കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കുടുംബത്തിലെ ആറ് പേര്‍ക്ക് കോവിഡ്.... ഇതുവരെ ചികിത്സ തേടുന്നവര്‍ 120, നിയന്ത്രണങ്ങള്‍!!

Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ കോവിഡിനെ തീവ്രത കുറഞ്ഞെങ്കിലും, രണ്ടാം വരവുണ്ടാകുമെന്ന് ഭയം. കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയാണ്. ഇത്തരിലുള്ളതാണ് നാല് കേസുകളും. പള്ളിക്കത്തോട്ടിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊന്ന് കരിക്കാട്ടൂര്‍ സ്വദേശിനിയാണ്. ഇവര്‍ മുംബൈയില്‍ നിന്നെത്തിയതാണ്.

1

Recommended Video

cmsvideo
Bengaluru sees record 783 new cases in 24 hours, city's tally past 3,300 | Oneindia Malayalam

ജില്ലയില്‍ ഇപ്പോള്‍ 120 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പള്ളിക്കത്തോട് കടുത്ത ജാഗ്രതയിലാണ്. ഇവിടെ എട്ടാം വാര്‍ഡിലുള്ള നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മൊത്തം 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലെ തന്നെ ആറ് പേര്‍ക്ക് പുറമേ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെയാണ് ഈ കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പൊതുപ്രവര്‍ത്തകനാണ്.

പൊതുപ്രവര്‍ത്തകനായത് കൊണ്ട് ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. കല്ലാടംപൊയ്ക് പ്രാഥമികാരോഗ്യ കേന്ദ്രവും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേസമയം ഇയാളുടെ ഭാര്യ ആശുപത്രി ജീവനക്കാരിയാണ്. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 43 ആശുപത്രി ജീവനക്കാരും ഇവരുടെ കുടുംബത്തിലെ മറ്റുള്ളവരും അടക്കം 150 പേര്‍ നിരീക്ഷണത്തിലാണ്.

നിലവില്‍ ആശുപത്രി സന്ദര്‍ശിച്ച ആരെയും ആരെയും നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. അതേസമയം പള്ളിക്കത്തോടിലെ രോഗികള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇവിടെ കര്‍ശന നിയന്ത്രണത്തിലാണ്. ഇവരുടെ വാര്‍ഡ് പൂര്‍ണമായും അടയ്ക്കാനാണ് തീരുമാനം. പരമാവധി പുറത്തിറങ്ങാതെ നോക്കണമെന്നാണ് നിര്‍ദേശം. ആഹാരത്തിനും മരുന്നിനുമായി പഞ്ചായത്തിനെ ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.

English summary
kottayam: 6 persons in a family tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X