Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസില്‍ കൈക്കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍

കോട്ടയം: ബസില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലാണ് സംഭവം. പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആയ അജാസ് മോനെ ആണ് യാത്രക്കാരിയായ സ്ത്രീ നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊന്‍കുന്നം പൊലീസ് ആണ് ഇയാള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്നു സ്ത്രീ. എന്നാല്‍ ഇതേ ബസിലുണ്ടായ അജാസ് മോന്റെ ശല്യം സഹിക്ക വയ്യാതെ ഇവര്‍ പൊന്‍കുന്നം ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് മുണ്ടക്കയത്തേക്ക് മറ്റൊരു ബസില്‍ കയറുകയായിരുന്നു. എന്നാല്‍ പിന്തുര്‍ന്നെത്തിയ അജാസ് മോനും ഇതേ ബസില്‍ കയറി.

KOTTAYAM

ബസിലിരുന്ന് കൈക്കുഞ്ഞിന് പാല് കൊടുക്കുകയായിരുന്ന സ്ത്രീയെ ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു. ഇതോടെ സ്ത്രീ സംഭവം ഭര്‍ത്താവിനേയും പിതാവിനേയും ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് കോടതിപ്പടിയില്‍ വെച്ച് യുവതിയുടെ ഭര്‍ത്താവും പിതാവും ഇതേ ബസില്‍ കയറി അജാസ് മോനെ പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അറസ്റ്റിലായ അജാസ് മോനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+