Get Updates
Get notified of breaking news, exclusive insights, and must-see stories!

വേനല്‍മഴയില്‍ റെക്കോഡ്; മണ്‍സൂണില്‍ കോട്ടയത്ത് മഴ കുറഞ്ഞു

കോട്ടയം: മണ്‍സൂണ്‍ കാലത്ത് കോട്ടയം ജില്ലയില്‍ പെയ്ത മഴയുടെ അളവില്‍ കുറവ്. പ്രതീക്ഷിച്ചതിലും ആറ് ശതമാനം കുറവാണ് ഇത്തവണത്തെ മണ്‍സൂണിന് ജില്ലയില്‍ പെയ്തത്. ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള മണ്‍സൂണ്‍ സീസണില്‍ 1905.3 മില്ലി മീറ്റര്‍ മഴയായിരുന്നു ജില്ലയില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ലഭിച്ചത് 1796.4 മില്ലി മീറ്റര്‍ മഴയാണ് എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

അതേസമയം പ്രതീക്ഷിത മഴയുടെ അളവില്‍ കുറവുണ്ടായെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച മഴയാണ് ഇത്തവണ ലഭിച്ചത്. ജൂണ്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട് മഴ കുറയുന്ന സ്ഥിതിയായിരുന്നു. ആഗസ്റ്റില്‍ വീണ്ടും മഴ ശക്തി പ്രാപിച്ചെങ്കിലും സെപ്റ്റംബറില്‍ വീണ്ടും മഴയുടെ അളവ് കുറഞ്ഞു എന്നാണ് വിലയിരുത്തല്‍.

KOTTAYAM

മണ്‍സൂണിന് ശേഷം തുലാവര്‍ഷത്തിന് തുടക്കമായിട്ടുണ്ട്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ വരെയാണ് തുലാവര്‍ഷം. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ തുലാവര്‍ഷത്തിന്റെ ഭാഗമല്ല. മണ്‍സൂണിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. തുലാവര്‍ഷ മഴ ആരംഭിക്കാന്‍ ഏതാനും ഒരാഴ്ച കൂടി കഴിയും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. എന്നാല്‍ ഒക്ടോബറില്‍ ശക്തമായ തുലാവര്‍ഷ മഴ പ്രതീക്ഷിക്കേണ്ടതില്ല.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുമെല്ലാം തുലാവര്‍ഷ മഴയുടെ കാര്യത്തില്‍ സ്വാധീനം ചെലുത്തും. എന്നാലും തുലാവര്‍ഷത്തില്‍ ശരാശരിയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഭേദപ്പെട്ട വേനല്‍മഴയും കാലവര്‍ഷവും കോട്ടയത്തിന് ഇത്തവണ ആശ്വാസമായിരുന്നു. വേനല്‍ മഴയില്‍ കോട്ടയം റെക്കോഡടുകയും ചെയ്തിരുന്നു.

മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 31 വരെ 839.7 മില്ലി മീറ്റര്‍ വേനല്‍ മഴയാണ് കോട്ടയത്ത് പെയ്തത്. സംസ്ഥാനത്ത് തന്നെ പെയ്ത ഏറ്റവും കൂടുതല്‍ മഴ ഇവിടെയായിരുന്നു. തീക്കോയി, ഈരാറ്റുപേട്ട, കോഴ, പൂഞ്ഞാര്‍, വൈക്കം, മുണ്ടക്കയം, കോട്ടയം, കുമരകം, പാമ്പാടി തുടങ്ങിയിടത്തെല്ലാം കൂടുതല്‍ വേനല്‍മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്.

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതും തെക്കു കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും വ്യാപകമായ മഴയ്ക്ക് കാരണമാകും. ഒക്ടോബര്‍ 9 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+