ഭാര്യയെ വെട്ടിപ്പരിക്കേല്‍ച്ചു; സ്വയം ഞരമ്പുമുറിച്ച് ഭർത്താവ്; ഒടുവിൽ മരണം !
കോട്ടയം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവ് മരിച്ചു. ആശുപത്രിയില്‍ ചികിത്സയിൽ തുടരവെയാണ് ഭർത്താവ് മരണപ്പെട്ടത്. അതിരമ്പുഴ പഞ്ചായത്ത് രണ്ടാംവാര്‍ഡ് ആനമല തോരണംവച്ചതില്‍ ജോര്‍ജ് കുര്യാക്കോസാണ് (സണ്ണി - 57) മരിച്ചത്.
കുടുംബ വഴക്കിന് പിന്നാലെ ഉണ്ടായ തർക്കത്തിന് ശേഷം, ഇയാൾ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചിക്കുകയായിരുന്നു. അതേസമയം , ഇയാളുടെ ഭാര്യ നിലവിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 50 വയസ്സുകാരി ആയ മില്ലിയെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.

അതേസമയം , മില്ലി അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതേസമയം , മില്ലിയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം സ്ഥലത്ത് നിന്നും പോയ സണ്ണിയെ വീടിന്റെ സമീപത്ത് തന്നെ പണിതിട്ടുള്ള ഇവരുടെ തന്നെ മറ്റൊരു വീട്ടില്‍ കൈ ഞരമ്പ്മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച രാവിലെ വാര്‍ഡിലേയ്ക്ക് മാറ്റിയെങ്കിലും എട്ട് മണിയോടെ ഇയാൾ മരിച്ചു.












Click it and Unblock the Notifications