കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പോസിറ്റീവായി കുടുംബത്തിന്റെ വീട്ടില്‍ വെള്ളം കയറി, ആശുപത്രിയിലെത്തിച്ചത് ഇങ്ങനെ!!

Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനിടെ മാതൃകയായി ഒരു രക്ഷാപ്രവര്‍ത്തനം. പലവീട്ടിലും വെള്ളം കയറി തുടങ്ങിയപ്പോള്‍ കോവിഡ് പോസിറ്റീവായ കുടുംബാംഗങ്ങളെ ആശുപത്രിയിലെത്തിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ മാതൃകയായത്. വട്ടമൂട് പാലത്തിന് സമീപം കോവിഡ് പോസിറ്റീവായ ടാക്‌സ് ഡ്രൈവറുടെ കുടുംബാംഗങ്ങളെയാണ് ഡിങ്കിയില്‍ കരയ്ക്ക് എത്തിച്ചത്. ഗൃഹനാഥന് നേരത്തെ തന്നെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

1

Recommended Video

cmsvideo
Tamil Nadu weatherman forecasts rains in Kerala | Oneindia Malayalam

ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അമ്മ, ഭാര്യ, രണ്ട് മക്കള്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ കോവിഡ് പോസിറ്റീവായിരുന്നു. പരിശോധനാ ഫലം വന്നതോടെ ഇവരുടെ വീടിലുള്ളവരെ മാറ്റുന്ന കാര്യം പരിഗണിച്ചിരുന്നു. എന്നാല്‍ ഇവരുടെ വീട് മീനച്ചിലാറിന് സമീപമായിരുന്നു. വീട്ടിലും പരിസരത്തുമെല്ലാം വെള്ളം കയറിയിരുന്നു. ഇതോടെ നാഗമ്പടം ഭാഗത്ത് നിന്നും ഡിങ്കിയില്‍ പോയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം കോട്ടയത്ത് കഴിഞ്ഞ രണ്ട് ദിവസം അതിശക്തമായ മഴയാണ് ഉണ്ടായത്. ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറന്‍ മേഖല ശരിക്കും വിറങ്ങലിച്ചു. രണ്ടായിരത്തിലേറെ വീടുകള്‍ വെള്ളത്തിലാണ് ഇവിടെ. താലൂക്കില്‍ കഴിഞ്ഞ ദിവസം മാത്രം തുറന്നത് 11 ദുരിതാശ്വാസ ക്യാമ്പുകള്‍. എസി റോഡിലെ ഗതാഗതം പൂര്‍ണായും നിലച്ചു. മുന്‍വര്‍ഷങ്ങളിലെ പ്രളയത്തിന് സമാന രീതിയില്‍ റോഡുകളില്‍ നാലടിയിലേറെ ഉയരത്തിലാണ് വെള്ളം എത്തിയത്.

പമ്പാ അണക്കെട്ട് തുറന്നതും കിഴക്കന്‍ വെള്ളം ഒഴുകിയെത്തുന്നതിനും പുറമേ കോവിഡ് ഭീതിയും പ്രധാന ആശങ്കയാണ്. 2018ലെ പ്രളയ കാലത്ത് പടിഞ്ഞാറന്‍ ജനതയെ രക്ഷപ്പെടുത്തിയതിന് സമാനമായ കാഴ്ച്ചകളാണ് ചങ്ങനാശ്ശേരിയില്‍ കണ്ടത്. കുട്ടനാടന്‍ ഭാഗങ്ങളില്‍ നിന്ന് ടിപ്പറുകളിലും ട്രാക്ടറുകളിലും കയറ്റിയാണ് ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും പോകുന്നതിനായി ചങ്ങനാശ്ശേരിയിലേക്ക് എത്തിച്ചത്. ഇവര്‍ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും സഹായവുമായി എത്തിച്ചത്.

English summary
kottayam: after found covid positive, family rescued from flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X