കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു; 5 പേര്‍ക്ക് സാരമായ പരിക്ക്

Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാലാ രാമപുരത്തിന് സമീപം മാനത്തൂരില്‍ ആണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പട്ടത്. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ പരിക്ക് സാരമുള്ളതാണ്.

സാരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ പാലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി ഒരുമണിക്ക് ആണ് അപകടം നടന്നത്. തമിഴ്നാട് വെല്ലൂരില്‍ നിന്ന് ശബരിമലയിലേക്ക് എത്തിയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

DASD

തേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധിതേനീച്ച കൂടെന്ന് കരുതി കടന്നല്‍ കൂടിന് കല്ലെറിഞ്ഞ് വിദ്യാര്‍ത്ഥിനി; സ്‌കൂളിന് അവധി

റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ശേഷം റോഡിന് സമീപത്തെ തിട്ടയില്‍ ഇടിച്ച് ബസ് ചെരിയുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ വിന്‍ഡോ ഗ്ലാസ് തകര്‍ന്ന് പലരും പുറത്തേക്ക് തെറിച്ച് വീണു. ഇങ്ങനെ തെറിച്ച് വീണവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍'ആകെ അറിയാവുന്നത് മിലിട്ടറി ആര്‍മി.. ബിഗ് ബോസിന് ശേഷമാണ് വേറെ ആര്‍മിയുണ്ടെന്നറിഞ്ഞത്'; രമ്യ പണിക്കര്‍

ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാമപുരം പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തയിത്. അഗ്നിശമന സേനയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ടി എന്‍ 48 എ എസ് 3627 എന്ന രജിസ്‌ട്രേഷനിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോപ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ

അര്‍ധരാത്രിയായതിനാല്‍ മറ്റ് വാഹനങ്ങള്‍ റോഡില്‍ ഉണ്ടായിരുന്നില്ല. അതിനാലാണ് വലിയ അപകടം വഴി മാറി പോയത് എന്ന് പ്രദേശവാസികള്‍ പറയുന്നു.

English summary
Kottayam: Bus of Sabarimala pilgrims met with accident in pala, 5 people seriously injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X