മറന്നുവെച്ച കണ്ണടയെടുക്കാന്‍ തിരികെ ട്രെയിനില്‍; ചാടിയിറങ്ങുന്നതിനിടെ വീണു, 25 കാരന് ദാരുണാന്ത്യം
കോട്ടയം: കോട്ടയത്ത് ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കിയാണ് ( 25 ) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു സംഭവം. മറന്ന് വെച്ച കണ്ണട എടുക്കാന്‍ തിരിച്ച് കയറിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. പുനെ - കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്.
പുനെയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു ദീപക്. കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരികെ എത്തുമ്പോഴായിരുന്നു ദീപക്കിനെ മരണം തട്ടിയെടുത്തത്. മറന്ന് വെച്ച കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. ഇറങ്ങാന്‍ ശ്രമിച്ചപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്‌ഫോം പിന്നിടുകയും ചെയ്തു.

താഴേക്ക് ചാടാന്‍ ശ്രമിച്ചപ്പോള്‍ ട്രെയിനിന്റെ അടിയില്‍ പെട്ടാണ് ദീപക് മരണപ്പെടുന്നത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോട്ടയം ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയുടേയും സോളിയുടേയും മകനാണ്. സഹോദരന്‍ സന്ദീപ് യു കെയിലാണ്.












Click it and Unblock the Notifications