കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിന്നുന്ന ജയവുമായി ഷോണ്‍ ജോര്‍ജ്; മൂന്ന് മുന്നണികളെയും മലര്‍ത്തിയടിച്ചു, പിസി ജോര്‍ജിനെ പോലെ...

Google Oneindia Malayalam News

കോട്ടയം: ഇടതുപക്ഷവും വലതുപക്ഷവും തഴഞ്ഞ പിസി ജോര്‍ജിനെ പൂഞ്ഞാര്‍ നിമയസഭാ മണ്ഡലത്തിലെ ജനങ്ങള്‍ 2016ല്‍ കൈവിട്ടില്ല. എല്ലാ മുന്നണികളെയും നിഷ്പ്രഭമാക്കി പിസി ജോര്‍ജ് പൂഞ്ഞാറില്‍ മികച്ച വിജയം നേടി. അന്ന് ചതുഷ്‌കോണ മല്‍സരമായിരുന്നു പൂഞ്ഞാറില്‍. സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായിട്ടും പൂഞ്ഞാര്‍ ഇളകിയില്ല. മണ്ഡലം പിസി ജോര്‍ജിന് പിന്നില്‍ അണിനിരന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പൂഞ്ഞാറില്‍ വീണ്ടും സമാനമായ വിജയം സംഭവിച്ചിരിക്കുന്നു. പിസി ജോര്‍ജിന്റെ സ്ഥാനത്ത് മകന്‍ ഷോണ്‍ ജോര്‍ജ് ആണെന്ന് മാത്രം. വളരെ രസകരമാണ് ഇവിടെത്തെ കാര്യങ്ങള്‍...

മൂന്ന് മുന്നണികളും അമ്പരന്നു

മൂന്ന് മുന്നണികളും അമ്പരന്നു

കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണ് ഷോണ്‍ ജോര്‍ജ് ജനവിധി തേടിയത്. ജനപക്ഷം സ്ഥാനാര്‍ഥിയായിട്ടായിരുന്നു മല്‍സരം. മൂന്ന് മുന്നണികളുടെ സ്ഥാനാര്‍ഥികളെയും പിന്നിലാക്കി ഷോണ്‍ജോര്‍ജ് സീറ്റ് നിലനിര്‍ത്തി. പൂഞ്ഞാര്‍ ഡിവിഷനില്‍ കഴിഞ്ഞ തവണയും ജനപക്ഷമായിരുന്നു ജയിച്ചത്.

ജോസ് പക്ഷം മൂന്നാം സ്ഥാനത്തേക്ക്

ജോസ് പക്ഷം മൂന്നാം സ്ഥാനത്തേക്ക്

യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിജെ ജോസ് വലിയ വീട്ടിലിനെയാണ് ഷോണ്‍ ജോര്‍ജ് പ്രധാനമായും നേരിട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത് കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ അഡ്വ. ബിജു ജോസഫ് ഇളംതുരുത്തിയില്‍ ആയിരുന്നു. അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും എടുത്തുപറയേണ്ടതാണ്.

നിയമസഭയിലേക്ക് മല്‍സരിക്കുമോ

നിയമസഭയിലേക്ക് മല്‍സരിക്കുമോ

പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ് മല്‍സരിക്കില്ലെന്നും പകരം ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്നും നേരത്തെ സൂചനകള്‍ വന്നിരുന്നു. ഇതിനിടെയാണ് ഷോണ്‍ ജോര്‍ജ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. മക്കള്‍ രാഷ്ട്രീയമായി തന്റെ സ്ഥാനാര്‍ഥിത്വത്തെ കാണരുത് എന്നും ഷോണ്‍ ജോര്‍ജ് പറയുന്നു.

20 വര്‍ഷമായി പൊതുരംഗത്ത്

20 വര്‍ഷമായി പൊതുരംഗത്ത്

വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കഴിഞ്ഞ 20 വര്‍ഷമായി താന്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നു. അതുകൊണ്ടുതന്നെ മക്കള്‍ രാഷ്ട്രീയമായി തന്റെ സ്ഥാനാര്‍ഥിത്വത്തെ പരിഗണിക്കരുതെന്നും അദ്ദേഹം പറയുന്നു. മലയോര മേഖലയില്‍ ജനപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട് എന്നതിന് തെളിവാണ് ഷോണ്‍ ജോര്‍ജിന്റെ വിജയം.

പിസി ജോര്‍ജിന്റെ വിജയം മറക്കാനാകില്ല

പിസി ജോര്‍ജിന്റെ വിജയം മറക്കാനാകില്ല

നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ 2016ല്‍ പിസി ജോര്‍ജ് നേടിയ വിജയത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാനാകില്ല. 27821 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചുകയറിയത്. എല്ലാ പ്രബല ശക്തികളും മല്‍സര രംഗത്തുണ്ടായിട്ടും പിസി ജോര്‍ജിന് മിന്നുന്ന ജയം നേടാനായത് കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന സംഭവമായിരുന്നു.

ഒറ്റയാള്‍ പോരാട്ടം തുടങ്ങിയത് ഇങ്ങനെ

ഒറ്റയാള്‍ പോരാട്ടം തുടങ്ങിയത് ഇങ്ങനെ

കെഎം മാണിയുമായുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചാണ് പിസി ജോര്‍ജ് ഒറ്റയാള്‍ പോരാട്ടത്തിന് തുടക്കമിട്ടത്. അരുവിക്കര തിരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ മുന്നണിക്ക് പിന്തുണ നല്‍കി ആദ്യം അദ്ദേഹം. മാണിയുമായി ഉടക്കിയതോടെ യുഡിഎഫില്‍ നിന്ന് പുറത്തേക്ക് വഴി തെളിഞ്ഞു. ചീഫ് വിപ്പ് പദവിയും നഷ്ടമായി. എങ്കിലും പിസി ജോര്‍ജ് ഒറ്റയാള്‍ പോരാട്ടം തുടര്‍ന്നു.

പരാജയം അറിയേണ്ടി വന്നില്ല

പരാജയം അറിയേണ്ടി വന്നില്ല

കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണ് പിസി ജോര്‍ജ് പിന്നീട് നടത്തിയത്. ടിഎസ് ജോണുമായി ഉടക്കി അവിടെ നിന്നും ഇറങ്ങി. ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചങ്കെലും അതുമുണ്ടായില്ല. തുടര്‍ന്നാണ് പൂഞ്ഞാറില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചത്. മുന്നണികള്‍ പലവട്ടം മാറിയെങ്കിലും പിസി ജോര്‍ജിന് പൂഞ്ഞാറില്‍ പരാജയം അറിയേണ്ടി വന്നിട്ടില്ല.

Recommended Video

cmsvideo
എന്താണീ ട്വന്റി 20 ? കേരളത്തെ ഞെട്ടിച്ച് അത്ഭുത വിജയം | Oneindia Malayalam

നിലമ്പൂര്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; കോണ്‍ഗ്രസിന്റെ ഏക മുന്‍സിപ്പാലിറ്റിയും നഷ്ടമായി, ബിജെപി 1നിലമ്പൂര്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; കോണ്‍ഗ്രസിന്റെ ഏക മുന്‍സിപ്പാലിറ്റിയും നഷ്ടമായി, ബിജെപി 1

English summary
Shone George Win in Poonjar Division in Kottayam District Panchayat as resemble PC George Victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X