കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദീപാവലി ആഘോഷത്തിലും കൊവിഡ് ജാഗ്രത: ജനങ്ങൾക്ക് നിർദേശങ്ങളുമായി കോട്ടയം ജില്ലാ കളക്ടർ

Google Oneindia Malayalam News

കോട്ടയം: ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കോട്ടയം ജില്ലാ കളക്ടർ. ആഘോഷത്തിനായി ആളുകള്‍ കൂട്ടം കൂടുവാന്‍ പാടില്ലെന്നും വ്യാപാര സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ സാമൂഹിക അകലവും മാസ്‌കിന്റെ ഉപയോഗവും സാനിറ്റൈസേഷനും ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ പറയുന്നു.

തൃത്താലയില്‍ ഇത്തവണ പൊടിപാറും; ബല്‍റാമിനെതിരെ എംബി രാജേഷോ? ചുവപ്പുകോട്ട തിരിച്ചുപിടിക്കുമോതൃത്താലയില്‍ ഇത്തവണ പൊടിപാറും; ബല്‍റാമിനെതിരെ എംബി രാജേഷോ? ചുവപ്പുകോട്ട തിരിച്ചുപിടിക്കുമോ

കടകളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കാന്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല സ്ഥാപന ഉടമകള്‍ക്കാണ്. സംസ്ഥാനത്ത് ഇപ്പോൾ ഹരിത പടക്കങ്ങള്‍ മാത്രമാണ് വില്‍ക്കുവാനും ഉപയോഗിക്കുവാനും അനുമതിയുള്ളത്. പടക്കങ്ങൾ നവംബര്‍ 14 രാത്രി എട്ടു മുതല്‍ പത്തുവരെ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

diwali2-1605

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കുന്നതിന് സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങള്‍ എല്ലാ തദ്ദേശഭരണ സ്ഥാപന മേഖലകളിലും പരിശോധന നടത്തുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ഇതുവരെ 29848 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

English summary
Kottayam district collector rolls out new guidelines prior to Diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X