എംജി സര്‍വകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി 50.28 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: മഹാത്മ ഗാന്ധി സര്‍വ്വകലാശാലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി 50.28 കോടി രൂപ അനുവദിച്ചു. 1,55,375 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബഹുനില മന്ദിരം സ്ഥാപിച്ച് സര്‍വകലാശാലയെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നോട്ടെത്തിക്കുക എന്നതാണ് പദ്ധതി.
ഇതിലൂടെ സര്‍വകലാശാലയെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ അക്കാഡമിക്സ് ആന്‍ഡ് റിസര്‍ച്ച് എന്ന നിലവാരത്തില്‍ എത്തിക്കാനാകും. നിര്‍ദ്ദിഷ്ട കെട്ടിടത്തില്‍ ഇന്‍സ്ട്രുമെന്റ്റേഷന്‍ ലാബ്, കംപ്യൂട്ടര്‍ സയന്‍സ് ലാബ്, പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സ് ലാബ്, എന്‍വയോണ്‍മെന്റല്‍ ലാബ്, ബയോസയന്‍സ് ലാബ്, കെമിക്കല്‍ സയന്‍സ് ലാബ് എന്നിവ സ്ഥാപിക്കും.ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കിറ്റ്കോയ്ക്കാണ് നിര്‍വ്വഹണ ചുമതല.
കോവിഡ് 19 മഹാമാരിയും ലോക്ഡൗണും ഏല്‍പ്പിച്ച ആഘാതത്തെ മറികടന്ന് സംസ്ഥാന വികസനം ഗതിവേഗം വീണ്ടെടുക്കുകയാണ് ഇപ്പോള്‍. തിരുവനന്തപുരത്ത് ജൂണ്‍ 29, 30 തീയതികളില്‍ നടന്ന കിഫ്ബി പതിനഞ്ചാം എക്സിക്യുട്ടീവ് കമ്മിറ്റിയോഗവും, മുപ്പത്തി ഒമ്പതാം ജനറല്‍ ബോഡി യോഗവും അതിന്റെ തെളിവുകളാണ്.

ജൂണ്‍ 30 ന് നടന്ന കിഫ്ബി യോഗം 3 പദ്ധതികള്‍ക്ക് ധനാനുമതി നല്കി. ഇതില്‍ അഴിക്കോട് - മുനമ്പം പാലത്തിന്റെ നിര്‍മ്മാണം, പെരുമാട്ടി - പട്ടഞ്ചേരി കുടിവെള്ളപദ്ധതിയുടെ മൂന്നാം ഘട്ടം, കോരയാര്‍ മുതല്‍ വരട്ടയാര്‍ വരെയുള്ള മൂലത്തറ റൈറ്റ്ബാങ്ക് കനാലിന്റെ വിപുലീകരണം എന്നിവ ഉള്‍പ്പെടുന്നു.ആകെ 472.40 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് 39-ാം കിഫ്ബി യോഗം ധനാനുമതി നല്‍കിയിട്ടുള്ളത്.
ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുള്‍പ്പെടെ, വിവിധ വകുപ്പുകള്‍ക്കായി ആകെ 57,031.21 കോടി രൂപയുടെ 730 പദ്ധതികള്‍ക്ക് ഇതുവരെ കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63 കോടി രൂപയും കിഫ്ബിയിലൂടെ നല്‍കാനായി അംഗീകരിച്ചിട്ടുണ്ട്. മൊത്തം 18,240 കോടി രൂപയുടെ 396 പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു.15,936 കോടി രൂപയുടെ 331 പദ്ധതികളുടെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങി. 2002.72 കോടി രൂപയുടെ 55 പദ്ധതികള്‍ക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും അനുമതി നല്കി.
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഐഎഫ്സി) നിന്ന് 1,100 കോടി രൂപ കടമെടുക്കുന്നതിനും കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്. പിപിപി(പൊതു സ്വകാര്യ പങ്കാളിത്തം) പദ്ധതികള്‍ക്ക് ഐഎഫ്സിയുടെ സാങ്കേതിക സഹായം സ്വീകരിക്കാം എന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടു.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിലൂടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള 2000 കോടി രൂപയുടെ ഫണ്ട് കിഫ്ബി യിലൂടെ കണ്ടെത്തുന്നതിനുള്ള ഡയസ്പോറ ബോണ്ട് പുറത്തിറക്കന്നതിനുള്ള നിര്‍ദേശത്തിനും കിഫ്ബി അംഗീകാരം നല്കി. കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് നാടിന്റെ വികസനത്തില്‍ നേരിട്ട് പങ്കാളികളാകാനുള്ള അവസരമാണ് ഡയസ്പോറ ബോണ്ട് വഴി കൈവരുന്നത്.
പദ്ധതികളുടെ നടത്തിപ്പിനായി നിലവില്‍ 8206.39 കോടി രൂപ കിഫ് ബി യുടെ പക്കലുണ്ട്. ഇന്നേ തീയതി വരെ കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ 162.54 കോടി രൂപയുടെയും നോര്‍ക്ക ഡിവിഡന്റ് പദ്ധതിയിലൂടെ 85.76 കോടി രൂപയുടെയും നിക്ഷേപം കിഫ്ബി യില്‍ എത്തിയിട്ടുള്ളതായും യോഗം വിലയിരുത്തി.
കോവിഡ് 19 മഹാമാരിയുടെ കാലത്തും കിഫ് ബി ആക്ടില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പെട്രോളിയം സെസിലെയും മോട്ടോര്‍ വാഹന നികുതിയിലെയും കി ഫ്ബിയുടെ വിഹിതം മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications