• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സ്ത്രീയെ രക്ഷിച്ച് സിപിഎം നേതാവ് റെജി, അഭിമാനമെന്ന് കോടിയേരി

തിരുവല്ല: മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പോയ വയോധികയായ ഓമനെ അതിസാഹസികമായി രക്ഷപ്പെടുത്തി താരമായിരിക്കുകയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി റെജി. കുത്തൊഴുക്കില്‍പ്പെട്ടത് മരണത്തെ മുഖാമുഖം കണ്ട ഓമനയെ വളളവുമായി ജീവന്‍ പണയം വെച്ച് ചെന്ന് റെജി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സഹായത്തോടെ ഓമനയെ ആശുപത്രിയില്‍ എത്തിച്ചു.

കൊവിഡ് ക്വാറന്റൈനില്‍ കഴിയവേ പാമ്പ് കടിയേറ്റ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് നേരത്തെ മറ്റൊരു സിപിഎം നേതാവായ ജിനില്‍ മാത്യു കയ്യടി നേടിയിരുന്നു. വയോധികയുടെ ജീവൻ രക്ഷിച്ച റെജിയെ അഭിനന്ദിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തിയിട്ടുണ്ട്.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുയരുന്ന മനുഷ്യത്വം തുടിക്കുന്ന വാർത്തകളിൽ സിപിഐ എം പ്രവർത്തകർ നായകരാവുമ്പോൾ ഏറെ അഭിമാനം തോന്നുന്നുണ്ട്. സിപിഐ എം ൻ്റെ തിരുവല്ല പ്ലാമ്പറമ്പിലെ ബ്രാഞ്ച് സെക്രട്ടറിയായ സഖാവ് റെജി, മണിമലയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയുടെ ജീവൻ അതിസാഹസികമായി രക്ഷിച്ചത് നാടിനാകെ ആവേശം പകരുന്ന കാര്യമാണ്. നാടിനും നാട്ടുകാർക്കും വേണ്ടി സ്വജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്ന സഖാവ് റെജിയെ പോലുള്ളവർ മാനവീകതയുടെ പ്രകാശകിരണങ്ങളാണ്.

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

വയോധികയായ ഓമന ആറ്റിലൂടെ ഒഴുകിയപ്പോൾ, മൃതശരീരമെന്ന് കരുതി പലരും കാഴ്‌ച്ചക്കാരായി നിന്നപ്പോഴാണ് ജീവൻ്റെ തുടിപ്പ് മനസിലാക്കിയ സഖാവ്, വളരെ ആഴമുള്ള ആറ്റിലെ കുത്തൊഴുക്കിനെ വകവെക്കാതെ ഓമനയെ രക്ഷിച്ചത്. അവശയായ ഓമനയെ കരയ്‌‌ക്കെത്തിച്ചയുടൻ കാഴ്ചക്കാരായി നിൽക്കാതെ, ജീവൻ രക്ഷിക്കാനായി തിരുവല്ല ഗവ. ആശുപത്രിയിലേക്ക് കുതിച്ച പ്രദേശത്തെ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്കും ഓമനയ്ക്ക് ആവശ്യമായ ശുശ്രൂഷകൾ നൽകി ജീവൻ രക്ഷിച്ച ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. മഹാമാരിയുടെ ഈ കാലത്ത് കെട്ടമനസ്സുകൾ നാട്ടിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുമ്പോൾ റെജിയെ പോലുള്ള സഖാക്കൾ മാതൃകകളായി മാറുകയാണ്. അഭിവാദ്യങ്ങൾ''

കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!

വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!

സുശാന്ത് സിംഗ് രാജ്പുതിനെ കൊന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, തെളിവ് നിരത്തി ട്വീറ്റ്!

English summary
Kodiyeri Balarishnan appreciates CPM leader who rescued old lady from drowning in Manimala River
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more