ഒറ്റ ദിവസം കൊണ്ട് തകര്‍ന്നത് 27 വര്‍ഷത്തെ സമ്പാദ്യം; ജീവന്‍ തിരിച്ചു കിട്ടിയത് മഹാഭാഗ്യം
കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ നിന്നും നടുക്കം വിട്ടു മാറുകുമ്പോഴേക്കും തെക്കന്‍ കേരളത്തില്‍ ആര്‍ത്തലച്ചെത്തിയ മലവെളഅളപാച്ചിലിന്റെ ദുരന്തമുഖത്ത് നിന്നും വിട്ടുമാറാന്‍ ഇതുവരെ പലര്‍ക്കും സാധിച്ചിട്ടില്ല. കുടുംബാംഗങ്ങളും, ബന്ധുക്കളും, അയല്‍വാസികളും, മക്കളുമൊക്കെ ഇരച്ചിറങ്ങിവന്ന ഉരുള്‍പൊട്ടലില്‍ മണ്ണിനടയിലൈയി. ഓരോരുത്തരേയും ജെസിബിയും മറ്റുപയോഗിച്ച് മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഹൃദയം നറുങ്ങുന്ന കാഴ്ചയായിരുന്നു അത്.
കൊക്കയാറില്‍ നിന്ന് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹവും കണ്ടെത്തിയതോടെ കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. പരസ്പരം കെട്ടിപിടിച്ച് കിടക്കുന്ന രീതിയിലുള്ള മൃതദേഹമുള്‍പ്പെടെയാണ് മണ്ണിനടിയില്‍ നിന്നും കണ്ടെത്തിയത്. അതും ജീവിതം തുടങ്ങുന്നതിന് മുന്നേ പൊലിഞ്ഞ് പോയ കുഞ്ഞുങ്ങള്‍.

പലരും ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമ്പാദിച്ച സമ്പാദ്യങ്ങളെല്ലാം ഒറ്റ നിമിഷം കൊണ്ട് മണ്ണെടുത്ത് പോകുന്ന കാഴ്ചയായിരുന്നു കണ്ടത്. ഉപജീവനമാര്‍ഗമായി നടത്തികൊണ്ടിരുന്ന സ്ഥാപനങ്ങളും, കടകളുമുള്‍പ്പെടെ എല്ലാം മണ്ണും വെള്ളവും കൊണ്ടുപോയിരുന്നു. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റുകളായും വാട്‌സാപ്പ് സ്റ്റാറ്റസുകളായും നിറഞ്ഞ് നിന്ന ദൃശ്യമായിരുന്നു. കൂട്ടികല്ലില്‍ രണ്ട് നില വീട് പൂര്‍ണമായും പുഴയിലേക്ക് വീണ് പേകുന്ന ദൃശ്യങ്ങള്‍ പലരും പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നത്. ഉടുത്ത വസ്ത്രമല്ലാതെ ഒന്നുമെടുത്തിട്ടില്ലെന്നും ജീവന്‍ തിരിച്ച്കിട്ടയത് തന്നെ മഹാ ഭാഗ്യമാണെന്നുമാണ് പുഴയിലേക്ക് വീണ് പോയ വീടിന്റെ ഉടമസ്ഥര്‍ പറയുന്നത്.
ഒരുപാട് നാളത്തെ കഷ്ടപ്പാടുകളായിരുന്നു ആ ഒലിച്ചു പോയത്. വീട് സുരക്ഷിതമാണെന്ന് വിചാരിച്ചത് കൊണ്ട് അയല്‍ക്കാരടക്കം 25ഓളം പേര്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. എല്ലാവരെയും പെട്ടെന്ന് ഇറക്കി വാതില്‍ പൂട്ടി പുറത്തിറങ്ങി അരമണിക്കൂറിനകം വീട് പോയി. ദൈവം തമ്പുരാന്റെ കാരുണ്യം കൊണ്ടായിക്കും, ജീവന്‍ തിരിച്ചു കിട്ടിയല്ലോ. ഇനി എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നാണ് ഇവര്‍ക്ക് പറയാനുള്ളത്. മുണ്ടക്കയം റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ പ്രദീപിന്റെ വീടായിരുന്നു ശക്തമായ മലവെള്ളപാച്ചിലില്‍ ഒന്നായി പുഴയിലേക്ക് മറിഞ്ഞത്. 27 വര്‍ഷത്തെ കഷ്ടപ്പാടില്‍ കെട്ടിപ്പടുക്കിയ വീടായിരുന്നു ഒറ്റ നിമിഷം കൊണ്ട് കണ്‍മുന്നില്‍നിന്ന് മറഞ്ഞുപോയതെന്നാണ് പ്രദീപ് പറയുന്നത്. കടവും ലോണും ഒക്കെ എടുത്തിട്ടാണ് വീട് പണിതത്. എല്ലാം ഒലിച്ചു പോയി. ഇട്ടിരിക്കുന്ന ഒരു മുണ്ടും ഷര്‍ട്ടും മാത്രമാണ് ഇപ്പോള്‍ ആകെ സമ്പാദ്യമയാിട്ടുള്ളത്. എല്ലാം ഇനി ഒന്നില്‍ നിന്ന് തുടങ്ങണം. വണ്ടി ഓടിച്ചു ജീവിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒന്നും എടുത്ത് മാറ്റാന്‍ പറ്റിയില്ല തിരിച്ചറിയല്‍ കാര്‍ഡും, റേഷനരി വാങ്ങണമെങ്കില്‍ റേഷന്‍ കാര്‍ഡ് വേണം എല്ലാം മലവെള്ളത്തില്‍ പോയി പ്രദീപ് പറഞ്ഞു.

മഴ ശക്തമായതിനെത്തുടര്‍ന്ന് തൊട്ടടുത്തുള്ള വീട്ടുകാരൊക്കെ തന്റെ വീട്ടിലേക്ക് വന്നു. പെട്ടെന്ന് പുറത്ത് നിന്ന് എന്തോ ശബ്ദം കേട്ടതുകൊണ്ട് എല്ലാവരെയും പുറത്തിറക്കി വാതില്‍ പുറത്ത് നിന്ന് പൂട്ടുകയും ചെയ്തു. പുറത്തിറങ്ങി അരമണിക്കൂറിന് ശേഷം വീട് വെള്ളത്തിലേക്ക് ഒലിച്ചു പോകുന്നതാണ് പിന്നീട് കണ്ട കാഴ്ച. ജീവിതത്തില്‍ ആദ്യമയിട്ടാണ് ഇങ്ങനൊരു സംഭവം. വെള്ളം കയറുമെന്ന് അറിയില്ലായിരുന്നു. വെള്ളം കയറുമെന്ന് മനസ്സിലാക്കി പുറത്തിറങ്ങിയതുമല്ല. എന്നാല്‍, പുറത്തിറങ്ങിയപ്പോഴാണ് ഇതൊക്കെ സംഭവിച്ചതെന്നും പ്രദീപിന്റെ ഭാര്യ പറഞ്ഞു. പണവും രേഖകളും അടക്കമാണ് വെള്ളത്തില്‍ ഒലിച്ചു പോയത്. കുടുംബശ്രീയില്‍ നിന്ന് ലോണെടുത്ത പൈസയും മകളുടെ സ്വര്‍ണം പണയംവെച്ച തുകയും അടക്കം രണ്ടര ലക്ഷത്തോളം രൂപ വീട്ടിലുണ്ടായിരുന്നു അവയെല്ലാം മലവെള്ളം കൊണ്ടു പോകുന്നത് സങ്കടത്തോടെ നോക്കി നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്. വീട് നഷ്ടപ്പെട്ട ഇവരിപ്പോള്‍ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ഉണ്ടായാല്‍ മാത്രമേ മുന്നോട്ട് ജീവിതം സാധ്യമാകുകയുള്ളൂ. ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ എന്നതാണ് ആകെയുള്ള ഒരു ആശ്വാസമെന്നും ഇവര്‍ പറയന്നു.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും കോട്ടയെത്തെ കൂട്ടിക്കലിലെ ജോസിന്റെ മക്കളുടെ കല്യാണത്തിനും മറ്റുമായി സ്വരുകൂട്ടിവെച്ച സ്വര്‍ണവും പണവും കൊണ്ടുപോയി. 21-ന് ഗൃഹപ്രവേശവും 25-ന് മൂത്ത മകന്റേയും നവംബറില്‍ രണ്ടാമത്തെ മകന്റേയും വിവാഹവും നടക്കാനിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ജോസിന്റെ മുന്നിലേക്ക് ദുരന്തം വില്ലനായി എത്തിയത്. ജോസും കുടുംബവും വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും എല്ലാാം ചെളിയുടെ അടിയില്‍ പെടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി പേരുടെ സമ്പാദ്യവും മറ്റുമാണ് ഉരുള്‍പൊട്ടലിലൂടെയെത്തിയ മലവെള്ളപാച്ചില്‍ കൊണ്ടുപോയത്. ഒരു കുടുംബത്തിലെ ആറ് പേരെയുള്‍പ്പെടെ മലവെള്ളം കഴിഞ്ഞ ദിവസം കൊണ്ടിുപോയിരുന്നു. ആറ് പേരുടേയും മൃതദേഹങ്ങള്‍ ആ വീട് നിന്നിരുന്ന സ്ഥലത്ത് നിന്ന് തന്നെയാണ് പിന്നീട് തിരച്ചിലിനിടയില്‍ ലഭിച്ചത്. വര്‍ഷങ്ങളായി വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കുന്നതിനിടെയാണ് മലവെള്ളത്തില്‍ ഷാജി ഒലിച്ച്‌പോയത്. ജോലികാര്‍ക്കും മറ്റും കാപ്പി ഉണ്ടാക്കുന്നതിനായി സാധനങ്ങള്‍ വാങ്ങുവാന്‍ കടയില്‍ പോയ ഷാജിയെ പിന്നീട് കണ്ടിട്ടില്ലെന്നാണ് അയല്‍വാസികള്‍ പറഞ്ഞത്. ഉരുള്‍പൊട്ടലിന്റെ ശക്തമായ ശബ്ദം കേട്ട് പുറത്തേക്കോടിയ പതിനൊന്ന് വയസ്‌കാരന്‍ മകന്‍ കണ്ടത് അച്ഛന്റെ മേലേക്ക് പതിക്കുന്ന പാറകൂട്ടങ്ങളാണ്. അവന്‍ കല്ലില്‍ പിടിച്ചും വള്ളിയില്‍ പിടിച്ചും രക്ഷപ്പെട്ടത്.

സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇന്നലെ മുതല്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇന്നലെ ഉച്ചമുതല്‍ തന്നെ ഏറ്റവും കൂടുതല്‍ ദുരിതം ബാധിച്ച കോട്ടയത്ത് മഴ കുറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സഹായകമായി. അതേസമയം ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. 20ന് 11 ജില്ലകളിലും, 21 ന് 12 ജില്ലകളിലും, 22ന് 13 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കക്കി ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയും ചെയ്തു. അതേസമയം ഇടുക്കി ഡാം ഉടന്‍ തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. കാത്തിരുന്ന് ഇടുക്കി നിവാസികളുടെ ജീവന്‍ സ്വത്തിനും ഭീഷണിയാക്കരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. മുല്ലപ്പെരിയാറിലും ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. എങ്കിലും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications