കാറിലെത്തിയ യുവാവ് 4000 രൂപയ്ക്ക് മൊത്തം ലോട്ടറിയും വാങ്ങി; പറ്റിക്കപ്പെട്ട് 93കാരി, നോട്ട് വ്യാജൻ
ത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകൾ നൽകിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്.

പലർക്കും ലോട്ടറി ഭാഗ്യം തേടിയുള്ള പരീക്ഷണം ആയിരിക്കാം. എന്നാൽ ലോട്ടറി വിൽക്കുന്ന ആളുകൾക്ക് അത് അവരുടെ ഉപജീവന മാർഗമാണ്. മഴയും വെയിലും കൊണ്ട് രാവിലെ തൊട്ട് നടന്ന് ലോട്ടറി വിൽക്കുന്ന മനുഷ്യരുണ്ട്. ലോട്ടറി വിറ്റുകിട്ടുന്ന ചെറിയ വരുമാന കൊണ്ടാണ് ഇവർ ജീവിക്കുന്നത്.
എന്നാൽ യഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നതും ഇവർ തന്നെയാണ്. പണം കൊടുക്കാതെ ലോട്ടറി എടുത്തുപോയും സമ്മാനം അടിച്ചെന്ന് പറഞ്ഞ് പറ്റിച്ച് പണം വാങ്ങിയും ചിലർ ഈ സാധുമനുഷ്യരെ പറ്റിക്കുന്നു. ഇപ്പോൾ അതുപോലൊരു തട്ടിപ്പിന് ഇരയായിരിക്കുകയാണ് 93 വയസ്സുള്ള വയോധിക. ലോട്ടറി വിറ്റ് ജീവിക്കുന്ന ഇവരെയാണ് കൊച്ചുമകന്റെ പ്രായം മത്രം വരുന്ന യുവാവ് പറ്റിച്ച് ലോട്ടറി കയ്യിലാക്കിയത്..
തൊണ്ണൂറ്റി മൂന്ന് വയസുള്ള ലോട്ടറി വിൽപ്പനക്കാരിയായ ഇവരെ വ്യാജ നോട്ട് നൽകി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി ആണ് തട്ടിയെടുത്തത്. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയിൽ തട്ടിപ്പിന് ഇരയായ വയോധികയെ ആണ് പറ്റിച്ചത്. മുണ്ടക്കയം സ്വദേശിനിയായ ദേവയാനിക്കാണ് 4000 രൂപയുടെ ലോട്ടറി നഷ്ടമായത്.
93വയസായ ഇവർ ലോട്ടറി കാലങ്ങളായി ആ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഈ മാസം ആറാം തീയതിയാണ് കാറിലെത്തിയ ഒരു യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകൾ നൽകിയ ശേഷം ദേവയാനിയമ്മയുടെ കയ്യിലുണ്ടായിരുന്ന നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങിയത്.
Skin Care: പ്രായത്തെ പിടിച്ചുകെട്ടാം.....എന്നും മധുരപ്പതിനാറിൽ നിൽക്കാം
മുഴുവൻ ലോട്ടറിയും വിറ്റതിൻറെ സന്തോഷത്തിൽ വീട്ടിലേക്കു മടങ്ങും വഴിയാണ് ആ ചെറുപ്പക്കാരൻ കൊടുത്തത് കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിൻറെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസ് ആണ് ഇതെന്ന് ഇവർക്ക് മനസ്സിലായത്. തൻറെ കൊച്ചുമകൻറെ പ്രായമുളള ഒരു ആളാണ് പറ്റിച്ചതെന്നാണ് ദേവയാനിയമ്മ പറയുന്നത്. ഭർത്താവും മക്കളും മരിച്ചു പോയ ഇവർക്ക് ഉപജീവനം കണ്ടെത്താനുള്ള വഴിയായിരുന്നു ലോട്ടറി വിൽപന.












Click it and Unblock the Notifications