Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാറില്‍ നിന്നിറങ്ങി സ്വന്തം കാറെന്ന് കരുതി മറ്റൊരുകാര്‍ ഓടിച്ചു, കാറില്‍ സ്ത്രീയും കുട്ടിയും; അപകടം

കോട്ടയം: ബാറില്‍ നിന്ന് മദ്യപിച്ച് ഇറങ്ങിയ ആള്‍ സ്വന്തം കാറാണ് എന്ന് കരുതി വഴിയില്‍ കണ്ട മറ്റൊരു കാറുമായി പോയി അപകടമുണ്ടാക്കി. ഒരു സ്ത്രീയും കുഞ്ഞും ഈ കാറിലുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നിയന്ത്രണം വിട്ട് കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിക്കുകയായിരുന്നു.

കോട്ടയം ജില്ലയിലെ ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രി ആണ് നാടകീയ സംഭവം നടക്കുന്നത്. ബാറില്‍ നിന്ന് മദ്യ ലഹരിയില്‍ പുറത്തിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്ലിയാണ് അമളി പറ്റി അപകടം ഉണ്ടാക്കിയത്. ബാറിന് സമീപം നിര്‍ത്തിയിരുന്ന കാര്‍ എടുത്ത് ഓടിച്ചു പോവുകയായിരുന്നു ആഷ്‌ലി. തന്റെ കാറാണ് എന്നായിരുന്നു ആഷ്‌ലി കരുതിയത്.

accident

എന്നാല്‍ ഈ കാര്‍ വേറെ ഒരാളുടെതായിരുന്നു. കാറുടമ ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ സമയത്താണ് ആഷ്‌ലി ഈ കാറെടുത്ത് പോയത്. കാറിന്റെ താക്കോലും അതില്‍ തന്നെ ഉണ്ടായിരുന്നു. അതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്ലി മറ്റൊന്നും നോക്കാതെ വണ്ടി എടുത്ത് പോയി.

എന്നാല്‍ അപരിചിതനായ ഒരാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ കാറില്‍ ഉണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി ബഹളം വെച്ചു. ഇതോടെ പരിഭ്രമിച്ച ആഷ്ലിയുടെ നിയന്ത്രണം വിട്ടു. കൂടാതെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു.

ഫോട്ടോഷൂട്ട് വൈറലാക്കാന്‍ പ്രിയാമണി കഴിഞ്ഞേ ആളൊള്ളൂ...കൊല്ലുന്ന നോട്ടം തന്നെ മതിയല്ലോ; വൈറല്‍ ചിത്രങ്ങള്‍

വണ്ടിയില്‍ ഉണ്ടായിരുന്ന വീട്ടമ്മ ഈ സമയം കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും ചെയ്തു. ഇതോടെ വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ എത്തിയ ചോറ്റാനിക്കര പോലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.

തന്റെ കാറാണ് എന്നും കാറില്‍ ഇരുന്നവര്‍ തന്റെ കുടുംബം ആണ് എന്നും തെറ്റിദ്ധരിച്ച് ആണ് താന്‍ കാറെടുത്ത് പോയത് എന്നാണ് ആഷ്ലി പൊലീസിനോട് പറയുന്നത്. കാറിന് ഉള്ളില്‍ വെച്ചുള്ള ബഹളത്തിലും പിന്നീടുണ്ടായ അപകടത്തിലും കാറില്‍ ഉണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റു. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറില്‍ എത്തിയത്. ഈ കാര്യം പിന്നീട് പൊലീസ് സ്ഥിരീകരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+