Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാരണ തെറ്റിച്ച് കേരള കോണ്‍ഗ്രസ് എം, നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കില്ല; മറുപടി കൊടുക്കാന്‍ സിപിഎം

കോട്ടയം: കോട്ടയത്ത് ഇടതുമുന്നണിയില്‍ അതൃപ്തി രൂക്ഷമാകുന്നു. പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയാണ് ഇടതുമുന്നണിയില്‍ ഏറ്റവും ഒടുവിലായി ആശയക്കുഴപ്പം രൂപപ്പെട്ടത്. ടേം അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ സ്ഥാനം കൈമാറാനുള്ള ധാരണ കേരള കോണ്‍ഗ്രസ് എം പാലിച്ചില്ല എന്ന് സി പി ഐ എം ആരോപിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടാക്കിയ ധാരണപ്രകാരം അടുത്ത ഒരു വര്‍ഷക്കാലം ചെയര്‍മാന്‍ സ്ഥാനം സി പി ഐ എമ്മിനാണ്. എന്നാല്‍ തല്‍ക്കാലം ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ല എന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസ് എമ്മിന് ഭരണമുള്ള ഏക നഗരസഭയാണ് പാലാ നഗരസഭ.

1

ഇവിടത്തെ ഭരണം ഉടന്‍ വിട്ടുതരുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ജോസ് കെ മാണി സി പി ഐ എം നേതാക്കളെ അറിയിച്ചതായി നേരത്തെ തന്നെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ധാരണ പ്രകാരം, ചെയര്‍മാന്‍ സ്ഥാനം ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനും പിന്നീട് ഒരു വര്‍ഷം സിപിഐഎമ്മിനും എന്നാണ്.

2

അവസാന രണ്ട് വര്‍ഷം വീണ്ടും കേരള കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കും, ഇതാണ് ധാരണ. ഇത് ശരിയല്ല എന്നാണ് സി പി ഐ എം പാലാ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. അതേസമയം കേരള കോണ്‍ഗ്രസ് നിലപാട് സി പി ഐ എം ജില്ലാ നേതൃത്വത്തിന് സ്വീകാര്യമാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

3

എന്നാല്‍ ധാരണ അനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകും എന്നാണ് സി പി ഐ എം ജില്ലാ സെക്രട്ടറി പറഞ്ഞത് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സി പി ഐ എം പാലാ ഏരിയ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഡിസംബര്‍ 28 നാണ് ധാരണപ്രകാരമുള്ള രണ്ട് വര്‍ഷ കാലാവധി അവസാനിക്കുന്നത്.

4

കോട്ടയം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുളള തദ്ദേശ സ്ഥാപനങ്ങളില്‍ സി പി ഐ എമ്മും കേരള കോണ്‍ഗ്രസ് എമ്മും ഇത്തരത്തില്‍ ധാരണപ്രകാരമാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തദ്ദേശ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ ഡി എഫ് നേടിയത്. കേരള കോണ്‍ഗ്രസ് 10 സീറ്റിലും സി പി ഐ എം 6 സീറ്റിലും സി പി ഐ ഒരു സീറ്റിലുമാണ് വിജയിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+