കേരള വാഹനങ്ങള്‍ തടഞ്ഞ് ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍; എരുമേലിയില്‍ തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ തര്‍ക്കം
എരുമേലി: ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് എരുമേലിയില്‍ തീര്‍ത്ഥാടകരും പൊലീസും തമ്മില്‍ തര്‍ക്കം. ഇന്ന് രാവിലെ മുതല്‍ ശബരിമലയിലേക്ക് ഉള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ പാര്‍ക്കിംഗ് മൈതാനങ്ങളില്‍ പൊലീസ് തടഞ്ഞിരുന്നു. ഇതിനിടെ കേരള രജിസ്‌ട്രേഷനുള്ള ശബരിമല വാഹനങ്ങള്‍ പോകാന്‍ അനുവദിച്ചു എന്ന് പറഞ്ഞ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകര്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയുകയായിരുന്നു.
നിലയ്ക്കലില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എരുമേലിയില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ തടയുകയും ചെയ്തു. സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ നിര്‍ത്തിയിടാനായിരുന്നു നിര്‍ദേശം. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കുകയാണ്.

വഴിയില്‍ വാഹനങ്ങള്‍ കുരുങ്ങുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിനിടെ വാഹനങ്ങള്‍ തടഞ്ഞ പൊലീസ് നടപടിയെ ചോദ്യം ചെയ്ത ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ രംഗത്തെത്തി. അജികുമാറിന്റെ നടപടിക്കെതിരെ പത്തനംതിട്ട എസ് പിയും രംഗത്തെത്തി. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ എസ് പി പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ശബരിമല പാതയിലെ തിരക്ക് തുടരുകയാണ്.












Click it and Unblock the Notifications