കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പള്ളികളിൽ നൂറ് പേരിലധികം പാടില്ല: കണ്ടെയ്ൻമെന്റ് സോണുകളിൽ കൂട്ടപ്രാർത്ഥനയില്ല, ബക്രീദ് മാർഗ്ഗനിർദേശം

Google Oneindia Malayalam News

കോട്ടയം: കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗവ്യാപനം ഒഴിവാക്കുന്നതിനായി ബലിപെരുന്നാളിന് പാലിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് ജില്ലാ കളക്ടർ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചു.
ജനങ്ങള്‍ കൂട്ടം ചേരുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം പരിഗണിച്ച് ബക്രീദ് ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തുവാന്‍ ശ്രദ്ധിക്കണമെന്നാണ് കളക്ടറുടെ നിർദേശം.

തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യത്തിനു പണമില്ലായെന്ന വാർത്തകൾ കണ്ടു; അടിസ്ഥാനരഹിതമെന്ന് തോമസ് ഐസക്തദ്ദേശ സ്ഥാപനങ്ങളില്‍ ആവശ്യത്തിനു പണമില്ലായെന്ന വാർത്തകൾ കണ്ടു; അടിസ്ഥാനരഹിതമെന്ന് തോമസ് ഐസക്

പൊതുസ്ഥലത്തുള്ള പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കുകയും ഇതിനുള്ള സൗകര്യം പള്ളികളില്‍ ഒരുക്കുകയും വേണം. എന്നാൽ പള്ളികളിലെ പ്രാര്‍ത്ഥനകളില്‍ നൂറു പേരില്‍ അധികം പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. കഴിവതും കുറച്ച് ആളുകള്‍ പങ്കെടുക്കുന്ന രീതിയില്‍ പ്രാര്‍ത്ഥന ക്രമീകരിക്കണം. സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ അപർണ പുറത്തിറക്കിയ മാർഗ്ഗനിർദേശങ്ങളിൽ പറയുന്നു.

2-1586174368-

Recommended Video

cmsvideo
Kerala protocol for Eid | Oneindia Malayalam

പള്ളികളിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരവും ഫോണ്‍ നമ്പരും സമയവും രേഖപ്പെടുത്തി സൂക്ഷിക്കണം. എന്നാൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനയോ ബലികര്‍മ്മമോ അനുവദിക്കില്ല.
ബലികര്‍മ്മവും അനുബന്ധ ചടങ്ങുകളും വീടുകളില്‍ മാത്രമേ നടത്താവൂ എന്നും കർശന നിർദേശമുണ്ട്. ഇങ്ങനെ നടത്തുമ്പോഴും അഞ്ചു പേരില്‍ കൂടുതല്‍ പങ്കെടുക്കാനും പാടില്ല.

ബലികര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ സാനിറ്റൈസേഷനും മാസ്‌കിന്റെ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കണം. കഴിഞ്ഞ 14 ദിവസത്തിനിടെ പനിയോ ശ്വാസതടസമോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ ഉണ്ടായവരും നിലവില്‍ ലക്ഷണങ്ങള്‍ ഉള്ളവരും സമൂഹ പ്രാര്‍ത്ഥനയിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ പാടില്ല.വീടുകളിലോ ക്വാറന്റയിന്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് യാതൊരു കാരണവശാലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.

English summary
Kottayam Disrtict collector rolls out new guidelines for Bakrid during Coronavirus outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X