കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ സീറ്റുകളും ജോസഫ് വിഭാഗത്തിന് നല്‍കാനാകില്ല; കര്‍ക്കശ നിലപാടുമായി കോട്ടയം ഡിസിസി, ഇന്ന് ചര്‍ച്ച

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ ലഭിക്കുന്ന സീറ്റുകള്‍ പൂര്‍ണമായി പിജെ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുക്കാനാകില്ലെന്ന് കോണ്‍ഗ്രസ്. കോട്ടയം ഡിസിസി ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. ഇന്ന് പിജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. ജോസ് വിഭാഗം പോയതോടെ കേരള കോണ്‍ഗ്രസിന്റെ എല്ലാ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്നാണ് പിജെ ജോസഫിന്റെ ആവശ്യം. ഇതിന് തടസമായി രംഗത്തുവന്നിരിക്കുകയാണ് കോട്ടയം ഡിസിസി. മുഴുവന്‍ സീറ്റ് ജോസഫിന് നല്‍കാനാകില്ലെന്നും ചില സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ഡിസിസി നിലപാടെടുത്തു. കോണ്‍ഗ്രസിന് കോട്ടയത്ത് പ്രാതിനിധ്യം കൂടുതല്‍ വേണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

p

അതേസമയം, കൂറുമായി പോയവര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. യുഡിഎഫിന്റെ വോട്ട് നേടി വിജയിക്കുകയും ഇപ്പോള്‍ എല്‍ഡിഎഫിലേക്ക് പോകുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. കോട്ടയം എംപി തോമസ് ചാഴിക്കാടനും കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിക്കാനാണ് ഡിസിസി തീരുമാനം. കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച 5000 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനകീയ വിചാരണ സമരമാണ് നടത്തുക. ഓരോ വാര്‍ഡിലും അഞ്ച് കേന്ദ്രങ്ങളിലാണ് സമരം. ജില്ലാ തല ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഗാന്ധി സ്‌ക്വയറില്‍ നടത്തും.

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; അടുത്ത വര്‍ഷം വന്‍ മാറ്റം... പ്രവചനവുമായി അമിത് ഷാ

അതേസമയം, യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. 14 ജില്ലകളിലും പുനഃസംഘടന പൂര്‍ത്തിയായി. ജോസഫ് വിഭാഗത്തിന് കോട്ടയത്ത് ചെയര്‍മാന്‍ സ്ഥാനം ലഭിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ആണ് ചെയര്‍മാന്‍. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ ഒഴിവാക്കിയാണ് മോന്‍സിനെ തിരഞ്ഞെടുത്തത്. ഇത് ജോസഫ് പക്ഷത്തെ ഭിന്നതയെ തുടര്‍ന്നാണ് എന്നാണ് ആരോപണം. പിജെ ജോസഫിന് പരാതി നല്‍കാന്‍ ഒരു വിഭാഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റിനെ ചെയര്‍മാന്‍ പദവിയില്‍ കൊണ്ടുവരണം എന്നാണ് ഇവരുടെ ആവശ്യം. വരും ദിവസങ്ങളില്‍ ജോസഫ് വിഭാഗത്തില്‍ കൂടുതല്‍ വിവാദത്തിന് ഇത് കാരണമായേക്കും.

കടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷംകടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷം

Recommended Video

cmsvideo
Khushboo sundar seeks apology for mentally disabled statement | Oneindia Malayalam

English summary
Kottayam DCC demands more seats in Kottayam in Coming elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X