Get Updates
Get notified of breaking news, exclusive insights, and must-see stories!

5 വര്‍ഷം മുമ്പ് ഹര്‍ത്താലില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികള്‍ ഇപ്പോഴും കാണാമറയത്ത്, വഴിമുട്ടി അന്വേഷണം

കോട്ടയം: ഇല്ലിക്കലില്‍ ഭക്ഷണം വാങ്ങാന്‍ പോയ ദമ്പതികളെ കാണാതായിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ല എന്ന് ഹാഷിമിന്റെയും ഹബീബയുടെയും കുടുംബം പറയുന്നു.

പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കുമ്പോള്‍ വിളിക്കും എന്നല്ലാതെ കേസ് സംബന്ധിച്ചോ അന്വേഷണം സംബന്ധിച്ചോ ഒന്നും അറിയില്ല എന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരാധനാലയങ്ങളും പ്രദേശത്തെ ജലാശയങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തിയിരുന്നു എന്നല്ലാതെ കാര്യമായ ഒരു പുരോഗതിയും ഈ കേസിലില്ല എന്നാണ് അറിയുന്നത്.

vds

2017 ഏപ്രില്‍ ആറിനാണ് കോട്ടയം ഇല്ലിക്കല്‍ ഒറ്റക്കണ്ടത്തില്‍ ഹാഷിമിനേയും ഭാര്യ ഹബീബയേയും കാണാതാവുന്നത്. ഒരു ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വാങ്ങാന്‍ വീട്ടില്‍ നിന്ന് വൈകിട്ട് കാറില്‍ പുറത്തേക്കു പോയതായിരുന്നു ഇരുവരും. പിന്നീട് ഇവരെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല.

വീടിന് സമീപം പലചരക്ക് കട നടത്തുകയായിരുന്നു ഹാഷിം. കാണാതാവുന്നതിന് രണ്ടു മാസം മുന്‍പാണ് ചാര നിറത്തിലുള്ള പുതിയ കാര്‍ വാങ്ങിയത്. കെഎല്‍ 5 എജെ 7183 എന്ന താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നമ്പറാണ് കാറില്‍ ഉണ്ടായിരുന്നത്.

മൊബൈല്‍ ഫോണ്‍, പഴ്‌സ്, എടിഎം ക്രഡിറ്റ് കാര്‍ഡ് എന്നിവ വീട്ടില്‍ തന്നെ വെച്ചാണ് ഇവര്‍ പോയത്. ഹബീബ അണിഞ്ഞിരുന്ന പത്ത് പവന്‍ വരുന്ന ആഭരണങ്ങള്‍ പുറത്ത് പോയപ്പോള്‍ കൊണ്ടുപോയിരുന്നു. ഇതിന് മുന്‍പ് ഹാഷിമും ഹബീബയും വീടു വിട്ട് മാറി നിന്നിട്ടുമില്ലായിരുന്നു.

കുടുംബത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്നും വീടിനു മുന്നിലെ പലചരക്ക് കട നല്ല രീതിയിലായിരുന്നു നടത്തിയിരുന്നതെന്നും ആണ് പിതാവ് അബ്ദുള്‍ ഖാദര്‍ പറയുന്നത്. അധിക ദൂരം വാഹനമോടിച്ച് പോവുന്ന രീതിയും ഹാഷിമിന് ഇല്ലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

എപ്പോഴും മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതാറുള്ളയാളുമായിരുന്നു. എന്നാല്‍ അന്നു മാത്രം ഹാഷിം ഫോണ്‍ എടുത്തില്ല. പഴ്‌സ് കയ്യിലില്ലായിരുന്നെങ്കിലും പലചരക്ക് കടയിലെ പണം ഹാഷിമിന്റെ കയ്യിലുണ്ടായിരുന്നു എന്നാണ് കുടുബം പറയുന്നത്.

ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍

കേസ് ആദ്യം കുമരകം പൊലീസാണ് അന്വേഷിച്ചിരുന്നത്. നഗരത്തിലെ എല്ലാ റോഡുകളിലെയും നിരീക്ഷണ ക്യാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നെങ്കിലും സംശയകരമായ ഒരു ദൃശ്യം പോലുമുണ്ടായിരുന്നില്ല.

തിരുവനന്തപുരം ബീമാപ്പള്ളിയില്‍ ദമ്പതികളെ കണ്ടെന്ന സൂചനയെത്തുടര്‍ന്ന് കുമരകം പൊലീസ് അവിടെയുമെത്തിയിരുന്നു. എന്നാല്‍ കാര്യമുണ്ടായില്ല. ഇടുക്കിയിലും പീരുമേടും മലയിടുക്കിലും കൊക്കയിലുമൊക്കെ ഹെലിക്യാം ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.

പിന്നീട് അന്വേഷണം ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ഇതര സംസ്ഥാനങ്ങളിലേക്കും മുസ്ലിം പള്ളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും അതും അവിടം കൊണ്ട് അവസാനിച്ചു. അതേസമയം ഹാഷിമിന്റെയും ഹബീബയുടെയും കയ്യില്‍ പണമുണ്ടായിരുന്നു എന്ന വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. പുതിയ കാറിന് രജിസ്‌ട്രേഷനും ഇല്ലാത്തതാണ് ആ വഴിക്കുള്ള അന്വേഷണം മുന്നോട്ട് പോകാഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+