കൊടികുത്തി ബസ് സര്‍വീസ് നിര്‍ത്തിച്ചു, പിന്നാലെ ഹൈക്കോടതി ഇടപെടല്‍; ഉടമയെ കൈയേറ്റം ചെയ്ത് സിപിഎം നേതാവ്
കോട്ടയം: സി ഐ ടി യു കൊടികുത്തി നിര്‍ത്തിവെച്ച ബസ് സര്‍വീസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയ്ക്ക് നേരെ സി പി എം നേതാവിന്റെ കൈയേറ്റം. സി പി എം തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവും സി ഐ ടി യു നേതാവുമായി കെ ആര്‍ അദയ് ആണ് ബസ് ഉടമയെ കൈയേറ്റം ചെയ്തത്. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹന് നേരെയാണ് ഇന്ന് രാവിലെ കൈയേറ്റം ഉണ്ടായത്.
സി പി എം ജില്ലാ കമ്മിറ്റിം അംഗം കൂടിയാണ് കെ ആര്‍ അജയ്. സര്‍വീസ് പുനരാരംഭിക്കുന്നതിനായി ബസിന് മുന്നില്‍ കെട്ടി കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോഴായിരുന്നു രാജ്‌മോഹനനെ കൈയേറ്റം ചെയ്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉടന്‍ പിടിച്ചുമാറ്റിയെങ്കിലും രാജ്‌മോഹന്‍ നിലത്ത് വീണു. രാജ്മോഹനെ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് അജയ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത് എന്നാാണ് സി ഐ ടി യു പറയുന്നത്. ബസ് സര്‍വീസിന് തടസമില്ലെന്നും സി ഐ ടി യു വ്യക്തമാക്കി. അതേസമയം അജയിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ബസ് സര്‍വീസ് പൊലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ സി ഐ ടി യു മാറ്റിയിരുന്നില്ല.
തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സി ഐ ടി യു ബസിനു മുന്നില്‍ കൊടികുത്തുകയും സര്‍വീസ് നിര്‍ത്തി വെപ്പിക്കുകയും ചെയ്തത് ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാജ്മോഹന്‍ ബസിനു മുന്നില്‍ പ്രതീകാത്മകമായി ലോട്ടറിക്കച്ചവടം നടത്തിയിരുന്നു. സി പി എം നേതാവിന്റെ മര്‍ദനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ കുമരകം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെടുകയും ചെയ്തു. അജയിയെ അറസ്റ്റ് ചെയ്തതോടെ ബി ജെ പി പ്രതിഷേധം അവസാനിപ്പിച്ചു. പൊലീസ് സംരക്ഷണയില്‍ വീണ്ടും ബസ് എടുക്കാനാണ് നിലവിലെ ധാരണ.












Click it and Unblock the Notifications