ഉമ്മന്‍ചാണ്ടിയുടെ ചിത്രമില്ലാത്തത് ചോദ്യം ചെയ്തു; യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡിസിസി നേതാവിന്റെ മര്‍ദ്ദനം
കോട്ടയം: കോട്ടയത്ത് ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലിയുള്ള പോര് അക്രമത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഉള്‍പ്പെടുത്താത്തത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി സി സി ഓഫീസ് സെക്രട്ടറി മര്‍ദിച്ചതായി പരാതി.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മനു കുമാറിന് ആണ് മര്‍ദ്ദനമേറ്റിരിക്കുന്നത്. ഡി സി സി ഓഫീസ് സെക്രട്ടറി ലിബിന്‍ ഐസക്കിന് എതിരെയാണ് പരാതി. ലിബിന്‍ ഐസക്ക് കല്ലുകൊണ്ട് മനു കുമാറിന്റെ പുറത്ത് ഇടിച്ചതായാണ് പരാതി. കോട്ടയത്തെ ലോഗോസ് ജംഗ്ഷനിലെ വക്കീല്‍ ഓഫീസില്‍ വെച്ചായിരുന്നു മര്‍ദനം എന്നാണ് റിപ്പോര്‍ട്ട്.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ബഫര്‍ സോണ്‍ വിരുദ്ധ സമക പരിപാടിയുടെ പോസ്റ്ററില്‍ നിന്നും ഒഴിവാക്കിയത് മനു കുമാര്‍ കോണ്‍ഗ്രസിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് കോട്ടയം ഡി സി സി അനുകൂലിയും ഓഫീസ് സെക്രട്ടറിയുമായ ലിബിന്‍ ഐസക്ക് തന്നെ മര്‍ദിക്കാന്‍ കാരണം എന്നാണ് മനു കുമാര്‍ പറയുന്നത്.
ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മനു കുമാര്‍. പോസ്റ്ററില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് ചോദ്യം ചെയ്തപ്പോള്‍ ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് വിളിക്കുകയും ഡി സി സി കാര്യങ്ങള്‍ താന്‍ തീരുമാനിക്കുമെന്നും അതില്‍ ഇടപെടേണ്ടന്നും പറഞ്ഞതായി മനു കുമാര്‍ പറയുന്നു.
ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്റര്‍ നിര്‍മിച്ചത് ഔദ്യോഗികമായിട്ടാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു എന്നും മനു കുമാര്‍ പറയുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ലിബിന്‍ ഐസക് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മനു കുമാര്‍ പറയുന്നു. ഡി സി സി പ്രസിഡന്റിനെ ചോദ്യം ചെയ്യാറായോ എന്ന് ചോദിച്ചായിരുന്നു ആക്രമണം എന്ന് മനു കുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ പരിപാടിയുടെ പോസ്റ്റര്‍ വിവാദമായത്. പോസ്റ്ററില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി സി സി പ്രസിഡന്‍് നാട്ടകം സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരുടെ ചിത്രം ഉണ്ടായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമില്ലായിരുന്നു. ഇതിന് പിന്നാലെ എ ഗ്രൂപ്പ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications