കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം ബസ് അപകടം: ഒരാൾ കൂടി മരിച്ചു, അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മണർകാട്- പെരുന്തുരുത്തി ബൈപ്പാസിൽ തൃക്കോരിമംഗലത്ത് ബൈപ്പാസിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് പത്ത് വയസ്സുകാരനായ അമിത് മരിച്ചത്. ഇതേ അപകടത്തിൽ പരിക്കേറ്റ അമിതിന്റെ അമ്മ ജലജ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

'ജിന്നയുടെ അനുയായി', ബീഹാറിലെ കോൺഗ്രസ് സ്ഥാനാർത്ഥി മസ്‌കൂര്‍ അഹമ്മദ് ഹുസൈനെതിരെ ബിജെപി'ജിന്നയുടെ അനുയായി', ബീഹാറിലെ കോൺഗ്രസ് സ്ഥാനാർത്ഥി മസ്‌കൂര്‍ അഹമ്മദ് ഹുസൈനെതിരെ ബിജെപി

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ വടക്കേക്കര എൽപി സ്കൂളിനും കൊച്ചാലുംമൂടിനും ഇടയിലുള്ള വളവിൽ വെച്ചാണ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. വളവിൽ വെച്ച് ബസിന് മുമ്പിലേക്ക് കാർ കയറിവരുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസിന് മുമ്പിലേക്ക് കാർ കുതിച്ചെത്തുകയായിരുന്നു. ചങ്ങനാശ്ശേരി ഡിപ്പോയിലെ ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിലേക്ക് പുറപ്പെട്ടതായിരുന്നു ബസ്. പാമ്പാടിയിൽ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ജലജയെ വീട്ടിലെത്തിക്കാൻ പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

accident-156071

Recommended Video

cmsvideo
ക്യാൻസർ മരുന്നുവെച്ചു കോവിഡിന് മരുന്നുണ്ടാക്കി..

അപകടത്തിൽ പരിക്കേറ്റ മുണ്ടക്കയം മുരിക്കുംവയൽ കുന്നപ്പള്ളിയിൽ കുഞ്ഞുമോന്റെ മകൻ ജിൻസ് (32), പിതൃസഹോദരി ഭർത്താവ് കവിയൂർ സ്വദേശിയായ കുന്നപ്പള്ളി മുരളി(68), മുരളിയുടെ മകൾ ജലജ (42), എന്നിവർ വെള്ളിയാഴ്ച മരിച്ചു. ഇവർക്കൊപ്പം സഞ്ചരിച്ച ജലജയുടെ സഹോദരിയുടെ മകനായ അതുലിനെ സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

English summary
Kottayam bus accident: 10 Year old boy dies today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X