കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

Google Oneindia Malayalam News

കോട്ടയം: പാലാ മുന്‍സിപ്പാലിറ്റി പോലെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം. ഒറ്റയ്ക്ക് ഭരിക്കണമെന്ന ജോസ് പക്ഷത്തിന്റെ ആവശ്യം ഇടതുമുന്നണി അംഗീകരിച്ചില്ല. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ എത്തിയതോടെയാണ് എല്‍ഡിഎഫിന് പാലാ മുന്‍സിപ്പാലിറ്റിയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഭരണം പിടിക്കാന്‍ സാധിച്ചത്. എന്നാല്‍ ഭരണം പങ്കുവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സിപിഎം വ്യക്തമാക്കി. ഇതോടെ ജോസ് പക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയായിരുന്നു. വിശദാംശങ്ങങള്‍ ഇങ്ങനെ....

കോട്ടയം ജില്ലാ പഞ്ചായത്തിലെ സീറ്റുനില

കോട്ടയം ജില്ലാ പഞ്ചായത്തിലെ സീറ്റുനില

22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുള്ളത്. എല്‍ഡിഎഫിന് 14 സീറ്റ് കിട്ടി. യുഡിഎഫിന് ഏഴ് സീറ്റും. ഒരു സീറ്റ് ലഭിച്ചത് പിസി ജോര്‍ജിന്റെ ജനപക്ഷത്തിനാണ്. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്ന് ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് ജയിച്ചുകയറിയത്.

ജോര്‍ജിന്റെ വാദം

ജോര്‍ജിന്റെ വാദം

ജില്ലാ പഞ്ചായത്ത് ഭരണം തീരുമാനിക്കുക ജനപക്ഷമാകുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പിസി ജോര്‍ജ് പറഞ്ഞിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായതോടെ ജോര്‍ജിന്റെത് പാഴ് വാക്കായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് പദവികള്‍ തങ്ങള്‍ക്ക് വേണമെന്ന് ജോസ് പക്ഷം ആവശ്യപ്പെട്ടിരുന്നു.

അധികാരം പങ്കുവച്ചത് ഇങ്ങനെ

അധികാരം പങ്കുവച്ചത് ഇങ്ങനെ

അധികാരം പങ്കുവയ്ക്കാനാകില്ലെന്ന് സിപിഎം വ്യക്തമാക്കിയതോടെ ജോസ് പക്ഷം വഴങ്ങി. ആദ്യ രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനായിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി. പിന്നീടുള്ള രണ്ടു വര്‍ഷം സിപിഎം പ്രസിഡന്റാകും. അവസാനത്തെ ഒരു വര്‍ഷം സിപിഐക്ക് നല്‍കും.

വൈസ് പ്രസിഡന്റ് പദവിയും പങ്കുവയ്ക്കും

വൈസ് പ്രസിഡന്റ് പദവിയും പങ്കുവയ്ക്കും

വൈസ് പ്രസിഡന്റ് പദവിയും പങ്കുവയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ആദ്യ രണ്ടു വര്‍ഷം സിപിഎം പ്രതിനിധിയാകും വൈസ് പ്രസിഡന്റ്. മൂന്നാം വര്‍ഷം സിപിഐയും അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ കേരള കോണ്‍ഗ്രസിനും കൈമാറും. കേരള കോണ്‍ഗ്രസിലെ നിര്‍മല ജിമ്മി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നാളെ ചുമതലയേല്‍ക്കും.

മല്‍സരിച്ചത് ഇങ്ങനെ

മല്‍സരിച്ചത് ഇങ്ങനെ

സീറ്റ് പങ്കുവയ്ക്കുന്ന വേളയിലും ഇടതുമുന്നണിയില്‍ വന്‍ പ്രതിസന്ധിയയായിരുന്നു. 22ല്‍ 12 സീറ്റ് വേണമെന്ന് ജോസ് പക്ഷം ആവശ്യപ്പെട്ടു. സിപിഎമ്മിനേക്കാള്‍ കൂടുതല്‍ സീറ്റാണ് അവര്‍ ചോദിച്ചത്. സിപിഐ വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഒരു സീറ്റ് മാത്രം സിപിഐ വിട്ടുനല്‍കി. ഒമ്പത് സീറ്റുകള്‍ വീതം സിപിഎമ്മും കേരള കോണ്‍ഗ്രസും നാല് സീറ്റില്‍ സിപിഐയുമാണ് ഒടുവില്‍ മല്‍സരിച്ചത്.

Recommended Video

cmsvideo
മേയർ ആയ ശേഷം Arya Rajendran പറഞ്ഞത് കേട്ടോ | Oneindia Malayalam
പാലായിലും അധികാരം പങ്കിട്ടു

പാലായിലും അധികാരം പങ്കിട്ടു

കോട്ടയം ജില്ലയിലെ ആറ് മുന്‍സിപ്പാലിറ്റികളില്‍ ഒന്ന് മാത്രമാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. പാലാ മുന്‍സിപ്പാലിറ്റി മാത്രം. കേരള കോണ്‍ഗ്രസായിരുന്നു കഴിഞ്ഞ തവണ ഇവിടെ ചെയര്‍മാന്‍ പദവി അലങ്കരിച്ചത്. ജോസ് പക്ഷം ഇടതുമുന്നണിയിലെത്തിയതോടെ അധികാരം പങ്കിടേണ്ടി വന്നു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജോസ് പക്ഷം വിട്ടുവീഴ്ച ചെയ്യുന്നതെന്ന് സൂചനയുണ്ട്.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

 നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; പുതിയ വീഡിയോ പുറത്ത്, ഇരുവിഭാഗത്തെയും അറസ്റ്റ് ചെയ്യും

ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍; മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു, അനുനയിപ്പിക്കാന്‍ ഗുജറാത്ത് നേതാക്കള്‍ബിജെപി കേന്ദ്രങ്ങളില്‍ ഞെട്ടല്‍; മുന്‍ കേന്ദ്രമന്ത്രി രാജിവച്ചു, അനുനയിപ്പിക്കാന്‍ ഗുജറാത്ത് നേതാക്കള്‍

English summary
Kottayam District Panchayat President and Vice President Post will Shared in LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X