Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തും പനി പടരുന്നു; പതിനായിരം കടന്ന് രോഗികള്‍

കോട്ടയം: കോട്ടയത്ത് പനിരോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ജൂണ്‍ മാസത്തില്‍ 10385 പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പനി ബാധിതരായി 649 പേരാണ് ചികിത്സ തേടിയെത്തിയത്. ഈ മാസം ഇതുവരെ 23 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ് ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ കണക്ക്. ഡെങ്കിപ്പനിയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ ആറ് പേരാണ് ഇന്നലെ ചികിത്സ തേടിയിരിക്കുന്നത്.

എച്ച് 1 എന്‍ 1 കേസുകളും ജില്ലയില്‍ വ്യാപിക്കുന്നുണ്ട്. ഇതുവരെ 26 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം ഏഴ് പേര്‍ക്ക് ചിക്കന്‍ പോക്‌സും ബാധിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയേല്‍ക്കുന്നത് കൂടിയിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ക്കു പകര്‍ച്ചപ്പനി വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

fever

പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രിയില്‍ പനി ക്ലിനിക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡും ക്രമീകരിച്ചിട്ടുണ്ട്. എലിപ്പനി, മലമ്പനി, ടൈഫോയ്ഡ്, വയറിളക്കം, മഞ്ഞപ്പിത്തം എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ സ്വീകരിക്കണം എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്വയം ചികിത്സ ഒഴിവാക്കണം എന്നും പനി മാറുന്നില്ലെങ്കില്‍ ഡോക്ടറുടെ സേവനം തേടാന്‍ മടിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. കടുത്തതും ഇടവിട്ടതുമായ പനി, ശരീരവേദന, കണ്ണു ചുവന്ന് തടിക്കുക, കൈകാല്‍ കഴപ്പ്, സന്ധികളില്‍ വേദന, തൊലിപ്പുറത്തുള്ള ചുവന്ന പാടുകള്‍ എന്നി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം. ഇവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, വയറിളക്കം, ഛര്‍ദി തുടങ്ങിയ വൈറല്‍പ്പനിയുടെ സമാനമായ ലക്ഷണങ്ങളാണ് എച്ച്1 എന്‍1 നും ഉള്ളത് എന്നതിനാല്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. രോഗബാധിതര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കണം. പകര്‍ച്ചവ്യാധികള്‍ സ്‌കൂളുകള്‍ വഴി അതിവേഗം പടരാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത കൈവിടരുതെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.

പനിയോ മറ്റു അസുഖങ്ങളോ ഉള്ള കുട്ടികളെ രോഗം മാറുന്നതുവരെ സ്‌കൂളില്‍ വിടരുത് എന്നും രോഗബാധിതരായ കുട്ടികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അവധി അനുവദിക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ദിവസം സ്‌കൂളുകളില്‍ ഡ്രൈഡേ ആചരിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+