കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് മുട്ടുമടക്കി ജോസ് വിഭാഗം..എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി.. നഷ്ടം എൻസിപിക്കും

Google Oneindia Malayalam News

കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സകല എതിർപ്പുകളേയും തള്ളി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) നെ തിടുക്കപ്പെട്ട് സിപിഎം മുന്നണിയിലെത്തിയച്ചത്. എന്നാൽ ജോസുമായുള്ള സീറ്റ് തർക്കങ്ങൾ തുടക്കം മുതൽ തന്നെ കല്ലുകടിയായി. ഇക്കുറി അഭിമാന പോരാട്ടത്തിന് കളമൊരുങ്ങുന്ന ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജന തർക്കങ്ങളാണ് സിപിഎമ്മിന് ഏറെ തലവദേന സൃഷ്ടിച്ചത്. എന്നാൽ ഇപ്പോഴിതാ ആ തർക്കങ്ങൾക്കും പരിഹാരമായിരിക്കുകയാണ്. ഏറ്റവും പുതിയ വിവരങ്ങൾ ഇങ്ങനെ

സീറ്റുകൾ ഇങ്ങനെ

സീറ്റുകൾ ഇങ്ങനെ

ജോസിന്റെ മുന്നണി മാറ്റത്തിന് വഴിവെച്ച ജില്ലാ പഞ്ചായത്തിൽ ഇത്തവണ ഇരുമുന്നണികൾക്കും അഭിമാന പോരാട്ടമാണ്. യുഡിഎഫ് ഭരിക്കുന്ന ഇവിടെ ആകെയുള്ള 22 സീറ്റുകളിൽ എൽഡിഎഫ്-11,യുഡിഎഫ്-10, ജനപക്ഷം അംഗം 1 എന്നിങ്ങനെയാണ് സീറ്റുകൾ.

പ്രതിസന്ധിയിലായി

പ്രതിസന്ധിയിലായി

എന്തുവിലകൊടുത്തും ഭരണം പിടിച്ച് തങ്ങൾക്ക് പിഴച്ചില്ലെന്ന് തെളിയിച്ച് ആത്മവിശ്വാസത്തോടെ നിയമസഭ തിരഞ്ഞെടുപ്പ് നേരിടുക, ഇതായിരുന്നു സിപിഎം ലക്ഷ്യം വെച്ചത്.എന്നാൽ ജോസ് വിഭാഗം കൂടുതൽ സീറ്റ് ആവശ്യപ്പെട്ടതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലായി

9 സീറ്റുകൾ

9 സീറ്റുകൾ

യുഡിഎഫ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 9 സീറ്റുകൾ നൽകിയതോടെയാണ് ജോസ് വിഭാഗം മുന്നണിയോടെ തങ്ങൾക്കും അർഹതപ്പെട്ട സീറ്റുകൾ നൽകണമെന്ന് ആവശ്യം ഉയർത്തിയത്. 12 സീറ്റായിരുന്നു ജോസിന്റെ ആവശ്യം. യുഡിഎഫിലായിരുന്നപ്പോൾ 11 സീറ്റുകളിലായിരുന്നു കേരള കോൺഗ്രസ് വിഭാഗം മത്സരിച്ചത്.

മത്സരിച്ച് 9 സീറ്റിൽ

മത്സരിച്ച് 9 സീറ്റിൽ

ഇതിൽ ജോസ് വിഭാഗം 9 സീറ്റുകളായിരുന്നു മത്സരച്ചിരുന്നത്. കഴിഞ്ഞ തവണ എൽഡിഎഫിൽ സിപിഎം 13 സീറ്റുകളിലും സിപിഐ 5 സീറ്റുകളിലും പിസി ജോർജ്ജിന്റെ കേരള കോൺഗ്രസ് (സെക്കുലർ) 2, എൻസിപി-1. ജനതാദൾ (സെക്കുലർ)-1 എന്നിങ്ങനെയായിരുന്നു മത്സരിച്ചിരുന്നു.

തയ്യാറാവാതെ സിപിഎം

തയ്യാറാവാതെ സിപിഎം

അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ എന്ന ജോസിൻറെ ആവശ്യത്തിന് വഴങ്ങാൻ സിപിഎം തയ്യാറായിരുന്നില്ല. 9 സീറ്റുകൾ വരെ നൽകാം അല്ലേങ്കിൽ കഴിഞ്ഞ തവണ ജോസ് വിഭാഗം മത്സരിച്ചതിനേക്കാൾ ഒരു സീറ്റ് അധികം എന്നായിരുന്നു സിപിഎം വ്യക്തമാക്കിയത്. ജോസിന് കൂടുതൽസീ്റ് നൽകുന്നതിനെ മറ്റ് സഖ്യകക്ഷികളും എതിർത്തിരുന്നു.

ത്യാഗം ചെയ്യേണ്ടി വരുമെന്ന്

ത്യാഗം ചെയ്യേണ്ടി വരുമെന്ന്

സിപിഐയും എൻസിപിയുമായിരുന്നു കൂടുതൽ അതൃപ്തി അറിയിച്ചത്. ഇതോടെ സിപിഎം ആശങ്കയിലായി. സീറ്റ് വിട്ട് നൽകുന്നെങ്കിൽ ആകാം എന്നാൽ സ്വന്തം അക്കൗണ്ടിൽ നിന്ന് സിപിഎം ജോസിന് വേണ്ടി ത്യാഗം ചെയ്യേണ്ടി വരുമെന്ന് ഘടകക്ഷികൾ നയം വ്യക്തമാക്കിയതോടെ സിപിഎം പ്രതിസന്ധിയിലായി.

പരിഹാരമായി

പരിഹാരമായി

എന്നാൽ ശനിയാഴ്ച ചേർന്ന മുന്നണി യോഗത്തിൽ ജോസ് വിഭാഗത്തിനെ മെരുക്കിയിരിക്കുകയാണ് സിപിഎം. 9 സീറ്റുകൾ ജോസ് വിഭാഗത്തിന് നൽകാനാണ് നിലനിൽ ധാരണ ആയിരിക്കുന്നത്. സിപിഐഎം ഒമ്പതും സിപിഐ നാലും സീറ്റുകളിലും മത്സരിക്കും.

നഷ്ടം എൻസിപിക്ക്

നഷ്ടം എൻസിപിക്ക്

അതേസമയം കഴിഞ്ഞ തവണ ഓരോ സീറ്റുകളിൽ മത്സരിച്ച എൻസിപിക്കും ജനതാദൾ എസിനും ഇത്തവണ സീറ്റുകൾ ലഭിച്ചില്ല. ജോസിന്റെ വരവിൽ ഇത്തവണ ഏറ്റവും കൂടുതൽ നഷ്ടം നേരിടുക എൻസിപിയാണെന്നാണ് വിലയിരുത്തപ്പെട്ടത്. പാലാ ഉൾപ്പെടെയുള്ള നിയമസഭ സീറ്റുകളിൽ ഇപ്പോഴുംതർക്കം നിലനിൽക്കുകയാണ്.

തുടക്കം മാത്രം?

തുടക്കം മാത്രം?

ജോസിന് വേണ്ടി എൽഡിഎഫിൽ തങ്ങളെ തഴയുമെന്ന ആശങ്ക ഒരു വിഭാഗം പ്രകടിപ്പിച്ചിരുന്നു. പാലാ ഉൾപ്പെടെയുള്ള സീറ്റുകൾ എൻസിപിയുടെ എതിർപ്പിനെ തള്ളി ജോസിന് നൽകിയാൽ പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പനും അനുയായികളുംയുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

വിജയ സാധ്യതയെന്ന്

വിജയ സാധ്യതയെന്ന്

അതിനിടെയാണ് ജില്ലാ പഞ്ചായത്തിൽ നിന്ന് ആദ്യ നഷ്ടം നേരിട്ടിരിക്കുന്നത്. അതേസമയം വിജയ സാധ്യത നോക്കിയാണ് സീറ്റ് വിഭജനം നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ഉയർന്ന അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പ‍റ‍ഞ്ഞു.

ലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനംലീഗിന്റെ മലപ്പുറം ചുവപ്പിക്കും..കോട്ട പൊളിക്കാനുറച്ച് എൽഡിഎഫ്..പുതുമ നിറച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം

'ചെന്നിത്തല വീണിടത്ത് കിടന്നുരുളുകയാണ്; സിഎജി അസംബന്ധം എഴുന്നള്ളിച്ചാൽ ഇനിയും തുറന്നുകാട്ടും''ചെന്നിത്തല വീണിടത്ത് കിടന്നുരുളുകയാണ്; സിഎജി അസംബന്ധം എഴുന്നള്ളിച്ചാൽ ഇനിയും തുറന്നുകാട്ടും'

ധനമന്ത്രിയുടേത്‌ ഉണ്ടയില്ലാ വെടി; ആരോപണം കടുപ്പിച്ച്‌ ചെന്നിത്തലധനമന്ത്രിയുടേത്‌ ഉണ്ടയില്ലാ വെടി; ആരോപണം കടുപ്പിച്ച്‌ ചെന്നിത്തല

English summary
Kottayam district panchayath by poll; ldf completed seat sharing, jose k mani faction will get 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X