മുഖ്യമന്ത്രിയ്ക്ക് പിന്നാലെ ഗവര്‍ണറും കോട്ടയത്ത്; ഗതാഗത നിയന്ത്രണമില്ല, അധിക സുരക്ഷയുമില്ല
കോട്ടയം: വന്‍ സന്നാഹവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കോട്ടയത്ത് എത്തി. എന്നാല്‍ ഗവര്‍ണര്‍ക്കായി സാധാരണ സുരക്ഷ മാത്രമാണ് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനായി വന്‍ സുരക്ഷാ സന്നാഹവും ഗതാഗത നിയന്ത്രണവും കോട്ടയത്ത് ഏര്‍പ്പെടുത്തിയിരുന്നു. നാല് മണിക്കൂറോളമാണ് കോട്ടയത്ത് ഗതാഗതം തടസപ്പെടുത്തിയിരുന്നത്.
പക്ഷേ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇതൊന്നും വേണ്ടി വന്നില്ല. അവാര്‍ഡ് സമര്‍പ്പണ സമ്മേളനത്തിനായി ശാസ്ത്രി റോഡിലെ ദര്‍ശന ഓഡിറ്റോറിയത്തിലേക്കാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ച നാട്ടകം ഗസ്റ്റ് ഹൗസില്‍ തന്നെയാണ് ഇന്നലെ ഉച്ചയോടെ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തങ്ങിയത്.

ഉച്ചയ്ക്ക് ശേഷമാണ് അവാര്‍ഡ് വിതരണ സമ്മേളനത്തിലേക്ക് ഗവര്‍ണര്‍ യാത്ര തിരിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരുന്നു ഗവര്‍ണറുടെ യാത്ര. ഗവര്‍ണറുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന് തൊട്ടു മുന്‍പു മാത്രമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നിട്ട് വി ഐ പിയെ കടത്തി വിടുകയാണു പൊലീസ് ചെയ്തത്. കഴിഞ്ഞ ദിവസം കെ ജി ഒ എ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ എത്തിയത്.
സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വരവിനെ തുടര്‍ന്ന് കോട്ടയത്ത് വന്‍ ഗതാഗത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരുന്നത്. നിലവിലുള്ള സുരക്ഷയ്ക്ക് പുറമേ അധിക സുരക്ഷയ്ക്കായി നാല്‍പത് അംഗ സംഘമാണ് മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്.
ഡ്രെസ് ഏതായാലും സൗന്ദര്യത്തിന്റെ പര്യായം... അതാണ് പ്രിയാമണി
ഒരു പൈലറ്റ് വാഹനത്തില്‍ അഞ്ച് പേരും 2 കമാന്‍ഡോ വാഹനത്തില്‍ പത്ത് പേരും ദ്രുത പരിശോധനാ സംഘത്തില്‍ എട്ട് പേരും ഒരു പൈലറ്റും എസ്‌കോര്‍ട്ടുമാണ് അധികമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ കൊച്ചിയിലും ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന പരിപാടികളും വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഒരുക്കിയത്. മലപ്പുറത്ത് 700 പൊലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications