വീട്ടിലെത്തി കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു:മുത്തച്ഛൻ കൊച്ചുമകളെ വെട്ടി പരിക്കേൽപ്പിച്ചു
കോട്ടയം: കൂട്ടുകാരുമൊത്ത് മദ്യപിച്ചത് ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛൻ ആക്രമിച്ചു. പ്ലസ്ടു വിദ്യാർത്ഥിനിയെയാണ് 76കാരനായ കമലാസനൻ വെട്ടിപ്പരിക്കേൽപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച കോട്ടത്താണ് സംഭവം. പെൺകുട്ടിയും അമ്മ അമ്പിളിയും മുത്തച്ഛനും മുത്തശിയുമാണ് ഈ വീട്ടിൽ താമസിച്ചു വരുന്നത്. വീട്ടിൽ കൂട്ടുകാർക്കൊപ്പം എത്തി മുത്തച്ഛൻ മദ്യപിക്കുന്നത് സ്ഥിരം സംഭവമായതോടെയാണ് പെൺകുട്ടി എതിർത്തത്. ഇതോടെ പെൺകുട്ടിയുടെ അമ്മ പുറത്തുപോയ തക്കം നോക്കി മുത്തച്ഛൻ ആക്രമിക്കുകയായിരുന്നു.
സംഭവം നടന്ന വ്യാഴാഴ്ചയും അമ്പിളി പുറത്തുപോയതോടെ സുഹൃത്തുക്കളുമായി വീട്ടിലെത്തിയ കമലാസനൻ മദ്യപിച്ചിരുന്നു. ഇവർ തിരിച്ചെത്തിയതോടെ കമലാസനനോട് ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ക്ഷുഭിതനായ ഇയാൾ അടുക്കളയിൽ നിന്നും വെട്ടുകത്തിയെടുത്ത് മകളെ ആക്രമിക്കുന്നത്. ഇതിനിടെയാണ് കൊച്ചുമകൾക്ക് വെട്ടേൽക്കുന്നത്. ഇരുകൈകൾക്കും സാരമായി പരിക്കേറ്റ പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

വെട്ടേറ്റ പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തച്ഛനായ കമലാസനനെ പ്രതിയാക്കിക്കൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് കേസെടുത്തതോടെ കമലാസനൻ ഒളിവിൽ പോയിട്ടുണ്ട്. ഭർത്താവ് മരിച്ച അമ്പിളിയും മകളും അമ്മയ്ക്കും അച്ഛനുമൊപ്പം ഒരേ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications