Get Updates
Get notified of breaking news, exclusive insights, and must-see stories!

പോക്സോ കേസിൽ അറസ്റ്റിലായ 25 കാരൻ മോഷ്ടിച്ചത് നൂറോളം ബൈക്കുകൾ:മോഷ്ടിച്ച ബൈക്കുകൾ വിറ്റ് ആർഭാട ജീവിതം

കോട്ടയം: പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെക്കുറിച്ച് പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോട്ടയം സ്വദേശിയായ 25 കാരൻ പിടിയിലായത്. ചിങ്ങവനം സിഐ ബിൻസ് ജോസഫാണ് തലനാട്ടിൽ വെച്ച് ആശിഷിനെ അറസ്റ്റ് ചെയ്യുന്നത്.

മൂന്ന് മാസം മുമ്പ് മൊബൈൽ ഫോൺ നന്നാക്കാൻ കോട്ടയം ടൌണിലെത്തിയ പെൺകുട്ടിയെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. വീട്ടിലേക്ക് പോകാൻ നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തിയ പെൺകുട്ടിയെ പരിചയപ്പെട്ട് നമ്പർ വാങ്ങിയ യുവാവ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയും യുവാവ് പെൺകുട്ടിയുമായി നിരന്തരം സംഭാഷണം നടത്തുകയും ചെയ്തിരുന്നു.

 arrest1-1568

പെൺകുട്ടിക്ക് വിവാഹ വാഗ്ധാനം നൽകിയ യുവാവ് പെൺകുട്ടിയെ വീട്ടിൽ സന്ദർശിക്കാനെത്തിയ ശേഷം സംസാരിക്കാനെന്ന വ്യാജേന വീടിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പോക്സോ കേസിൽ അറസ്റ്റിലാവുന്നത്. ബൈക്ക് മോഷണക്കേസിൽ പ്രതിയായ ആശിഷ് ആറ് മാസം മുമ്പാണ് റിമാൻഡിലിരിക്കെ ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതോടെ മുങ്ങിയ 25കാരനെ കളമശ്ശേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഒരു സ്ത്രീയ്ക്കൊപ്പം ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.

നൂറിലധികം ബൈക്കുകൾ ഇതിനകം മോഷ്ടിച്ച ആശിഷ് ബൈക്കുകൾ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതമാണ് നയിച്ചുവരുന്നത്. ഇതിന് പുറമേ നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും ഇത്തരത്തിൽ വലയിൽ വീഴ്ത്തിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ വീഡിയോ കോൺഫറൻസിലൂടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+