കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ ചര്‍ച്ച; കോട്ടയം യുഡിഎഫില്‍ പരിഹാരം, കുഞ്ഞാലിക്കുട്ടി ഇടപെട്ടു...

Google Oneindia Malayalam News

കോട്ടയം: ആവശ്യപ്പെട്ട സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ച മുസ്ലിം ലീഗിനെ മെരുക്കിയെടുക്കാന്‍ നടത്തിയ പ്രത്യേക ചര്‍ച്ച വിജയം. ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ നടന്ന ചര്‍ച്ചയാണ് വിജയം കണ്ടത്. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ടെലിഫോണില്‍ ചര്‍ച്ചയുടെ ഭാഗമായി.

നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രതീക്ഷിച്ച സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് അഞ്ച് ഡിവിഷനുകളില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് ലീഗ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി എന്നാണ് നേതാക്കളുടെ പ്രതികരണം. തര്‍ക്കവും പരിഹാര ഫോര്‍മുലയും ഇങ്ങനെ....

ക്ഷീണം മാറ്റി യുഡിഎഫ്

ക്ഷീണം മാറ്റി യുഡിഎഫ്

കോട്ടയം ജില്ലാ പഞ്ചായത്തില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചത് യുഡിഎഫിന് ക്ഷീണം ചെയ്യുമെന്ന് ഉറപ്പായിരുന്നു. അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും 5 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലുമാണ് ലീഗ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക എന്നാണ് നേതാക്കള്‍ പ്രതിഷേധ സൂചകമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ തര്‍ക്കം പരിഹരിച്ചു.

തര്‍ക്കം തുടങ്ങിയത് ഇങ്ങനെ

തര്‍ക്കം തുടങ്ങിയത് ഇങ്ങനെ

കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ എരുമേലി ഡിവിഷന്‍ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. തരില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഡിവിഷനുകളും മറ്റു രണ്ടു ഡിവിഷനുകളും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഇത് നല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് മുസ്ലിം ലീഗ് വിമത സ്വരം ഉയര്‍ത്തിയതും ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതും.

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍

ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍

ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ജോസി സെബാസ്റ്റിയന്‍, അസീസ് ബഡായില്‍, റഫീഖ് മണിമല എന്നിവരാണ് കഴിഞ്ഞ യുഡിഎഫ് ചര്‍ച്ചകളില്‍ പങ്കെടുത്തത്. അതേസമയം, മുസ്ലിം ലീഗിനെ പിന്തിരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ വീട്ടില്‍ പ്രത്യേക ചര്‍ച്ച നടന്നത്.

സമവായ ഫോര്‍മുല ഇങ്ങനെ

സമവായ ഫോര്‍മുല ഇങ്ങനെ

കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലുമായി ചര്‍ച്ച നടത്തി. ജില്ലാ പഞ്ചായത്തിലേക്ക് ലീഗിന് സീറ്റുണ്ടാകില്ല. പകരം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കൂടുതല്‍ പരിഗണന നല്‍കുമെന്നാണ് ധാരണ എന്നാണ് സൂചന. അതേസമയം, ലീഗ് ആവശ്യപ്പെട്ട എരുമേലി ഡിവിഷന്‍ നല്‍കിയേക്കുമെന്നും ചില നേതാക്കള്‍ പ്രതികരിച്ചു.

ഇനിയും തിരഞ്ഞെടുപ്പുകളുണ്ടല്ലോ

ഇനിയും തിരഞ്ഞെടുപ്പുകളുണ്ടല്ലോ

നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. മുന്നണി സമവാക്യങ്ങളില്‍ മാറ്റം സംഭവിച്ചതിനാല്‍ ഇത്തവണ 30 സീറ്റ് ആവശ്യപ്പെടാനാണ് മുസ്ലിം ലീഗ് തീരുമാനം. കോട്ടയം ജില്ലയിലെ ചില സീറ്റുകളും മുസ്ലിം ലീഗ് നോട്ടമിട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗ് ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായതും ഇതുകൊണ്ടാണ്.

തര്‍ക്കം തീരാതെ എല്‍ഡിഎഫ്

തര്‍ക്കം തീരാതെ എല്‍ഡിഎഫ്

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷത്ത് ഇതുവരെ അന്തിമ ധാരണയായിട്ടില്ല. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം 12 സീറ്റ് ആവശ്യപ്പെട്ടതാണ് ഇടതുമുന്നണിയെ വെട്ടിലാക്കിയിരിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 ഡിവിഷനുകളാണുള്ളത്. കഴിഞ്ഞ തവണ 13 സീറ്റില്‍ മല്‍സരിച്ചിരുന്നു സിപിഎം. ഇതിനേക്കാള്‍ കൂടുതല്‍ സീറ്റാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

ആരും വിട്ടുകൊടുക്കില്ല

ആരും വിട്ടുകൊടുക്കില്ല

യുഡിഎഫ് ജോസഫ് പക്ഷത്തിന് ഒമ്പത് ഡിവിഷനുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനേക്കാള്‍ കൂടുതല്‍ എല്‍ഡിഎഫ് തങ്ങള്‍ക്ക് നല്‍കണമെന്നാണ് എല്‍ഡിഎഫില്‍ ജോസ് പക്ഷം ആവശ്യപ്പെടുന്നത്. 9 സീറ്റ് നല്‍കാമെന്ന് സിപിഎം അറിയിച്ചു. സിപിഐ ഒന്നിലധികം സീറ്റുകള്‍ ജോസ് പക്ഷത്തിന് വിട്ടുകൊടുക്കണമെന്ന സിപിഎം ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

സഖ്യകക്ഷികളെല്ലാം ഔട്ട്

സഖ്യകക്ഷികളെല്ലാം ഔട്ട്

എന്‍സിപി, ജെഡിഎസ് എന്നിവരുടെ സീറ്റുകള്‍ ഇത്തവണ ജോസ് പക്ഷത്തിന് നല്‍കും. പിസി ജോര്‍ജിന്റെ പാര്‍ട്ടി കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകളും ജോസ് പക്ഷത്തിന് കൈമാറും. മൂന്ന് സീറ്റ് നല്‍കാമെന്ന് സിപിഎം അറിയിച്ചു. രണ്ടു സീറ്റ് സിപിഐ നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഞായറാഴ്ചക്കകം തീരുമാനമാകുമെന്നാണ് നേതാക്കള്‍ പറയുന്നത്.

ഒരുപടി മുന്നില്‍ എന്‍ഡിഎ

ഒരുപടി മുന്നില്‍ എന്‍ഡിഎ

എല്‍ഡിഎഫും യുഡിഎഫും ചര്‍ച്ചകള്‍ തുടരുന്ന വേളയില്‍ സീറ്റ് വിഭജനം ആദ്യം പൂര്‍ത്തിയാക്കിയത് എന്‍ഡിഎ ആണ്. 18 സീറ്റില്‍ ബിജെപി മല്‍സരിക്കും. ബാക്കി ബിഡിജെഎസും. സീറ്റ് വിഭജനം വൈകിയാലും വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് യുഡിഎഫും എല്‍ഡിഎഫും അവകാശപ്പെടുന്നു. അതേസമയം, ഏഴ് സീറ്റില്‍ വിജയം നേടുകയാണ് ബിജെപിയുടെ ലക്ഷ്യം.

English summary
Kottayam District Panchayat seat sharing solved in UDF; Erumeli division handed over to Muslim League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X