Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രം കുറിച്ച് കോട്ടയം; ജില്ലയില്‍ നിന്ന് പാര്‍ലമെന്റിലെത്തുന്നത് അഞ്ച് പേര്‍..!

കോട്ടയം: പാര്‍ലമെന്റില്‍ ഇത്തവണ പ്രാതിനിധ്യം ഉയര്‍ത്തി കോട്ടയം ജില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പും രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവും കഴിഞ്ഞതോടെ കോട്ടയം ജില്ലയില്‍ നിന്ന് അഞ്ച് പേര്‍ പാര്‍ലമെന്റില്‍ എത്തും എന്ന് ഉറപ്പായി. ഒരു കേന്ദ്ര സഹമന്ത്രിയെ അടക്കം കോട്ടയത്തിന് ഇത്തവണ ലഭിച്ചിരിക്കുന്നു എന്നതാണ് പ്രധാന സവിശേഷത. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഫ്രാന്‍സിസ് ജോര്‍ജാണ് എം പിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ഫ്രാന്‍സിസ് ജോര്‍ജിനെ കൂടാതെ മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട എം പി ആന്റോ ആന്റണി എന്നിവരും കോട്ടയം ജില്ലയുടെ ഭാഗമാണ്. അപ്രതീക്ഷിതമായ മൂന്നാം മോദി സര്‍ക്കാരില്‍ ഉള്‍പ്പെട്ട ബി ജെ പി നേതാവ് ജോര്‍ജ് കുര്യന്‍ കോട്ടയം ജില്ലയിലെ കണക്കാരി സ്വദേശിയാണ്. നിലവിലെ ലോക്‌സഭയിലോ രാജ്യസഭയിലോ ജോര്‍ജ് കുര്യന്‍ അംഗമല്ല.

KOTTAYAM

എന്നാല്‍ ബി ജെ പിക്ക് ഉറപ്പുള്ള ഏതെങ്കിലും സംസ്ഥാനത്തിലെ രാജ്യസഭാ സീറ്റില്‍ നിന്ന് ജോര്‍ജ് കുര്യന്‍ മത്സരിച്ച് ജയിച്ച് വരും. കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ നിന്ന് ജോസ് കെ മാണി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച് വരും എന്നും ഉറപ്പായി കഴിഞ്ഞു. ഇതോടെ ജില്ലയില്‍ നിന്ന് അഞ്ചാമനും പാര്‍ലമെന്റിലേക്ക് എത്തുന്നു എന്ന ചാരിതാര്‍ത്ഥ്യത്തിലാണ് കോട്ടയം.

അതേസമയം 15 വര്‍ഷത്തിന് ശേഷമാണ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് പാര്‍ലമെന്റ് അംഗത്വം ലഭിക്കുന്നത് എന്നും സവിശേഷതയും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു. അന്നും ഫ്രാന്‍സിസ് ജോര്‍ജാണ് വിജയിച്ചത് എന്നത് മറ്റൊരു കൗതുകം. എന്നാല്‍ 2004 -ല്‍ ഇടുക്കിയിലായിരുന്നു ആ വിജയം എന്ന് മാത്രം. കോണ്‍ഗ്രസും സിപിഎമ്മും ഒരുകാലത്ത് ശക്തി തെളിയിച്ചിട്ടുള്ള കോട്ടയം ലോക്‌സഭാ മണ്ഡലം ഇപ്പോള്‍ പതിറ്റാണ്ടുകളായി കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കൈയിലാണ്.

ഇത്തവണ ആധികാരിക വിജയമാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജിന് മണ്ഡലത്തില്‍ ലഭിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ് 362348 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ തോമസ് ചാഴികാടന് 274884 വോട്ടുകളാണ് നേടാനായത്. 87464 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം. എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 163605 വോട്ടുകള്‍ നേടി.

കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കൂടാതെ എറണാകുളം ജില്ലയിലെ പിറവവും ഉള്‍ക്കൊള്ളുന്നതാണ് കോട്ടയം ലോകസഭാ മണ്ഡലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+