Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യ കേരളത്തില്‍ കനത്ത മഴ: തേക്കിന്‍കൂപ്പില്‍ ഉരുള്‍പ്പൊട്ടി, ആളപായമില്ലെന്ന് സൂചന

കോട്ടയം: മധ്യ കേരളത്തില്‍ കനത്ത മഴ. കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടയുള്ള പ്രദേശങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, കനത്ത മഴയെ തുടര്‍ന്ന് വണ്ടന്‍പതാല്‍ തേക്കിന്‍കുപ്പില്‍ ഉരുള്‍പ്പൊട്ടി. ആളപായമില്ലെന്നാണ് വിവരം. മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൂടാതെ കൂടാതെ കേരള -ലക്ഷദ്വീപ് തീരങ്ങളിൽ 23-10-2021 മുതൽ 24-10-2021 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    Heavy rain and thunderstorm in 8 districts of Kerala | Oneindia Malayalam

    അതേസമയം, തെക്കൻ തമിഴ് നാട് തീരത്ത് രൂപപെട്ട ചക്രവാത ചുഴിനിലവിൽ ലക്ഷദ്വീപിനു സമീപം സ്ഥിതി ചെയ്യുന്നു. ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ഇന്നും നാളെയും ( ഒക്ടോബർ 23 - 24) കേരളത്തിൽ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പിൽ പറയുന്നു.

    തുലാവർഷത്തിന്റെ മുന്നോടിയായി ബംഗാൾ ഉത്കടലിലും തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നാലോട് കൂടിയ മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത. ഒക്ടോബർ 26 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+