിച്ചവര്‍ക്കും മരണം സംഭവിച്ചവരുടെ ബന്ധുക്കളും മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍ നഷ്ടപരിഹാരമോ സര്‍ക്കാര്‍ സഹായമോ ഒന്നും ലഭിച്ചിട്ടില്ലെങ്കില്‍ ജിഎസ്ടി കൃത്യമായി അടക്കണമെന്നും കറന്റ് ചാര്‍ജ്, വാടക, ബാങ്ക് ലോണ്‍, തൊഴില്‍ നികുതി, ലൈസന്‍സ് പുതുക്കല്‍ ഫീ എന്നിവയ്ക്കൊന്നും ഇളവു ലഭിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറയുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യാനൊരുങ്ങുകയാണിവര്‍. പ്രളയം ബാധിച്ച വ്യാപാരികള്‍ക്കു നഷ്ടപരിഹാരം നല്‍കുക, കടയും വീടും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, പ്രത്യേക പ്രളയ ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ചട്ടിയും കലവും വില്‍ക്കുന്ന കടയായി തുടങ്ങിയ കട സൂപ്പര്‍ മാര്‍ക്കറ്റ് പോലെ വളര്‍ന്നു. ഒരുപാട് നാളത്തെ കഷ്ടപ്പാട് ഒറ്റ ദിവസം കൊണ്ട് മുഴുവനായും കാലവര്‍ഷം കൊണ്ട് പോയി. 80 വര്‍ഷമായി മണിമലയാറിന്റെ തീരത്ത് ഉണ്ടായിരുന്ന ഒരു കടയുടെ അവസ്ഥയാണിത്. ഇപ്പോഴുള്ളത് ഇവിടെ തറമാത്രം. തെക്കേമറിയില് കണ്ണന്റെയും സെല്വിയുടേയുമാണ് കട. കോസ്വേ പാലത്തിനു സമീപമുള്ള കടയുടെ താഴെ നിലയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കടയോടൊപ്പം വീട്ടില്‍ സ്വരുകൂട്ടിവച്ചിരുന്ന സമ്പാദ്യവും വെള്ളം കൊണ്ട്പോയിരുന്നു. നിലവില്‍ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്. ക്യാമ്പ് വിട്ടാല്‍ എങ്ങോട്ട് പോകുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്.
Recommended Video

ഇവര്‍ മാത്രമല്ല ചായക്കടനടത്തി ജീവിച്ചിരുന്ന സിന്ധു ബിജുവിന്റെ അവസ്ഥയും സമാനമാണ്. കുറുവാമുഴിയിലെ വീടിനോട് ചേര്‍ന്ന് ചായക്കടനടത്തിയാണ് സിന്ധു ജീവിച്ചിരുന്നത്. ഉരുള്‍പൊട്ടലില്‍ വീടും കടയും നശിച്ചു. വാടകയ്ക്ക് വീടെടുക്കാനുള്ള കാശ് പോലും കൈയില്ല. എല്ലാം വെള്ളം കയറി നശിച്ചു. മൂത്തമകള്‍ ഹണി ബിജു ബെംഗളൂരുവില്‍ ബിഎസ്സി നഴ്സിങ്ങിനു ചേരാനിരിക്കുകയായിരുന്നു. എന്നാല്‍ മകളുടെ പഠനത്തിനായി സ്വരുകൂട്ടി വച്ചിരുന്നതെല്ലാം മഴ കൊണ്ടുപോകുകയായിരുന്നു. മകള്‍ക്കായി വാങ്ങിയ സാധനങ്ങളും നഷ്ടമായി. തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെയാണ് മകളെ ബംഗളുരുവിലേക്ക് അയച്ചതെന്ന് സിന്ധു പറഞ്ഞു. സിന്ധുവിനൊപ്പം അമ്മയും ഭര്‍ത്താവുമുണ്ട്. ഭര്‍ത്താവിന് കൂലിപണിയാണ്. നിലവില്‍ ദുരിതാശ്വാസ ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications