• search
  • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സേവനം അന്താരാഷ്ട്ര നിലവാരത്തിലാക്കി ഗ്രാമപഞ്ചായത്തുകള്‍; കോട്ടയം ജില്ല കേരളത്തിന് മാതൃകയെന്ന് എസി മൊയ്തീൻ, ഭവനരഹിതരില്ലാത്ത കേരളം സ്വപ്ന സാക്ഷാത്കാരത്തിലേക്ക്!!

  • By Desk

കോട്ടയം: ജില്ലയിലെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളുടെയും സേവനം അന്താരാഷ്ട്ര നിലവാരത്തിലായ കോട്ടയം ജില്ല കേരളത്തിന് മികച്ച മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി. മൊയ്തീന്‍ പറഞ്ഞു. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളും ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയതിന്റെ ജില്ലാതല പ്രഖ്യാപനവും ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്‍പ്പറ്റയില്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു; നിര്‍മ്മാണചിലവ് 36.87 കോടി, പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും

സര്‍ക്കാര്‍ സേവനം കാലതാമസം കൂടാതെ ലഭിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് തദ്ദേശ സ്ഥാപനങ്ങളെ ഐ.എസ്.ഒ. നിലവാരത്തിലെത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സേവന സുതാര്യതയും ജനസൗഹൃദ അന്തരീക്ഷവും ഗ്രാമപഞ്ചായത്തുകളുടെ മികവ് വര്‍ദ്ധിപ്പിക്കും വികസന നേട്ടത്തിനായി ജനങ്ങളെ മതനിരപേക്ഷാടിസ്ഥാനത്തില്‍ അണിനിരത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാകണം.

ബ്ലോക്ക് ജില്ലാ പഞ്ചായത്തു കളുമായി ചേര്‍ന്നുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി നടപ്പാക്കണം. രണ്ട് കോടി രൂപ വരെ ഇത്തരം പദ്ധതികള്‍ക്ക് അനുവദിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിഎച്ച്എസ്എസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി. കെ. ആശ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ ജില്ലാതല ഐഎസ്ഒ അംഗീകാരം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ. ജയകുമാരി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ സലിം ഗോപാല്‍ സ്വാഗതവും ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം. കെ. സനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇനി അധികനാളുകള്‍ വേണ്ടെന്നും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ മികവിന്റെ അംഗീകരമായ ഐ.എസ്.ഒ പ്രഖ്യാപനവും പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് ഉദ്ഘാടനവും നിര്‍വഹിക്കവെ മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ പൂര്‍ണ്ണ വിജയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. നവകേരള നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഐ എസ് ഒ നിലവാരത്തിലേക്ക് എത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല കോട്ടയമാണ്. ഗുണനിലവാരം, പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതിനും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള മുച്ചക്ര വാഹന വിതരണം ഉദ്ഘാടനം വൈക്കം എംഎല്‍എ സി.കെ ആശ നിര്‍വഹിച്ചു. ചടങ്ങില്‍ മോന്‍സ് ജോസഫ് എം എല്‍ എ അധ്യക്ഷനായിരുന്നു.

ഐ.എസ്.ഒ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം നടത്തിയവരെ ആദരിക്കല്‍, എം. പി. കെ. ബി. വൈ. കളക്ഷന്‍ ഏജന്റ്, തൊഴിലുറപ്പു പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ ക്വിസ് മത്സര വിജയികള്‍ക്കും സ്മൃതി റാലിയില്‍ നല്ല പ്രകടനം കാഴ്ചവെച്ച കുടുംബശ്രീ സി.ഡി.എസിനുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. പി.എം.എ.വൈ താക്കോല്‍ദാനം പി.എ.യു ആലപ്പുഴ പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ നിര്‍വഹിച്ചു.

പൗരവാകാശ പ്രഖ്യാപനം അസി.ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ അനിസ് ജി നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എം സുധര്‍മ്മന്‍ നന്ദിയും പറഞ്ഞു. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Kottayam district is model for Kerala says Minister AC Moideen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more