Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണിടിച്ചിലിന് സാധ്യത; കോട്ടയത്ത് മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

കോട്ടയം: മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ ഭാഗമായി കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട - വാഗമണ്‍ റോഡിലൂടെയും ഉള്ള രാത്രി യാത്ര കളക്ടര്‍ നിരോധിച്ച് ഉത്തരവിറക്കി.

മേയ് 20, 21 തിയതികളില്‍ ആണ് രാത്രിയാത്രാ നിരോധനം. ഈ മേഖലയില്‍ രാത്രികാലങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും മുന്‍കൂര്‍ അനുമതി തേടുകയും ചെയ്യണം. 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍ കൂടുതലായി മഴ ലഭിക്കുന്നതിനെയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

WEATHER

കുറഞ്ഞ സമയം കൊണ്ടുണ്ടാകുന്ന വലിയ മഴ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ട് എന്നും മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം എന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

മേയ് 22 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം അതിതീവ്ര മഴ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ നിന്ന് സേവനം ലഭിക്കും

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറുകള്‍ ചുവടെ:

ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 9446562236, 0481 2566300
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശ്ശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചില്‍ താലൂക്ക്: 0482 2212325

അതിനിടെ ഇടുക്കിയിലും മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര റെഡ് , ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+