Get Updates
Get notified of breaking news, exclusive insights, and must-see stories!

മകള്‍ക്ക് മാനസിക ദൗര്‍ബല്യം; അമ്മയെ വെട്ടിക്കൊന്നു; മകൾ പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: മാനസിക ദൗര്‍ബല്യമുള്ള മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മറ്റക്കരയിൽ കെഴുവൻകുളം താന്നിക്കതടത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ, മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 63 കാരിയായ ശാന്തമ്മയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു കൊലപാതകം.

രാജേശ്വരിയും അമ്മയും തമ്മിൽ വാക്കു തർക്കം പതിവാണ്. ഇന്നും ഇരുവരും തമ്മിൽ പരസ്പരം സംസാരത്തിനിടെ വാക്ക് തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന്, ഈ വാക്കുതര്‍ക്കം ആക്രമത്തിലും കലാശിച്ചു. മകൾ വാക്കത്തി കൊണ്ട് അമ്മ ശാന്തയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. അക്രമത്തിൽ ശാന്തയുടെ തലയിലും മുഖത്തും സാരമായ പരിക്ക് പറ്റി.

kotta

പിന്നാലെ, നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്ത് എത്തുകയും പരിക്കറ്റ ശാന്തയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ആശുപത്രിയിലേക്ക് പോകവെ ആയിരുന്നു മരണം സംഭവിച്ചത്. അതേസമയം, പത്തു വര്‍ഷത്തില്‍ അധികമായി രാജേശ്വരി മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന വ്യക്തിയാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

കോട്ടയത്ത് ലോറി ഇടിച്ച്​ 3 പേർ പരിക്കേറ്റു

കോട്ടയം: ടോറസ്​ ലോറി ഇടിച്ച്​ ഓട്ടോ യാ​ത്രികരായ മൂന്നു പേർക്ക് പരിക്കേറ്റു. ആർപ്പൂക്കര അമ്പലക്കവലയിലാണ് സംഭവം നടന്നത്. ഓട്ടോറിക്ഷ യാത്രക്കാരായ ചിങ്ങവനം ​തോപ്പിൽ കുഞ്ഞുകുഞ്ഞ്കുട്ടി (62), ഭാര്യ അമ്മിണി (60), ചിങ്ങവനം കൊച്ചുപറമ്പിൽ കുട്ടപ്പായി (76) എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർക്കും കുട്ടപ്പായിക്ക്​ നിസ്സാര പരിക്കാണ്.

കുഞ്ഞുകുഞ്ഞ്കുട്ടി, അമ്മിണി എന്നിവർക്ക്​ തലക്കാണ് പരിക്ക്​​​. ഞായറാഴ്ച വൈകീട്ട്​ 6.30ഓടെ ആർപ്പൂക്കര മെഡിക്കൽ കോളേജ് റോഡിൽ അമ്പലക്കവല ഭാഗത്തായിരുന്നു അപകടം. അമ്പലക്കവല ജങ്​ഷനിൽനിന്ന്​ എത്തിയ ഓട്ടോറിക്ഷയിൽ എതിർദിശയിൽ വന്ന ടോറസ് ലോറി ഇടിച്ചു. ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ്​​ രക്ഷാപ്രവർത്തനം നടത്തിയത്​.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+