കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണര്‍കാട്ട് ചീട്ടുകളി സംഘത്തലവനുമായി എംഎ ബേബിക്ക് സൗഹൃദം, വീട്ടില്‍ സന്ദര്‍ശനം, അന്വേഷണം!!

Google Oneindia Malayalam News

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ കുരുക്ക് മുറുകുന്നതിനിടെ സിപിഎമ്മിനെ തേടി കൂടുതല്‍ പ്രതിസന്ധികള്‍. മണര്‍കാട് പണംവെച്ചുള്ള ചീട്ടുകളി നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഈ ചീട്ടുകളി സംഘത്തലവനുമായി അടുത്ത സൗഹൃദമുണ്ട് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്ക്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ആര്‍ച്ച് ബിഷപ്പ് കേസിലെ മുഖ്യപ്രതിയായ മാലം സുരേഷിനെ രക്ഷിക്കാനായി ശ്രമിച്ചത് വലിയ വിവാദമായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തില്‍ സ്വാധീനം ചെലുത്തണമെന്നായിരുന്നു ആവശ്യം.

1

മണര്‍കാട്ടെ ചീട്ടുകളി ക്ലബ് നടത്തിപ്പുകാരന്‍ കൂടിയാണ് മാലം സുരേഷ്. ഇയാളുടെ ആഢംബര വീട്ടില്‍ എംഎ ബേബി സന്ദര്‍ശനം നടത്തിയിരുന്നു. സുരേഷിന് രാഷ്ട്രീയ നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അതേസമയം ബേബിയുടെ സന്ദര്‍ശനത്തില്‍ പാര്‍ട്ടി നേതൃത്വം അന്വേഷണം ആരംഭിച്ചു. മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളികളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നയാള്‍ക്കൊപ്പം നില്‍ക്കുന്ന ബേബിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിയില്‍ വന്‍ വിവാദത്തിനും ഇത് കാരണമായി.

Recommended Video

cmsvideo
Russia Aims To Approve COVID-19 Vaccine In August | Oneindia Malayalam

പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ബേബിക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വിവാദ പശ്ചാത്തലമുള്ളയാളുടെ വീട്ടില്‍ എന്തിന് പോയി, ആരാണ് മാലം സുരേഷിന്റെ വീട്ടിലെത്തിച്ചത്, തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ക്രൗണ്‍ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത മാലം സുരേഷിനെ രക്ഷിക്കാനാവശ്യപ്പെട്ട് മൈലാപ്പൂര്‍ ബിഷപ്പായിരുന്നു. ഇയാള്‍ സിപിഎം നേതാക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് അയച്ച കത്തും പുറത്തായിരുന്നു. ആര്‍ച്ച് ബിഷപ്പ് ഡോ എഎം ചിന്നപ്പ അയച്ച കത്താണ് പുറത്തായത്.

സുരേഷിന്റെ വീട്ടില്‍ ഉന്നതരുടെ നിത്യ സന്ദര്‍ശനം തന്നെയുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കേസ് അട്ടിമറിക്കാന്‍ സുരേഷുമായി ചേര്‍ന്ന് മണര്‍കാട് ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാര്‍ ശ്രമിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പോലീസുകാര്‍ ഇയാളുടെ ക്ലബിലെ നിത്യസന്ദര്‍ശകരായിരുന്നുവെന്നും പറയുന്നുണ്ട്. ഇയാളുടെ ചീട്ടുകളി ക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പായിരുന്നു. ഭദ്രദീപം കൊളുത്തിയത് പിസി ജോര്‍ജും നടി ഷംനാ കാസിമും ചേര്‍ന്ന്. മാണി സി കാപ്പനും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. കോടിയേരിയുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍ക്കണമെന്നാണ് നേരത്തെ മൈലാപ്പൂര്‍ ബിഷപ്പ് മധ്യകേരളത്തിലെ വൈദികനോട് ആവശ്യപ്പെട്ടിരുന്നത്.

English summary
kottayam: cpm pb member ma baby visits manarkad gambling case accused's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X