സഭാതര്‍ക്കത്തില്‍ നിയമനിര്‍മാണം; സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി എംവി ഗോവിന്ദന്‍
സഭാ തര്‍ക്കത്തില്‍ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇത് അംഗീകരിക്കില്ല എന്നാണ് സഭയുടെ നിലപാട്

കോട്ടയം: കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരത്തെ സഭാ തര്‍ക്ക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം പ്രതിഷേധം പരസ്യമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് സി പി എം സംസ്ഥാന സെക്രട്ടറിയുമായി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍, സിനഡ് സെക്രട്ടറി മെത്രാപ്പൊലീത്ത, അത്മായ സെക്രട്ടറി റോണി വര്‍ഗീസ് എന്നിവരടങ്ങുന്ന സഭാ പ്രതിനിധികളാണ് എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയത്.
കോട്ടയത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു എം വി ഗോവിന്ദനെ സഭാ പ്രതിനിധികള്‍ കണ്ടത്. വിഷയത്തില്‍ തങ്ങളുടെ നിലപാട് എം വി ഗോവിന്ദനെ അറിയിച്ച് കഴിഞ്ഞു എന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു നിന്നു.
നേരത്തെ സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങിയിരുന്നു. ഇതിന് എതിരെ നേരത്തെ തന്നെ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി പിഎം പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് എത്തിയ എം വി ഗോവിന്ദനുമായി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

അതേസമയം അവസരം കിട്ടിയാല്‍ സംസ്ഥാനത്ത് കെ-റെയില്‍ സാധ്യമാക്കുക തന്നെ ചെയ്യും എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സി പി എം പ്രതിരോധ ജാഥ കോട്ടയത്ത് എത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സില്‍വര്‍ ലൈനിന് എതിരെ സംസ്ഥാനത്ത് കോട്ടയം ജില്ലയില്‍ ആയിരുന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നത്.
കെ റെയില്‍ നടപ്പാക്കാനുള്ള അവസരം കിട്ടാന്‍ സാധ്യതയുണ്ട് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു 50 കൊല്ലത്തിന് അപ്പുറത്തുള്ള വിജയത്തിന്റെ തുടക്കമാണ് കെ- റെയില്‍ പദ്ധതി എന്നും എം വി ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥയിലെ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.
നാളെ വരാന്‍ പോകുന്നത് ഇന്ന് തന്നെ മനസ്സിലാക്കി, ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി, കേരളത്തെ എങ്ങനെ നവീകരിക്കാം എന്ന് പ്രവര്‍ത്തിച്ച് കാണിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത് എന്നും എം വി ഗോവിന്ദന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications